വിദ്യ ബാലൻ കാണിച്ചത് പോലെയായിരുന്നില്ല എന്റെ സഹോദരി; അവൾ മാന്യമായ ജീവിതമാണ് നയിച്ചത്; സഹോദരൻ പറഞ്ഞത്
സിനിമ പോലെ സംഭവ ബഹുലമായ ജീവിതം നയിച്ച സിനിമാ താരങ്ങൾ ഏറെയാണ്. താര പദവിയിൽ നിന്നും കഷ്ടതകളിലേക്കും തീരാ ദുഖങ്ങളിലേക്കും വീണ നടീ നടൻമാരുണ്ട്. സിൽക് സ്മിതയുടെ ചരമ വാർഷിക ദിനത്തിൽ നടിയുടെ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴും ആരാധകരുടെ മനസിൽ ദുഖമാണ്. 36ാം വയസിലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് കാരണമെന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. പങ്കാളി വഞ്ചിച്ചത്, സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയാണ് സിൽക് സ്മിത ജീവനൊടുക്കാനുള്ള കാരണമായി പറയപ്പെടുന്നത്.
സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2011 ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ചർ. വിദ്യ ബാലൻ നായികയായെത്തിയ സിനിമ മികച്ച വിജയം നേടി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യ ബാലന് ലഭിച്ചു. തെന്നിന്ത്യൻ സിനിമാ ലോകത്തിന് സിൽക് സ്മിതയെ അറിയാമെങ്കിലും ബോളിവുഡ് പ്രേക്ഷകർ നടിയെക്കുറിച്ച് അറിയുന്നത് ഈ സിനിമയിലൂടെയാണ്.

പക്ഷെ സിൽക് സ്മിതയുടെ യഥാർത്ഥ ജീവിതവുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് അന്ന് വ്യാപക ആക്ഷേപവും വന്നു. സ്മിതയുടെ സഹോദരൻ നാഗ വര പ്രസാദ് ഡേർട്ടി പിക്ചറിനെതിരെ ശക്തമായി രംഗത്ത് വന്നു. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. എന്നാൽ ഹർജി കോടതി തള്ളി. ഡേർട്ടി പിക്ചറിൽ കാണിച്ചത് പോലെയായിരുന്നില്ല സിൽക് സ്മിതയുടെ ജീവിതമെന്ന് സഹോദരൻ അന്ന് വാദിച്ചു.
വൾഗറായും വളരെ മോശമായുമാണ് വിദ്യ ബാലൻ ചെയ്ത കഥാപാത്രത്തെ കാണിച്ചിരിക്കുന്നത്. എന്റെ സഹോദരി ഓഫ് സ്ക്രീനിൽ മാന്യമായ ജീവിതം നയിച്ച ആളാണ്. സിനിമയിൽ വിദ്യയുടെ കഥാപാത്രം പുകവലിക്കുന്നയാളും മദ്യപാനിയുമാണ്. നിരവധി പേരുമായി ലൈംഗിക ബന്ധം വെച്ചു. എന്നാൽ എന്റെ സഹോദരി യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അങ്ങനെ ആയിരുന്നില്ലെന്നും പ്രസാദ് അന്ന് വ്യക്തമാക്കി. സ്മിതയുടെ കാമുനെന്ന് പറയപ്പെടുന്ന നടനിൽ നിന്നാണ് ബയോപിക്കിനുള്ള വിവരങ്ങൾ തേടിയതെന്ന് ഞാനറിഞ്ഞു.

സ്മിതയുടെ യഥാർത്ഥ ജീവിതം സിനിമയാക്കണമായിരുന്നെങ്കിൽ അവർ ഞങ്ങളുമായി സംസാരിക്കമായിരുന്നു. അവളുടെ കുട്ടിക്കാലത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും മറ്റാർക്കാണ് പറയാനാവുക. ഞങ്ങൾ കോവല്ലിയിൽ നിന്നുള്ള പാവപ്പെട്ട കുടുംബമായിരുന്നു. നാലാം ക്ലാസിൽ സ്മിത പഠനം ഉപേക്ഷിച്ചു. അവൾക്ക് നടിയാകാനായിരുന്നു ആഗ്രഹം. 17ാം വയസിൽ സിനിമാ സ്വപ്നങ്ങളുമായി സ്മിത ചെന്നെെയിലേക്ക് പോകുകയായിരുന്നെന്നും പ്രസാദ് അന്ന് പറഞ്ഞു.
ഡേർട്ടി പിക്ചറിന്റെ പ്രദർശനം തടയാൻ കുടുംബത്തിന് കഴിഞ്ഞില്ല. ലൈം ലൈറ്റിലേക്ക് വരാൻ സിൽക് സ്മിതയുടെ കുടുംബം തയ്യാറല്ല. സിനിമാ നടിയാവുകയെന്നത് സിൽക് സ്മിതയ്ക്ക് എളുപ്പമായിരുന്നില്ല. വീട് വിട്ട് പോയ സ്മിത ഒരു വീട്ടിൽ ജോലിക്കാരിയായി നിന്നു. അക്കാലത്ത് പ്രഗൽഭ നടി സാവിത്രിയുടെ സിനിമകൾ കണ്ട് അവരുടെ ആരാധികയായിരുന്നു സിൽക് സ്മിത.
സിനിമാ മോഹം കാരണം നടി അപർണ ടച്ച് അപ്പ് ആർട്ടിസ്റ്റായി സിൽക് സ്മിത ജോലി ചെയ്തു. അക്കാലത്ത് ചെറിയ വേഷങ്ങൾ സിൽക് സ്മിത ചെയ്തിരുന്നു. ഇണയെ തേടി എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. വണ്ടിച്ചക്രം എന്ന സിനിമയോടെ സിൽക് സ്മിതയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. മാദക നടിയെന്ന ഇമേജ് സിൽക് സ്മിതയ്ക്ക് വന്നു.


Click it and Unblock the Notifications