Just In
- 17 min ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 54 min ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 58 min ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
- 1 hr ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
Don't Miss!
- News
പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷം
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിക്ക് പോലും മനസ്സിലായിട്ടുണ്ടാവില്ല ഈ സാമ്യം! ഇത് കണ്ടപ്പോ ജോസഫ് അലക്സിനെ ഓര്‍മ്മ വന്നു!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളുമായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് ഇത്തവണത്തെ വരവ്. കടയ്ക്കല്‍ ചന്ദ്രന് എന്ന മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.
മുഖ്യമന്ത്രിയായുള്ള വരവിനിടയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രമേയത്തിലെ വ്യത്യസ്തതയാണ് മമ്മൂട്ടിയെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ബോബി സഞ്ജയ് യാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തിലൂടെ ഇഷാനി കൃഷ്ണ സിനിമയില്‍ അരങ്ങേറുകയാണ്. കൃഷ്ണകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഹാനയ്ക്ക് പിന്നാലെയായി ഇഷാനിയും സിനിമയില്‍ അരങ്ങേറുകയാണ്.
ദി കിങിലെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വണ്ണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിന്രെ സാമ്യതയെക്കുറിച്ച് കണ്ടെത്തിയത് ആരാധകരാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബിന്റെ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്റ്റൈലിഷായി മുടി തടവി നടക്കുന്ന മമ്മൂട്ടിയുടെ ഇപ്പോഴത്തെ ചിത്രവും കിങിലെ മാസ്സ് സീനും ചേര്‍ത്തുള്ള ഫോട്ടോയാണ് പേസ്ബുക്കിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.