മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
തമിഴ് നടി സിമ്രാന്‍ എന്നാണ് വിശേഷണം. എന്നാല്‍ മുംബൈക്കാരിയായ ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടിയായി. സിമ്രാന്‍ അരങ്ങേറ്റം ബോളിവുഡിലായിരുന്നു. സനം ഹര്‍ജൈ, മുഖ്ദാര്‍ എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ മോഡലിങ് രംഗത്തു നിന്നും ഋഷിബാല എന്ന പെണ്‍കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തി.
സിനിമയില്‍ വന്നതിന് ശേഷമാണ് അശോക് നേവലിന്റെയും ശ്രദ്ധയുടെയും മകള്‍ ഋഷിബാല നേവല്‍ സിമ്രാന്‍ എന്ന പേര് സ്വീകരിച്ചത്. മലയാളത്തിലൂടെയാണ് സിമ്രാന്‍ തെന്നിന്ത്യന്‍ സിനിമകളിലേക്ക് കാലെടുത്തു വച്ചത്.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
1996 ല്‍ ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആ വരവ്.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
പിന്നീട് ഹിന്ദിയിലേക്ക് തന്നെ മടങ്ങിപ്പോയ സിമ്രാന്‍ തെലുങ്കിലും കന്നടിയിലും ഓരോ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് തമിഴില്‍ മുഖം കാണിച്ചത്.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
വണ്‍സ് മോര്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച സിമ്രാന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
പിന്നെ തമിഴിലും തെലുങ്കിലും മാറി മാറി മികച്ച ചിത്രങ്ങള്‍.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
തുള്ളാത മനവും തുള്ളും എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
വാലി, പ്രിയമാണവളെ, നരസിംഹ നായിഡു, കണ്ണത്തില്‍ മുത്തമിട്ടാല്‍ അങ്ങനെ തമിഴര്‍ക്കിടയില്‍ സിമ്രാന്‍ തമിഴ് നടിമാത്രമായി.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
വിവാഹം അഭിനയത്തിന് സിമ്രാന് തടസ്സമേ ആയിരുന്നില്ല. 2003 ല്‍ ദീപക് ബഗ്ഗുമായുള്ള വിവാഹ ശേഷവും സിമ്രാന്‍ അഭിനയിച്ചു.

മുംബൈക്കാരി ഋഷിബാല നേവല്‍ എങ്ങനെ തമിഴ് നടി സിമ്രാനായി?
രണ്ട് കുട്ടികള്‍ ആയതിന് ശേഷമാണ് ചെറിയ ഇടവേള എടുത്തത്. ഇപ്പോള്‍ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് താരം

Click it and Unblock the Notifications