ദുല്‍ഖറിനൊപ്പമുള്ള അനൂപിന്റെ വരവ് വരനെത്തേടി! അച്ഛന്‍ അന്ന് തേടിയത് വധുവിനെ! അപൂര്‍വ്വം ഈ സാദൃശ്യം!

അച്ഛന് പിന്നാലെയായി മകനും സംവിധാനത്തില്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്റെ ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട് വിജയകരമായി മുന്നേറുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി അടുത്തിടെയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ശോഭന, സുരേഷ് ഗോപി, ഉര്‍വശി, കെപിഎസി ലളിത, ലാലു അലക്‌സ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. സുരേഷ് ഗോപിയും ശോഭനയും അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തതെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായും എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.

വേ ഫെയററും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചത്. വിക്രമാദിത്യനെന്ന സിനിമയ്ക്കിടയിലായിരുന്നു അനൂപും ദുല്‍ഖറും സൗഹൃദത്തിലായത്. ഈ സിനിമയെക്കുറിച്ച് അറിഞ്ഞ ദുല്‍ഖര്‍ താന്‍ നിര്‍മ്മിക്കാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അതിന് ശേഷമായാണ് താന്‍ ഈ സിനിമയുടെ കഥയില്‍ മാറ്റം വരുത്തിയതെന്ന് അനൂപ് പറഞ്ഞിരുന്നു. അനൂപിന്റെ ആദ്യ സിനിമയുടേയും സത്യന്‍ അന്തിക്കാടിന്റ ആദ്യ സിനിമയും തമ്മിലുള്ള സാദൃശ്യം കണ്ടെത്തി എത്തിയിരിക്കുകയാണ് ആരാധകന്‍. റോയ് എന്നയാള്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Anoop Sathyan

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ സിനിമയായ കുറുക്കന്‍രെ കല്യാണം 1982ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. അന്ന് ഈ സിനിമയ്ക്ക് നല്‍കിയ പരസ്യ വാചകം വധുവിനെ ആവശ്യമുണ്ട് എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകനൊരു സിനിമയൊരുക്കിയപ്പോള്‍ നല്‍കിയ പേര് അതായിരുന്നു. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം. മകന് ഇതേക്കുറിച്ച് അറിയില്ലെങ്കിലും അച്ഛന് ഓര്‍മ്മ ഇല്ലാതിരിക്കില്ലല്ലോയെന്നുമായിരുന്നു പ്രേക്ഷകന്റെ കുറിപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X