twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സില്‍ക് സ്മിതയെ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് അമ്മ പറഞ്ഞു, വിജയമാലയെ സ്മിതയാക്കിയ ട്വിസ്റ്റ്

    |

    തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സ്വന്തം പേര് രേഖപ്പെടുത്തിയ അഭിനേത്രികളിലൊരാളാണ് സില്‍ക് സ്മിത. 450 ലധികം സിനിമകളില്‍ അഭിനയിച്ച താരം ജീവിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം 60ാം പിറന്നാള്‍ ആഘോഷിച്ചേനെ. പ്രയാസം നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയതോടെയാണ് ജീവിതം മാറി മറിഞ്ഞത്. പുതിയ സിനിമയിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്ന ആന്റണി ഈസ്റ്റ്മാനായിരുന്നു വിജയമാലയെ സ്മിതയാക്കിയത്. ഇണയെത്തേടി എന്ന ചിത്രത്തിലേക്കായിരുന്നു ആന്റണി സില്‍ക് സ്മിതയെ ക്ഷണിച്ചത്.

    19ാമത്തെ വയസ്സിലായിരുന്നു സ്മിതയായി വിജയലക്ഷ്മി വെള്ളിത്തിരയിലെത്തിയത്. കാന്തശക്തിയുള്ള കണ്ണുകളുള്ള പെണ്‍കുട്ടിയെന്നായിരുന്നു സില്‍ക് സ്മിതയെ ആന്റണി ഈസ്റ്റ്മാന്‍ വിശേഷിപ്പിച്ചത്. ഇണയെത്തേടി എന്ന ചിത്രത്തിലേക്ക് നായികയെ കണ്ടെത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ആന്റണി ഈസ്റ്റ്മാന്‍ വിജയമാലയെ സ്മിതയാക്കിയതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

    കണ്ടെത്തിയത്

    കണ്ടെത്തിയത്

    കോടമ്പാക്കത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു ആദ്യമായി സ്മിതയെ കണ്ടത്. അന്നത്തെ പേര് വിജയമാലയെന്നായിരുന്നു. മക്കളെ സിനിമയില്‍ അഭിനയിപ്പിക്കാനായി അവിടെ വീടെടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ടായിരുന്നു. ആ വീടുകളിലൊക്കെ ഞങ്ങള്‍ കയറി ഇറങ്ങിയിരുന്നു. കൈയ്യില്‍ ക്യാമറയും കരുതിയായിരുന്നു ഞങ്ങള്‍ പോയതെന്നും ആന്‍റണി ഈസ്റ്റ്മാന്‍ പറയുന്നു.

    വലിയ ഭംഗിയില്ല

    വലിയ ഭംഗിയില്ല

    മേക്കപ്പ് ഇടരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും പലരും മേക്കപ്പിട്ടായിരുന്നു ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. ആരും ശരിയാവുന്നുണ്ടായിരുന്നില്ല. അടുത്ത വീട്ടിലൊരു കുട്ടിയുണ്ട്, അധികം ഭംഗിയൊന്നുമില്ലെന്നും അവിടെയുള്ളവര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് വിജയമാലയുടെ വീട്ടിലേക്ക് പോയത്. കൊട്ടക്കസേരയില്‍ ഇരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള കുട്ടി ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ അത് ഞാനാണെന്നായിരുന്നു വിജയമാലയുടെ മറുപടി.

    Recommended Video

    സിൽക്കിന്റെ ഇതിഹാസ ജീവിതത്തിലൂടെ | FilmiBeat Malayalam
    നായികയാക്കി

    നായികയാക്കി

    അമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്ത് പോയി എന്ന മറുപടിയായിരുന്നു ലഭിച്ചത്. മേക്കപ്പ് ഇല്ലാതെയായിരുന്നു വിജയമാലയുടെ ഫോട്ടോയെടുത്തത്. പ്രിന്‍റ് എടുത്തപ്പോള്‍ എല്ലാവര്‍ക്കും ആ കുട്ടിയെ ഇഷ്ടമായിരുന്നു. മകളെ സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്കും സന്തോഷമായിരുന്നു. വിജയമാലയെന്നാണ് പേരെന്ന് പറഞ്ഞതോടെ അത് മാറ്റാമെന്ന് തീരുമാനിച്ചിരുന്നു. അന്ന് സ്മിത പാട്ടില്‍ തിളങ്ങിനിന്ന കാലമായിരുന്നു . അങ്ങനെയാണ് സ്മിതയെന്ന പേരിട്ടത്. വിനു ചക്രവര്‍ത്തിയുടെ സിനിമയില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം സില്‍ക്കും കൂടി വന്നതെന്നും ആന്‍റണി ഈസ്റ്റ്മാന്‍ പറയുന്നു.

    Read more about: silk smitha
    English summary
    Silk Smitha's 60th Birth Anniversary: Antony Eastman Revealed The Journey Of Silk Smitha From Vijayamala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X