'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'

അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് യുവ നടൻ സിജു വിത്സണ്‍. സിജു അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2010 മുതൽ സിനിമയിൽ സജീവമായുള്ള സിജുവിന് സിനിമയിലേക്കുള്ള വഴികാട്ടിയായത് സുഹൃത്തുക്കൾ‌ തന്നെയാണ്. അതിൽ‌ പ്രധാനി സംവിധായകൻ അൽഫോൺ‌സ് പുത്രനാണ്.

ഓഡീഷന് പോകാനുള്ള സിഡി പോലും സിജുവിന് റൈറ്റ് ചെയ്ത് കൊടുത്തിരുന്നത് അൽഫോൺസ് പുത്രനാണ്. അദ്ദേഹത്തിന്റെ തന്നെ സിനിമയായ നേരത്തിലൂടെയാണ് സിജുവിനെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നതും. നേരത്തിനും പ്രേമത്തിനും ശേഷമാണ് നായകവേഷങ്ങൾ സിജുവിന് ലഭിച്ച് തുടങ്ങിയത്. അൽഫോൺസ് പുത്രൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ സിജു നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പഞ്ചവത്സര പദ്ധതിയാണ്.

Siju Wilson Alphonse Puthren

കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ റീലിസിന്റെ ഭാ​ഗമായി പ്രമോഷൻ തിരക്കിലാണ് സിജു വില്‍സണ്‍. ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ.മേനോനാണ് നായിക. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അൽഫോൺ‌സ് പുത്രനെ കുറിച്ച് സിജു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ​

ഗോൾഡിനുശേഷം തന്റെ ചില അവസ്ഥകളെ കുറിച്ചും മറ്റും അൽഫോൺസ് സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പുകൾ വൈറലായിരുന്നു. താൻ ഇനി സംവിധാനത്തിലേക്ക് ഇല്ലെന്ന് അൽഫോൺസ് പ്രഖ്യാപിച്ചതും ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ അൽഫോൺസ് സിനിമകളെ സ്നേഹിക്കുന്നവർ നിരാശപ്പെടേണ്ടതില്ലെന്നും അ​ദ്ദേഹത്തിന് ഒരുപാട് പ്ലാനിങ്ങുകളുണ്ടെന്നും സിജു പറയുന്നു.

'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി. എക്സപറ്റേഷൻസ് മീറ്റ് ചെയ്യാൻ പറ്റാതെ വരുമ്പോഴുള്ള ഫ്രസ്ട്രേഷന്റെ പുറത്ത് അവൻ ഓരോന്ന് ചെയ്യുന്നതാണ്. സക്സസും ഫെയിലിയറും ഹാൻഡിൽ ചെയ്യേണ്ട ഒരു ടൈം വരുമല്ലോ. അങ്ങനൊരു സമയം വന്നപ്പോൾ അൽഫോൺസ് പറഞ്ഞതാകും. അവൻ തീർച്ചയായും തിരിച്ചുവരും. അവൻ ഒരുപാട് പ്ലാനിങ് നടത്തുന്നുണ്ട്.'

'എന്തെങ്കിലും ഒരു സിറ്റുവേഷനിലായിരിക്കും സിനിമ നിർത്തുന്നുവെന്ന് അവൻ പറ‍ഞ്ഞത്. ഒരുപാട് കമന്റ്സുകളൊക്കെ വരുന്നുണ്ടല്ലോ. അതുപോലെ ട്രോൾസും ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരുമ്പോൾ പെട്ടന്ന് അവന് ഇങ്ങനെയൊക്കെ തോന്നിയതാകാം. പിന്നീട് അവൻ അതൊക്കെ സോഷ്യൽമീഡിയയിൽ നിന്നും കളഞ്ഞുവല്ലോ', എന്നാണ് സിജു വിത്സൺ പ്രിയ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്.

Siju Wilson Alphonse Puthren

ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷെ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡറാണെന്ന് കണ്ടുപിടിച്ചെന്നും അൽഫോൺസ് പറ‍ഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അൽഫോൺസ് പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ രൂക്ഷമായ രീതിയിൽ മറുപടി പറഞ്ഞ സംവിധായകൻ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തിയറ്റര്‍ ഉടമകളാണെന്നും ആരോപിച്ചിരുന്നു. ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം.

ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയേറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോയെന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശേഷം താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും അൽഫോൺസ് പുത്രൻ പിന്നീട് ഒരിക്കൽ മറ്റൊരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നുമാണ് അൽഫോൺസ് കുറച്ച് നാളുകൾക്ക് മുമ്പ് കുറിച്ചത്.

More from Filmibeat

Read more about: siju wilson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X