നഷ്ടപ്പെട്ട് പോയ കൂടപ്പിറപ്പോ; കണ്ണുകളും ചിരിയിലും വരെ സാമ്യത, പ്രശാന്തും ബിടിഎസ് ജങ്കൂക്കും തമ്മിലുള്ള ബന്ധം!

തൊണ്ണൂറുകളിൽ തമിഴ് ഇന്റസ്ട്രിയിൽ സെൻസേഷനായിരുന്നു നടൻ പ്രശാന്ത്. ഇന്ന് സൂപ്പർ താരങ്ങളായ വിജയിക്കും സൂര്യയ്ക്കും വിക്രത്തിനുമെല്ലാമുള്ളതുപോലെ വലിയൊരു ആരാധകവൃന്ദവും ഉണ്ടായിരുന്നു. പ്രത്യേകിച്ച് പെൺക്കുട്ടികളുടെ പ്രിയങ്കരനായ ഹീറോയായിരുന്നു പ്രശാന്ത്. നടനാകാൻ വേണ്ടി ജന്മമെടുത്തതുപോലെ... സിനിമയും അഭിനയവും നടന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒന്നായിരുന്നു. കാരണം പിതാവ് ത്യാ​ഗരാജൻ പ്രശാന്ത് ജനിച്ചപ്പോൾ മുതൽ സിനിമയുടെ ഭാ​ഗമാണ്.

അച്ഛന്റെ സിനിമാ മോഹം പ്രശാന്തിലും ഒരു അംശം പോലും കുറയാതെ ഉണ്ടായിരുന്നു. വിജയ്, അജിത്ത് എന്നിവർക്കുള്ളതുപോലെ വലിയൊരു ഫാൻബേസ് പ്രശാന്തിനും ഇന്ന് ഉണ്ടാകേണ്ടതായിരുന്നു. വിജയിയും അജിത്തുമെല്ലാം പ്രശാന്ത് ഇന്റസ്ട്രി അടക്കിവാണിരുന്ന സമയത്താണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. യഥാര്‍ത്ഥത്തില്‍ വിജയിയേയും അജിത്തിനേയുംക്കാൾ സീനയറാണ് പ്രശാന്ത്.

Prashanth Jungkook
Photo Credit: Prashanth / Jungkook

പക്ഷെ സിനിമാ യാത്രയിൽ പലയിടത്തും നടന് കാലിടറിയത് കരിയറിൽ തിരിച്ചടിയാവുകയും സ്റ്റാർഡം നിലനിർത്താൻ കഴിയാതെ പോവുകയുമായിരുന്നു. 1990ൽ പുറത്തിറങ്ങിയ വൈഗസി പൊറന്താച്ച് എന്ന സിനിമയിൽ നായകനായാണ് നടന്റെ സിനിമാ അരങ്ങേറ്റം. ശേഷം രണ്ടാമത് അഭിനയിച്ചത് മലയാള സിനിമ പെരുന്തച്ചനിലാണ്.

പെരുന്തച്ചന്റെ മകന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. പിന്നീട് തമിഴിൽ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലുമെല്ലാം പ്രശാന്ത് സിനിമകൾ ചെയ്തു. മലയാളികൾക്ക് താരം പ്രിയങ്കരനാകുന്നത് ജീൻസിന്റെ റിലീസിനുശേഷമാണ്. ലോക സുന്ദരി ഐശ്വര്യ റായിയായിരുന്നു നായിക. പ്രശാന്ത് ഡബിൾ റോളിൽ അഭിനയിച്ച സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള പ്രണയ ചിത്രമാണ്. ശങ്കർ സംവിധാനം ചെയ്ത സിനിമയിലെ പാട്ടുകളും ഹിറ്റായിരുന്നു.

കരിയറിൽ തകർച്ച സംഭവിച്ചശേഷം സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ് താരം. അവസാനമായി പ്രശാന്ത് അഭിനയിച്ച് റിലീസ് ചെയ്ത സിനിമ വിജയ് നായകനായ ​ഗോട്ടാണ്. വിന്റേജ് പ്രശാന്തിന് ആരാധകരുണ്ടായതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഡാൻസിങ്ങ് സ്കില്ലും ലുക്കും തന്നെയായിരുന്നു. ബോളിവുഡ് ഹീറോ ലുക്കായിരുന്നു അന്ന് പ്രശാന്തിന്.

നടന്റെ പഴയ അഭിമുഖങ്ങളും ​ഗാനരം​ഗങ്ങളും കാണുമ്പോൾ കെ-പോപ്പ് താരം ജിയോൻ ജങ്കൂക്കുമായുള്ള സാമ്യത തള്ളികളയാനാവില്ലെന്ന് പറയുകയാണ് തമിഴ് സിനിമാപ്രേമികൾ. ലോക പ്രശസ്തമായ കെ-പോപ്പ് ബോയ് ബാന്റ് ബിടിഎസ്സിലെ ഏറ്റവും പ്രായ കുറഞ്ഞ മെമ്പറാണ് കോടിക്കണക്കിന് ആരാധകരുള്ള ​ഗായകൻ ജങ്കൂക്ക്. ബിടിഎസ് രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ ജങ്കൂക്കും ഭാ​ഗമാണ്. ബാന്റിലെ മെയിൻ വോക്കലിസ്റ്റ് കൂടിയായ താരം നടനും ​ഗാനരചയിതാവും ഡാൻസറും എല്ലാമാണ്.

Prashanth Jungkook
Photo Credit: Prashanth / Jungkook

കണ്ണുകൾ, ചിരി, ഡാൻസിങ് സ്റ്റൈൽ എന്നിവയിൽ പ്രശാന്തിനും ജങ്കൂക്കിനും സാമ്യതകളുണ്ടത്രെ. തൊണ്ണൂറുകളിലെ പ്രശാന്തിന്റെ ഹെയർസ്റ്റൈലിൽ പോലും കൊറിയൻ ടച്ചുണ്ടായിരുന്നു. കട്ടി മീശയുമായി വിജയിയും അജിത്തുമെല്ലാം അഭിനയിച്ചിരുന്ന കാലത്ത് ക്ലീൻ ഷേവ് ലുക്കായിരുന്നു പ്രശാന്ത് നിലനിർത്തിയിരുന്നത് എന്നതും നടനെ അക്കാലത്ത് ആരാധകർ വർധിക്കാൻ കാരണമായി. പ്രശാന്തിന് പണ്ട് നഷ്ടപ്പെട്ടുപോയ കൂടപ്പിറപ്പാണോ ജങ്കൂക്ക് എന്നുള്ള തരത്തിലാണ് സാമ്യതകൾ കാണുമ്പോൾ ആരാധകരുടെ കമന്റുകൾ.

ഒന്നര വർഷത്തെ സൈനീക സേവനം പൂർത്തിയാക്കി ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനാണ് ബിടിഎസ് താരം ജങ്കൂക്ക് തിരികെ എത്തിയത്. വൈകാതെ മറ്റ് ആറ് ബിടിഎസ് മെമ്പേഴ്സിനുമൊപ്പം ആരാധക ഹൃദയം കീഴടക്കാൻ ജങ്കൂക്ക് വീണ്ടും സ്റ്റേജുകളിൽ പെർഫോം ചെയ്ത് തുടങ്ങും. വിവാഹ ജീവിതം തകർന്നശേഷമാണ് പ്രശാന്തിന്റെ കരിയറിലും തകർച്ച സംഭവിച്ച് തുടങ്ങിയതെന്നാണ് വിലയിരു‌ത്തലുകൾ.

ഒരു വർഷം നാലും അഞ്ചും സിനിമകൾ ചെയ്തിരുന്ന നടൻ രണ്ടും മൂന്നും വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് ഒരു സിനിമയിൽ എങ്കിലും അഭിനയിക്കുന്നത്. 2005ല്‍ ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം ചെയ്തത്. 2009ൽ ഇരുവരും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ബന്ധം വേർപ്പെടുത്തിയെങ്കിലും അതിനോട് അനുബന്ധിച്ചുള്ള കേസും വിവാ​ദവുമെല്ലാമായി പിന്നീടുള്ള പ്രശാന്തിന്റെ കുറച്ച് വർഷങ്ങൾ കോടതിെ ചുറ്റിപ്പറ്റിയായിരുന്നു. ഇതേ കുറിച്ച് നടൻ തന്നെ പലപ്പോഴായി മനസ് തുറന്നിട്ടുണ്ട്.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X