For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുംബൈയിലെ സുഹൃത്ത് ഭാര്യയായി; തന്റെ ജീവിതത്തിലും ഹാപ്പി വെഡ്ഡിങ്ങ് തന്നെയാണെന്ന് നടന്‍ സിജു വിത്സന്‍

  |

  വളരെ കുറഞ്ഞ കാലം കൊണ്ട് താരപദവിയിലേക്ക് എത്തിയ നടനാണ് സിജു വിത്സന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ചെങ്കിലും ഹാപ്പി വെഡ്ഡിങ്ങിലെ നായക കഥാപാത്രമാണ് സിജുവിന് ജനപ്രീതി നേടി കൊടുക്കുന്നത്. പിന്നിടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ സിജു സജീവമായി. ഇപ്പോള്‍ പതിനെട്ടാം പടി എന്ന സിനിമയിലൂടെ ചരിത്ര പുരുഷനായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

  അതേ സമയം ഹാപ്പി വെഡ്ഡിങ് സിനിമ പോലെ തന്റെ ജീവിതത്തിലെ വിവാഹത്തെ കുറിച്ചും നടന്‍ തുറന്ന് സംസാരിക്കുകയാണിപ്പോള്‍. കൗമുദി ചാനലിലെ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുംബൈയില്‍ ജനിച്ച് വളര്‍ന്ന ഭാര്യ ശ്രുതിയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമാക്കെ നടന്‍ പറഞ്ഞത്. ഇപ്പോള്‍ മകള്‍ മെഹ്‌റിന്‍ കൂടി വന്നതിന്റെ സന്തോഷവും സിജു പങ്കുവെച്ചിരുന്നു. വിശദമായി വായിക്കാം...


  'സുഹൃത്തിനെ കല്യാണം കഴിച്ച് ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയാണ്. തന്റെ ഭാര്യ മുംബൈയില്‍ ജനിച്ച് വളര്‍ന്ന ആളായത് കൊണ്ട് കേരളത്തില്‍ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്. അതൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണ്. എനിക്കും മുംബൈ ജീവിതം വളരെ ഇഷ്ടമാണ്. ഞങ്ങള്‍ ആദ്യം കണ്ട ദിവസം വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി പത്ത് വരെ റോഡിലൂടെ നടക്കുകയാണ് ചെയ്തത്. അവിടെ ആരും മറ്റൊരാളുടെ ജീവിതത്തിലേക്ക് കയറി വരികയോ ഇടപെടുകയോ ഒന്നും ചെയ്യില്ലെന്ന് സിജു പറയുന്നു.

  കല്യാണം കഴിക്കുമ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും ശ്രുതിയോട് പറഞ്ഞിരുന്നു. ആദ്യം ഒന്ന് പറ്റിക്കുകയും ചെയ്തു. കാരണം മുംബൈ ഏകദേശം പോലെയാണ് കൊച്ചി എന്നൊക്കെ അവളോട് പറഞ്ഞു. ഇവിടെ വന്നതിന് ശേഷമാണ് എന്ത് മുംബൈയാണിത്. കൊച്ചി മുംബൈ പോലെയൊന്നുമല്ലെന്ന് അവള്‍ പറയുന്നു. അവിടെ ജനിച്ച് വളര്‍ന്നവര്‍ക്ക് ഇവിടെ ഒട്ടും പറ്റിയെന്ന് വരില്ല. പക്ഷേ ഒരുമിച്ച് നില്‍ക്കാം എന്നുള്ളത് കൊണ്ട് ശ്രുതി ഇവിടെ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കുന്നു.

  ആദ്യ ഭാര്യയും രണ്ടാം ഭാര്യയും പിരിഞ്ഞപ്പോള്‍ കൂടെ മറ്റാരും ഇല്ലായിരുന്നു; ഗോസിപ്പുകളോട് നടന്‍ ആമിര്‍ ഖാന്‍

  ഞങ്ങള്‍ പാരേന്റ്‌സ് ആയോ എന്ന് ഇടയ്ക്ക് സംശയം തോന്നും. ഞാനും ശ്രുതിയും അങ്ങോട്ടും ഇങ്ങോട്ടും അതേ കുറിച്ച് പറയും. ഞങ്ങളുടെ നേരം പോക്കും സ്‌നേഹവുമൊക്കെ ഇപ്പോള്‍ മകളാണ്. അത് ആസ്വദിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാന്‍ കരിയര്‍ കൂടി കൊണ്ട് പോവുന്നത് കൊണ്ട് കൂടുതലായും ശ്രുതിയാണ് മെഹ്‌റിന്റെ കാര്യം നോക്കുന്നത്. ആ ബഹുമാനവും സപ്പോര്‍ട്ടും ശ്രുതി നല്‍കുന്നത് കൊണ്ടാണ് നമുക്ക് ടെന്‍ഷനില്ലാതെ ജോലി എടുക്കാന്‍ സാധിക്കുന്നതെന്നും' സിജു പറയുന്നു.

  ഗര്‍ഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീ

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലാണ് സിജു വിത്സനും ശ്രുതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊച്ചിയില്‍ വെച്ചായിരുന്നു താരവിവാഹം. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സിജു ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നേരം, പ്രേമം, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഒമര്‍ ലുലു ആണ് സിജുവിനെ നായകനായി എത്തിക്കുന്നത്. ആദ്യ സിനിമ തന്നെ വലിയ വിജയമായി മാറിയതോടെ താരത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ആണ് സിജുവിന്റേതായി റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ഇതില്‍ അവതരിപ്പിക്കുന്നത്.

  Recommended Video

  Siju Wilson and Sabareesh Varma Talks | Upacharapoorvam Gunda jayan | Filmibeat Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: siju wilson
  English summary
  Siju Wilson Opens Up About His Marriage And Parenthood Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X