»   » മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???

മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മലയാളികള്‍ക്കൊരു നടന വിസ്മയം തന്നെയാണ്. ആദ്യ സിനിമകള്‍ മുതല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇതിനേക്കാളുപരി പ്രേക്ഷകരും ആരാധകരും കാത്തിരുന്ന ഒരു നിമിഷമുണ്ട് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്  മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ.

ഇപ്പോഴിതാ ജീത്തു ജോസഫ് സിനിമയിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുമ്പോള്‍ മോഹന്‍ലാലിന്റെ ജീവിതത്തിലെ സമാനകള്‍ പ്രണവിന്റെ ജീവിതത്തിലും കണ്ടെത്താം. ചില നിമിത്തങ്ങളായി മാറിയ ഈ സമാനതകളേക്കുറിച്ച് വ്യക്തമാക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ് ഒപ്പം അച്ഛനെന്ന നിലയില്‍ ആവര്‍ത്തിക്കപ്പെടുന്ന അഥവാ കൈമാറ്റം ചെയ്യപ്പെട്ട ചില ഗുണങ്ങളേക്കുറിച്ചും.

ആവര്‍ത്തിക്കപ്പെടുന്ന ഗുണങ്ങള്‍

വിശ്വനാഥന്‍ നായര്‍ എന്ന തന്റെ അച്ഛന്റെ ഗുണങ്ങള്‍ മോഹന്‍ലാലിലെ അച്ഛനും ഉണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താന്‍ ആരാകണമെന്ന് അച്ഛന്‍ ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ല. അതുപോലെ പ്രണവ് എങ്ങനെയാകണമെന്ന് താന്‍ അവനോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

സ്വന്തം തിരഞ്ഞെടുപ്പുകള്‍

താന്‍ എന്തായി തീര്‍ന്നുവോ അത് തന്റെ തിരഞ്ഞെടുപ്പുകളായിരുന്നു. അച്ഛന്റെ തിരഞ്ഞെടുപ്പുകളായിരുന്നില്ല. അതു പോലെ തന്നെയായിരുന്നു പ്രണവിന്റെ കാര്യത്തിലും നല്‍കിയ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യാതെ പ്രണവം ജീവിതം തിരിച്ചറിയുകയായിരുന്നു.

അഭിനയത്തിന്റെ തുടക്കം

മോഹന്‍ലാലിന്റെ മകന്റേയും സമാനതകള്‍ ആറാം ക്ലാസ്സില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇരുവരും ആദ്യമായി അഭിനയിക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അതും നാടകത്തിലൂടെ. സ്‌കൂള്‍ നാടകത്തിലെ മികച്ച നടനായി ഇരുവരും തിരഞ്ഞെടുക്കപ്പെടുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു.

സിനിമയില്‍ ജീവിക്കാന്‍ വേണ്ടി വന്ന ആളല്ല

താന്‍ സിനിമയില്‍ ജീവിക്കാന്‍ വേണ്ടി വന്ന ആളല്ല. എന്താണെന്ന് നോക്കി തിരിച്ച് പോകാന്‍ വേണ്ടി വന്ന ആളായിരുന്നു. പക്ഷെ, സിനിമകള്‍ വന്നുകൊണ്ടിരുന്നു ഒടുവില്‍ ഇവിടം വരെ എത്തി. അതേ സമാനത പ്രണവിലും ആവര്‍ത്തിക്കപ്പെടുകയാണ്.

അവന്‍ തിരിച്ചു പോകും

ലാലിനേപ്പോലെ തന്നെ അഭിനയിച്ച് നോക്കാന്‍ വേണ്ടി വന്നതാണ് പ്രണവും. പ്രണവിന് ശരിയല്ലെന്ന് തോന്നുന്ന നിമിഷം അഭിനയം നിറുത്തി വേറെ മേഖലയിലേക്ക് പ്രണവ് കടക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് നായകനായി അരങ്ങേറാന്‍ ഇത്രയും ഇടവേള എടുത്തു എന്നത് ഇതിന്റെ തെളിവാണ്.

ഈ പ്രായത്തിലെ മോഹന്‍ലാല്‍

ബാലതാരമായി സിനിമയിലെത്തി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി എന്നിട്ടും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയില്‍ നായകനായി അരങ്ങേറുന്നതിനേക്കുറിച്ച് പ്രണവ് ആലോചിക്കുന്നത്. അതേ സമയം മകന്റെ ഈ പ്രായത്തില്‍ രാജാവിന്റെ മകന്‍ പോലുള്ള സിനിമകള്‍ ചെയ്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയിരുന്നു.

സൗകര്യങ്ങളുടെ തണല്‍ വേണ്ട

മോഹന്‍ലാലിന് ഇന്ന് മകന് നല്‍കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഇല്ലെങ്കിലും ജീവിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പ്രണവ്. യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവ് തന്റെ യാത്രകളില്‍ ഒരിക്കല്‍ പോലും പിതാവിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.

പ്രണവ് എന്താകും???

സിനിമയെ അറിയാന്‍ സിനിമയിലെത്തിയ അച്ഛനില്‍ നിന്നും അല്പം വ്യത്യസ്തമാണ് മകന്റെ കാര്യം. സിനിമയെ അറിഞ്ഞാണ് പ്രണവ് എത്തുന്നത്. മൂന്ന് സിനിമകളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്. അതുകൊണ്ട് തന്നെ അച്ഛനേക്കാള്‍ ഒരു പടി മുകളിലേക്ക് വളരുന്ന മകനാകും പ്രണവ് എന്നാണ് ആരാധകരുടെ പ്രതീക്ഷ.

English summary
There is a lots of similarities in Mohanlal's life and Pranav's life. These similarities raise the hope about Pranav as an actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X