ഭാര്യയുടെ സര്‍പ്രൈസ് മാത്രമല്ല മറ്റൊരു സ്വപ്നസാഫല്യം കൂടി! സന്തോഷം പങ്കുവെച്ച് സിജു വില്‍സണ്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ സിജു വില്‍സണിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സുഹൃത്തുക്കളുമൊക്കെ ഈ താരത്തിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പിറന്നാള്‍ ദിനത്തിന് പ്രത്യേകതകളേറെയായിരുന്നു. സിജു നായകനായെത്തിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ജനിച്ച ദിവസം തന്നെ നായകനായി അഭിനയിച്ച സിനിമയുെ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. പിറന്നാളാഘോഷത്തിനിടയിലെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു.
ഒരുപാട് സന്തോഷമുള്ള കാര്യമാണ്. നമ്മുടെ സ്വപ്‌നം ജനിച്ച ദിവസം തന്നെ സഫലീകരിക്കപ്പെടുന്നതില്‍ വളരെ സന്തോഷം. പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററില്‍ വെച്ച് കാണാനായതിന്റെ സന്തോഷമുണ്ട്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമകളിലേക്കുള്ള എത്തിനോട്ടം കൂടിയാണ് ഈ സിനിമ. എല്ലാവരും തിയേറ്ററുകളില്‍ പോയി ഈ സിനിമ കാണണമെന്നായിരുന്നു നായിക പറഞ്ഞത്. സിനിമയില്‍ നിന്നുള്ള സന്തോഷം മാത്രമല്ല ജീവിതത്തില്‍ ലഭിച്ച വലിയ സര്‍പ്രൈസിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചും സിജു എത്തിയിരുന്നു.

പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ ഭാര്യ സര്‍പ്രൈസുമായി എത്തിയിരുന്നു. ശ്രുതി വിജയനെ ടാഗ് ചെയ്തായിരുന്നു സിജുവിന്റെ കുറിപ്പ്. കേക്ക് മുറിക്കുന്നതിനിടയിലെ ചിത്രത്തിനൊപ്പമായി ഭാര്യയുടെ കരവിരുത് വ്യക്തമാവുന്ന മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. കാറിന്റെ സ്റ്റിയറിങ്ങിലെ കുറിപ്പുകളെക്കുറിച്ചും താരം പറഞ്ഞിരുന്നു. അനു സിത്താരയുള്‍പ്പടെ നിരധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ സിജുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











