'സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, എന്നെങ്കിലും തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു'

തൃഷയ്ക്കെതിരെ വിവാദ പരാമർശങ്ങൾ തുടരുകയാണന് ​ഗായിക സുചിത്ര. വിജയുമായി ബന്ധമുള്ള നടി തൃഷയാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കവെ പല പരാമർശങ്ങളും തൃഷയ്ക്കെതിരെ സുചിത്ര നട‌ത്തി. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് സുചിത്ര ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ നടൻ സിമ്പുവിനെയും തൃഷയെയും കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൃഷയ്ക്കൊപ്പം ജീവിക്കാൻ കാത്തിരിക്കുകയാണ് സിമ്പുവെന്ന് സുചിത്ര പറയുന്നു. ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല. തൃഷയ്ക്കായാണ് കാത്തിരിപ്പ്. തൃഷ മറ്റ് ബന്ധത്തിൽ നിന്നെല്ലാം മാറി തന്നിലേക്ക് ഒരു നാൾ വരുമെന്ന് സിമ്പു കരുതുന്നെന്നും സുചിത്ര പറയുന്നു.

എത്രയോ പേർ തൃഷയ്ക്ക് വേണ്ടി സ്വന്തം ജീവിതം കളഞ്ഞ് തൃഷയെ ആ​ഗ്രഹിക്കുന്നു. ധനുഷ്, വിജയ്, ഉദയനിധി സ്റ്റാലിൻ, അനിരുദ്ധ് എന്നിവരെല്ലാം. ഇവരെല്ലാം തൃഷയെ വിവാഹം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സുചിത്ര പറയുന്നു.
തമിഴ് താരങ്ങൾ ഇപ്പോൾ സുചിത്രയുടെ ആരോപണങ്ങൾ കാര്യമായെടുക്കാറില്ല. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുമായി വരുന്ന സുചിത്ര വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. വിജയുടെ കുടുംബ ജീവിതം തൃഷ ഇല്ലാതാക്കി, സൂര്യയെ ജ്യോതിക കുടുംബത്തിൽ നിന്ന് അകറ്റി എന്നിങ്ങനെ വലിയ ആരോപണങ്ങൾ സുചിത്ര അടുത്തിടെെ ഉന്നയിച്ചു. ഒന്നിലേറെ തവണ ധനുഷിനെതിരെ സുചിത്ര ആരോപണം ഉന്നയിച്ചി‌ട്ടുണ്ട്. സുചിത്രയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Simbu  Trisha

തമിഴകത്തെ സെൻസേഷണൽ ​ഗായികയായിരുന്നു ഒരു കാലത്ത് സുചിത്ര. തൃഷയുടെ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. എന്നാൽ 2017 ൽ സുചി ലീക്ക്സ് എന്ന വിവാദം വന്നതോടെ സുചിത്രയുടെ കരിയർ ഇല്ലാതായി. ധനുഷ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വന്നു. സുചി ലീക്ക്സ് എന്ന പേരിൽ വലിയ കോളിളക്കമുണ്ടായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു അന്ന് സുചിത്ര പറഞ്ഞത്.

വിജയ്-തൃഷ വിവാ​ദം

ഈയടുത്താണ് വിജയുടെ ഭാര്യ സം​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും തന്നെ പൂർണമായും അവ​ഗണിക്കുകയാണെന്നും പറഞ്ഞാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടി തൃഷയാണെന്ന് വ്യാപകമായി ​ഗോസിപ്പുണ്ട്. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി വിജയ്ക്കൊപ്പം തൃഷ ഒരു പൊതുവേദിയിൽ എത്തുകയും ചെയ്തു. ഇതെല്ലാമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം. നിയമപരമായി സം​ഗീതയുമായി പിരിഞ്ഞിട്ട് ബന്ധം പരസ്യമാക്കുന്നതാണ് മാന്യതയെന്ന് അഭിപ്രായങ്ങളുണ്ട്. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം പാലിക്കുന്നു. വിവാഹമോചന വാർത്തകൾക്കിടെ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്നും അൺഫോളോ ചെയ്തു. പേരിൽ നിന്നും വിജയുടെ പേര് മാറ്റുകയും ചെയ്തു. വിജയ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങവെയാണ് ഈ സംഭ വികാസങ്ങൾ. താരത്തിന്റെ പ്രതിച്ഛായയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

Read more about: simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X