സില്‍ക്കിനൊപ്പം ഇല്ലെന്നു പറഞ്ഞ മെഗാസ്റ്റാര്‍

വിദ്യബാലനെ പിന്‍പറ്റി ഗ്‌ളാമറസ്സാവാന്‍ ഉന്നതകുലജാതരും ,വിദ്യസമ്പന്നരും ഒക്കെയായ നാട്യ റാണികള്‍ തയ്യാറായിവരുന്നു എന്നത് സില്‍ക്ക് തുടങ്ങി വെച്ചതിനെ തുടര്‍ന്നു കൊണ്ടു പോവുക എന്ന പ്രക്രിയ തന്നെയാണ്. സില്‍ക്ക് അവമതിക്കപ്പെട്ടപ്പോള്‍ ഇവര്‍ ആദരിക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രം. പഴയ കാബറേ ഡാന്‍സുകള്‍ ഇന്ന് ഐറ്റം ഡാന്‍സുകളായ് നല്ല കൂലിക്ക് നായികമാര്‍ ചെയ്തു വരുന്നതുപോലെ.
ഇന്നത്തെ മെഗാതാരം പണ്ട് വേദം പറയുന്ന ചിത്രത്തില്‍ കോമ്പിനേഷന്‍ സീനില്‍ സില്‍ക്കിനെ കണ്ട് പൊട്ടിത്തെറിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അവളോടൊത്ത് അഭിനയിക്കില്ലെന്ന്... ഒടുവില്‍ നഗ്‌നയാവാന്‍ ആളെ കിട്ടാതെ വഴങ്ങി എന്നതും ചരിത്രം. സില്‍ക്ക് കഥാപാത്രമായപ്പോള്‍ അവരെ അവതരിപ്പിച്ചു ഫലിപ്പിച്ച് അംഗീകാരം നേടിയ നടിയെ അഭിനന്ദിക്കേണ്ടി വന്നാല്‍ ഈ സൂപ്പര്‍താരം എന്താവും പറയുക.
എല്ലാവരും അഭിനയിക്കുന്നത് കാശിനും പ്രശസ്തിക്കും ജീവിക്കാനുമൊക്കെയാണെന്നിരിക്കെ മറ്റുള്ളവര്‍ ചെയ്യാന്‍ തയ്യാറാവാത്ത വേഷം ചെയ്യുന്നവരെ അപമാനിച്ചവര്‍ക്ക് കാലം നല്‍കുന്ന മറുപടിയാണ് ഡേര്‍ട്ടി പിക്ചര്‍. ചായം തേച്ച് മിനുക്കി വെച്ച ബാഹ്യ സൗന്ദര്യത്തിനപ്പുറം കുലീനമായ ആന്തരിക സൗന്ദര്യമാണ് കലാകാരന്‍മാരെ നയിക്കേണ്ടത്. എന്നിരുന്നാലും സിനിമയില്‍ മരണാനന്തരം വാഴ്ത്തപ്പെടുന്നവര്‍ ഏറിക്കൊണ്ടിരിക്കും.
ആദ്യപേജില്‍ വായിക്കുക
മരണാനന്തരം വാഴ്ത്തപ്പെടുന്ന നാട്യ ജീവിതം


Click it and Unblock the Notifications











