'കുറേക്കാലം മമ്മൂക്കയുടെ കൂടെ നടന്നിട്ടുണ്ട്, ഇപ്പോഴല്ലേ കുറേയെണ്ണം ഇടിച്ച് കേറിയത്, അവർ അടുപ്പിക്കുന്നില്ല'
സിംഹാസനം, ഡോൺ പോലുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധനേടിയ നിർമാതാവാണ് എസ്.ചന്ദ്രകുമാർ. സിംഹാസനം പരാജയപ്പെട്ടപ്പോൾ വലിയ സമ്പാത്തീക നഷ്ടം ചന്ദ്രകുമാറിനുണ്ടായി. മരിക്കും മുമ്പ് ഒരു മോഹൻലാൽ സിനിമ നിർമ്മിക്കണമെന്ന ആഗ്രഹവുമായാണ് ചന്ദ്രകുമാർ ജീവിക്കുന്നത്. നല്ലൊരു കഥയും സംവിധായകനേയും കിട്ടിയാൽ മോഹൻലാലിനോട് ഡേറ്റ് ചോദിക്കുമെന്നും അദ്ദേഹം അത് തരുമെന്ന് ഉറപ്പുണ്ടെന്നും മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രകുമാർ പറയുന്നു. മരിക്കുന്നതിന് മുമ്പ് മോഹൻലാൽ സാറിനെ വെച്ച് എനിക്കൊരു പടം ചെയ്യണം.
എന്റെ അവസാനത്തെ ആഗ്രഹമാണ്. അത് നടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ആര് പാര വെച്ചാലും ഏക്കുകയില്ല. ലാൽ സാറിനെ വെച്ച് സിനിമ ചെയ്യാനുള്ള ഫൈനാൻസ് കറക്ടായാൽ സാറെ എനിക്ക് ഡേറ്റ് വേണമെന്ന് പറയും. എന്നെ ഒരു രീതിയിലും വിഷമിപ്പിക്കില്ലെന്ന് എനിക്ക് അറിയാം.

പുള്ളിയെ സുഖിപ്പിക്കാൻ പറയുകയല്ല. നല്ല സംവിധായകൻ കൂടി വേണം. ഒന്നുകിൽ നരസിംഹം പോലെ അല്ലെങ്കിൽ ദൃശ്യം പോലൊരു സിനിമ എടുക്കണം. അദ്ദേഹം ഇപ്പോൾ വാരി വലിച്ച് സിനിമകൾ ചെയ്യുന്നില്ലല്ലോ. എമ്പുരാൻ സൂപ്പർ ഹിറ്റാകും. കോടിക്കണക്കിന് പൈസ മുടക്കിയ പടമാണ് അത്. ആന്റണി ചേട്ടന്റെ പവർ മനസിലാക്കണ്ടേ. പൃഥ്വിരാജിനെ ഞാൻ ബഹുമാനിക്കുന്നു.
ആരുടെയും കൂടെ അസിസ്റ്റന്റായി നിൽക്കാതെ അദ്ദേഹം ഒരു പടം ചെയ്തില്ലേ എന്നും ചന്ദ്രകുമാർ പറയുന്നു. സിനിമാ സെറ്റുകളിൽ നിന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങളും നടൻ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചുമാണ് പിന്നീട് അദ്ദേഹം സംസാരിച്ചത്. ഒരു കാലത്ത് മമ്മൂട്ടിക്കൊപ്പം എല്ലായിടത്തും പോയിരുന്നത് താനായിരുന്നുവെന്നും എസ്. ചന്ദ്രകുമാർ പറയുന്നു. ഒരു സംവിധായകൻ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
ഒരു കാര്യവുമില്ലാതെ പറഞ്ഞ് വിട്ടു. ഭക്ഷണം പോലും കഴിക്കാൻ പൈസയില്ലാത്ത സമയമായിരുന്നു. സിനിമയിൽ നടക്കേണ്ടതെല്ലാം നടക്കും. നടക്കണ്ടാത്തത്ത് നടക്കില്ല. നമ്മൾ അങ്ങോട്ട് ചെല്ലാതിരുന്നാൽ മതി. ഇപ്പോൾ ചില കോന്തൻ ഭർത്താക്കന്മാരുണ്ട്. അവന്മാർ വീട്ടിലിരുന്നിട്ട് ഭാര്യമാരെ വിട്ട് പൈസയുണ്ടാക്കും. ഇവളൊക്കെ അലമ്പ് കാണിക്കുമ്പോൾ നാണക്കേട് ഭയന്ന് ആളുകൾ പൈസ കൊടുക്കും. പക്ഷെ അഞ്ച് പൈസ കൊടുക്കരുത്.
അഡ്ജസ്റ്റ്മെന്റുകൾക്ക് നിൽക്കാമോയെന്ന് ചോദ്യം വന്നിട്ടുണ്ട്. എന്നോട് ജാഡ കാണിച്ച നടന്മാരുണ്ടോയെന്ന് ചോദിച്ചാൽ സിനിമയിൽ ജാഡയല്ലേയുള്ളു. എനിക്ക് ഇഷ്ടം മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ്. മുമ്പ് മമ്മൂക്കയുടെ എല്ലാ പടത്തിനും ഞാനല്ലേ കൂടെ പോയികൊണ്ടിരുന്നത്. ഇപ്പോഴല്ലേ കുറേയെണ്ണം ഇടിച്ച് കേറിയത്. പുള്ളിക്ക് നടക്കാൻ പറ്റുന്നില്ല.

ചെരുപ്പ് വരെ കഴുകി തുടച്ച് ഇട്ട് കൊടുക്കാൻ വേണ്ടിയല്ലേ ഓരോരുത്തർ നിൽക്കുന്നത്. പള്ളി പോകുമ്പോഴൊക്കെ മമ്മൂക്ക എന്നെ കൂടികൊണ്ടുപോകുമായിരുന്നു. ഇപ്പോൾ നമ്മളെ ഒന്ന് കാണാൻ പോലും സമ്മതിക്കുന്നില്ല. ആന്റോ ജോസഫൊക്കെ നല്ല മനുഷ്യനാണ്. പുള്ളിയെ ഒരിക്കലും ഞാൻ കുറ്റം പറയില്ലെന്നും ചന്ദ്രകുമാർ കൂട്ടിച്ചേർത്തു. ചന്ദ്രകുമാറിന്റെ സിംഹാസനത്തിൽ നായകൻ പൃഥ്വിരാജ് സുകുമാരനായിരുന്നു.
ദിലീപിന്റെ ഇടി പടങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമയാണ് ഡോൺ. അതേസമയം അടുത്തിടെയായി നിരന്തരം ഹിറ്റുകൾ സൃഷ്ടിക്കുകയാണ് നടൻ മമ്മൂട്ടി. സ്ക്രിപ്റ്റ് സെലക്ഷൻ തന്നെയാണ് നടന്റെ വിജയത്തിന് പിന്നിലെന്നാണ് ആരാധകരുടെ പക്ഷം. ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സാണ് ഏറ്റവും പുതിയ റിലീസ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത സിനിമ നിർമ്മിച്ചത് മമ്മൂട്ടി കമ്പനി തന്നെയാണ്.
ഗോകുൽ സുരേഷായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications