twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോസ്റ്റ്യൂം കണ്ടപ്പോള്‍ ഞെട്ടിപ്പോയി,വേണ്ടത് എന്താണെന്ന് പറഞ്ഞു, മണിക്കൂറുകൾക്കുളളിൽ സ്മിത എന്റെ കഥാപാത്രമായി മാറി

    |

    സിൽക്ക് സ്മിതയെ അടുത്താറിയാവുന്നവർക്ക് താരത്തെ കുറിച്ച് പറയാൻ നൂറ് നാവാണ്. വളരെ മികച്ച സ്വഭാവത്തിന് ഉടമയെന്നാണ് സിൽക്കിനെ കുറിച്ച് അധികം പേരും പറയുന്നത് ഇപ്പോഴിത നടിയെ കുറിച്ച് സംവിധായകൻ ഭഭ്രൻ. സ്ഫടികം എന്ന ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്ന മുഖങ്ങളിലൊന്നാണ് സിൽക്ക് സ്മിതയുടേയും. ഈ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവമാണ് സംവിധായകൻ വെളിപ്പെടുത്തത്.

    silk smitha

    പൊതുവെ കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വാശികാണിക്കുന്നയാളാണെന്നാണ് സിൽക്കിനെ കുറിച്ച് കേട്ടിട്ടുള്ളതെന്നും, എന്നാല്‍ തന്റെ അനുഭവത്തില്‍ സ്മിത അങ്ങനെയല്ലായിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ഭഭ്രന്റെ വാക്കുകൾ ഇങ്ങനെ,

    പലപ്പോഴും ആർട്ടിസ്റ്റുകളെ അടുത്തറിയാൻ മനസ്സിലാക്കാനും സംവിധായകർക്ക് അവസരം ലഭിക്കാറില്ല. പലരും നേരിട്ട് ലൊക്കേഷനിൽ എത്തുകയാണ് പതിവ്. ആദ്യമായാണ് നമ്മൾ അവരോടൊപ്പം ജോലി ചെയ്യുന്നത് എങ്കിൽ അവരെ പഠിക്കാനും മനസ്സിലാക്കിയെടുക്കാനും കുറച്ച് സമയം എടുക്കും. സ്ഥടികത്തിന് മുന്നോടിയായി സ്മിതയുമായി സംസാരിക്കാനുള്ള സാഹചര്യം എനിക്ക് ലഭിച്ചു. കോട്ടയത്തുള്ള അഞ്ജലി ഹോട്ടലിലായിരുന്നു ഞങ്ങൾ താമസിച്ചത്. എനിക്കും മോഹൻലാലിനും സ്മിതയ്ക്കും റൂമെടുത്തിരുന്നത് അവിടെയായിരുന്നു. സ്മിത ഹോട്ടലിൽ എത്തിയ ദിവസം തന്നെ എന്നെ കാണാൻ വന്നു. ''ഞാൻ സാറിന്റെ അയ്യർ ദ ഗ്രേറ്റ് എന്ന ചിത്രം കണ്ടിരുന്നു. എന്തൊരു വ്യത്യസ്തമായ സിനിമയാണത്'' എന്നൊക്കെ പറഞ്ഞു.

    ഞങ്ങളുടെ സൗഹൃദ സംഭാഷണം ഒരു മുക്കാൽ മണിക്കൂറോളം നീണ്ടു. സ്മിത പിന്നീട് റൂമിലേക്ക് മടങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ സ്മിതയുടെ കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്നു തട്ടി. സ്മിതയ്ക്ക് സിനിമയില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ എന്നെ കാണിക്കാനായി കൊണ്ടു വന്നതായിരുന്നു. കോസ്റ്റ്യൂം കണ്ടപ്പോള്‍ ഞാന്‍ ശരിക്ക് ഞെട്ടിപ്പോയി. ഞാന്‍ ഉദ്ദേശിച്ചതുമായി അതിന് യാതൊരു ബന്ധവുമില്ലായിരുന്നു. കൈലി പോലെ എന്തോ ഒന്നില്‍ കുറേ വള്ളികള്‍ കെട്ടി വച്ചിരിക്കുന്നു, ബ്ലൗസും ശരിയല്ല. പിറ്റേ ദിവസം മുതല്‍ ചിത്രീകരണം തുടങ്ങുകയാണ്. അതുകൊണ്ടു തന്നെ എല്ലാം ശരിയാക്കിയെക്കാന്‍ അധികം സമയവുമില്ല. ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നും ചെമ്മീനില്‍ ഷീലാമ്മ അവതരിപ്പിച്ച കറുത്തമ്മയുടെ വസത്രധാരണത്തിന് സമാനമായ ഒന്നാണ് വേണ്ടെതെന്നും സ്മിതയെ അറിയിച്ചു. സ്മിത പറഞ്ഞു, ''ഡോണ്ട് വറി സര്‍, ഇറ്റ് വില്‍ബി റെഡി സൂണ്‍'' എന്ന്.

    ഒരു രണ്ടുമണിക്കൂറിനുള്ളില്‍ വീണ്ടും സ്മിതയുടെ കോസ്റ്റ്യൂമര്‍ എന്റെ മുറിയില്‍ വന്നു, സര്‍ അമ്മ റെഡി, റൂം വരെയൊന്നു വരാമോ എന്ന് പറഞ്ഞു. മുറിയില്‍ എത്തിയപ്പോള്‍ അതാ സ്മിത നില്‍ക്കുന്നു, സാക്ഷാല്‍ കറുത്തമ്മയെപ്പോലെ. മുണ്ടും കൈലിയും ധരിച്ചപ്പോള്‍ തന്നെ സ്മിത പൂര്‍ണമായും എന്റെ മനസ്സിലുള്ള കഥാപാത്രമായി മാറിയിരുന്നു. പൊതുവെ സ്മിത കോസ്റ്റിയൂമിന്റെ കാര്യത്തില്‍ അല്‍പ്പം വാശികാണിക്കുന്നയാളാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ എന്റെ അനുഭവത്തില്‍ സ്മിത അങ്ങനെ അല്ലായിരുന്നു', ഭദ്രന്‍ പറഞ്ഞു.

    Read more about: silk smitha
    English summary
    Silk Smitha's 60th Birth Anniversary, Director BhadranShared Spadikam memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X