»   » ദിലീപിനെക്കാള്‍ നന്നായി ഇംഗ്ലീഷ് പറയുന്നത് കാവ്യ മാധവന്‍ തന്നെ.. വീഡിയോ വൈറല്‍!

ദിലീപിനെക്കാള്‍ നന്നായി ഇംഗ്ലീഷ് പറയുന്നത് കാവ്യ മാധവന്‍ തന്നെ.. വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

ഇംഗ്ലീഷ് പറയുന്നതിന് ബുദ്ധിമുട്ടുന്ന താരങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളം കുടിക്കുന്ന പല താരങ്ങളെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. കുറച്ചു ദിവസം മുന്‍പാണ് ജയറാമിന്റെയും കാളിദാസന്റെയും വീഡിയോ പ്രചരിച്ചത്.

നായികയായി നയന്‍താര എത്തുമെന്ന് പറഞ്ഞപ്പോള്‍ അജുവും നിവിനും വിശ്വസിച്ചില്ലെന്ന് ധ്യാന്‍.. പിന്നെയോ?

ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

ഇംഗ്ലീഷ് പറയാന്‍ ബുദ്ധിമുട്ടുന്ന അച്ഛനെ രക്ഷിച്ചത് കാളിദാസനായിരുന്നു. സിനിമയിലും സ്റ്റേജ് ഷോകളിലുമായി തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും ഇത്തരത്തില്‍ പെട്ടുപോവാറുണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ പെടാപ്പാട് പെടുന്ന ദിലീപിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

ദിലീപിന്റെ ശ്രമം

2014 ലെ സൈമ അവാര്‍ഡ് ദാന ചടങ്ങിനിടയിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നത്. ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കുന്ന അവതാരകയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് താരം.

മുറി ഇംഗ്ലീഷില്‍ മറുപടി

അവതാരകയുടെ ചോദ്യത്തിന് മുറി ഇംഗ്ലീഷിലാണ് താരം മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

തയ്യാറെടുപ്പുകള്‍ നടത്താമായിരുന്നു

വിദേശത്ത് പോകുന്നതിന് മുന്നോടിയായി താരത്തിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൂടായിരുന്നോ എന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

തമിഴിലും സംസാരിച്ചു

തുടക്കത്തില്‍ മലയാളത്തില്‍ സംസാരിച്ച താരം പെട്ടെന്ന് തമിഴിലേക്ക് സംസാരം മാറ്റുന്നുണ്ട്. ദിലീപിനെ അനുകൂലിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കാവ്യയായിരുന്നു ഭേദം

ദിലീപിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കാവ്യയായിരുന്നു ഭേദമെന്ന തരത്തിലും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

വീഡിയോ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം പഴയതായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധിപ്പിച്ചും ചിലര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
SIMA awards old video getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam