മമ്മൂട്ടിയെപ്പോലെ തന്നെയുണ്ടല്ലോ! ദുല്‍ഖറിന്‍റെ കുറുപ്പിനെ അലക്സാണ്ടറിനോട് ഉപമിച്ച് ആരാധകര്‍!

Recommended Video

Fans compares Dulquer Salmaan's kurup look with Mammootty's Alexander look | FilmiBeat Malayalam

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടി വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയാണ് താരം സിനിമകള്‍ സ്വീകരിക്കുന്നത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെഎത്തിയിരുന്നു. താരത്തെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു കടന്നുപോയത്. കരിയറിലെ ആദ്യ 100 കോടിയെന്ന നേട്ടവും ഇതിനിടയില്‍ അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു.

കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് ഇനി അദ്ദേഹം എത്തുന്നത്. വണ്‍, ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് ഇി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ കഴുത്തറപ്പന്‍ പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. മീനയും രാജ്കിരണും മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ മെഗാസ്റ്റാറിന് നായികമാരില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണില്‍ മുഖ്യമന്ത്രിയായാണ് താരമെത്തുന്നത്. കടയ്ക്കല്‍ ചന്ദ്രനെന്ന മുഖ്യമന്ത്രിയായുള്ള മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനിടയിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ കുറുപ്പിലെ പുതിയ ചിത്രം പുറത്തുവന്നത്. ഇതോടെ പിതാവും മകനും തമ്മിലുള്ള സാമ്യത്തെക്കുറിച്ചായി ആരാധകരുടെ ചര്‍ച്ചകള്‍.

കുറുപ്പിലെ പുതിയ ചിത്രം

കുറുപ്പിലെ പുതിയ ചിത്രം

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുകയാണ്. സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായാണ് ഇവരെത്തുന്നത്. കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരപുത്രന്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പുതുവര്‍ഷത്തിലായിരുന്നു കുറുപ്പിലെ പുതിയ ചിത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ വൈറലായി മാറിയത്.

സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍

സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍

സാമ്രാജ്യത്തിലെ അലക്‌സാണ്ടറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണല്ലോ താരപുത്രനെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അലക്‌സാണ്ടര്‍ എന്ന ഡോണ്‍. അലക്‌സാണ്ടറിന്റെ ഡയലോഗുകളും മാനറിസവുമൊക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ജോമോന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 39കാരനായിരുന്നു മമ്മൂട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ലുക്കില്‍ ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ അതാഘോഷിക്കുകയാണ്. കുറുപ്പും അലക്‌സാണ്ടറും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് കണ്ടെത്തിയും ആരാധകര്‍ തന്നെയായിരുന്നു.

രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു

രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു

സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായി സാമ്രാജ്യം2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ ഇറങ്ങിയിരുന്നു. ഉണ്ണി മുകുന്ദനായിരുന്നു ഈ സിനിമയില്‍ നായകനായെത്തിയത്. വിജയരാഘവന്‍, ദേവന്‍, റിയാസ് ഖാന്‍, മധു, മനോജ് കെ ജയന്‍, പാര്‍ത്ഥിപന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. വന്‍പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗമെത്തിയതെങ്കിലും വേണ്ടത്ര ശ്ര്ദ്ധ നേടിയിരുന്നില്ല.

കോട്ടിട്ടുള്ള വരവ്

കോട്ടിട്ടുള്ള വരവ്

ലുക്കിന്റെ കാര്യത്തില്‍ തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. പ്രായം വെറുമൊരു നമ്പറാണെന്ന് അദ്ദേഹം മുന്‍പേ തെളിയിച്ചതാണ്. യുവതാരങ്ങളെപ്പോലും ഞട്ടിച്ചാണ് അദ്ദേഹമെത്താറുള്ളത്. പുതുവര്‍ഷത്തില്‍ അത്തരത്തിലൊരു ചിത്രമായിരുന്നു താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മഞ്ഞ കോട്ടണിഞ്ഞുള്ള ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇതേ സമയത്ത് തന്നെയായിരുന്നു കോട്ടണിഞ്ഞുള്ള ദുല്‍ഖര്‍ സല്‍മാന്റെ ചിത്രവും പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

നിര്‍മ്മാണത്തില്‍ സജീവം

നിര്‍മ്മാണത്തില്‍ സജീവം

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും തുടക്കം കുറിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ മൂന്ന് സിനിമകളാണ് ഒരുങ്ങുന്നത്. രണ്ട് ചിത്രങ്ങളിലെ നായകന്‍ ദുല്‍ഖര്‍ തന്നെയാണ്. അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന വേഷത്തിലെത്തുന്ന മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X