twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സില്‍ക്ക് സ്മിത അദ്ദേഹവുമായി പ്രണയത്തിലായിരുന്നു, ആ ബന്ധത്തിലെ വിള്ളലാണ് ജീവനൊടുക്കാന്‍ കാരണമായത്

    |

    തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നിന്ന മാദകനായികയായാണ് സില്‍ക്ക് സ്മിതയെ വിശേഷിപ്പിക്കാറുള്ളത്. വിജയമാലയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്കുള്ള താരത്തിന്റെ യാത്രയെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയത്. ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 60ാം പിറന്നാളാഘോഷിച്ചേനെ താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മവാര്‍ഷികം.

    ആരാധകരും സിനിമാപ്രവര്‍ത്തകരുമെല്ലാം താരത്തെക്കുറിച്ച് വാചാലരായെത്തിയിരുന്നു. വിജയമാലയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്കുള്ള ജൈത്രയാത്രയെക്കുറിച്ച് പറഞ്ഞായിരുന്നു ആന്റണി ഈസ്റ്റ്മാനെത്തിയത്. ഇണയെത്തേടിയെന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി തുടക്കം കുറിച്ചത്. സില്‍ക്ക് സ്മിതയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കലൂര്‍ ഡെന്നീസ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    സില്‍ക്ക് സ്മിതയുടെ പ്രണയം

    സില്‍ക്ക് സ്മിതയുടെ പ്രണയം

    സില്‍ക്ക് സ്മിതയ്ക്ക് ഡോക്ടര്‍ രാധാകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിലെ വിള്ളലാണ് സില്‍ക്കിന്‍രെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം പറയുന്നു. ഏതോ ഒരു ഡോക്ടറുമായി നടിക്ക് ബന്ധമുണ്ടായിരുന്നുവെന്നും സാമ്പത്തികമായി അദ്ദേഹം സില്‍ക്കിനെ ഉപയോഗിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെയും പ്രചരിച്ചിരുന്നു.

    ഒരുമിച്ച് ജീവിച്ചിരുന്നു

    ഒരുമിച്ച് ജീവിച്ചിരുന്നു

    ഇരുവരും ഏറെനാളുകളായി ഒരുമിച്ച് താമസിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സില്‍ക്കിന് പ്രതീക്ഷകളുമുണ്ടായിരുന്നു. വയല്‍ എന്ന സിനിമയുടെ സെറ്റിലേക്ക് അദ്ദേഹം സില്‍ക്കിന് കാണാന്‍ വന്നതോര്‍മ്മയുണ്ടെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ഗ്ലാമറസ് കഥാപാത്രങ്ങളില്‍ നിന്നു മാറ്റം വേണമെന്നും നടി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഡെന്നീസ് പറയുന്നു.

    തുമ്പോളി കടപ്പുറത്തില്‍

    തുമ്പോളി കടപ്പുറത്തില്‍

    പതിവില്‍ നിന്നും മാറ്റം വേണമെന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ വേണമെന്നും സ്മിത ആവശ്യപ്പെട്ടിരുന്നു. തുമ്പോളി കടപ്പുറത്തില്‍ ക്ലാര എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ നല്‍കിയത് അതിന് ശേഷമായിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.

    അവസാനമായി

    അവസാനമായി

    ഞങ്ങളുടെ ചര്‍ച്ചകള്‍ നടന്ന് അടുത്ത വര്‍ഷമായിരുന്നു സ്മിത ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ മികച്ച കഥാപാത്രത്തെ തന്നെ അവര്‍ക്ക് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. നല്ല മനസ്സിന്‍റെ ഉടമയായിരുന്നു സില്‍ക്ക് സ്മിത. താരത്തിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ക്ലൈമാക്സ് എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് കലൂര്‍ ഡെന്നീസായിരുന്നു.

    Recommended Video

    സിൽക്കിന്റെ ഇതിഹാസ ജീവിതത്തിലൂടെ | FilmiBeat Malayalam
    വ്യക്തി ജീവിതത്തെക്കുറിച്ച്

    വ്യക്തി ജീവിതത്തെക്കുറിച്ച്

    സില്‍ക്ക് സ്മിതയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും സിനിമാപ്രവര്‍ത്തകരെത്തിയിരുന്നു. സ്വയം ജീവനൊടുക്കിയതിന് ശേഷവും താരത്തെ അവസാനമായി കാണാന്‍ പോലും പലരും തയ്യാറായിരുന്നില്ല. ഒരുകാലത്ത് തിളങ്ങി നിന്ന താരമാണെങ്കില്‍ക്കൂടിയും അര്‍ഹിക്കുന്ന പരിഗണന ഈ നടിക്ക് ലഭിച്ചില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

    Read more about: silk smitha
    English summary
    Silk Smitha Wished To Stay With Dr Radha krishna Revealed Kaloor Dennis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X