ഭാര്യയുമായി അകൽച്ചയിലായിരുന്ന കമൽ സിമ്രാനുമായി അടുത്തു, ഒരുമിച്ച് അഭിനയിക്കുമ്പോൾ ലിപ് ലോക്ക് രം​ഗങ്ങൾ!

സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സിമ്രാൻ. എന്നാൽ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നടൻ കമൽഹാസനുമായി ചേർത്ത് വന്ന ​ഗോസിപ്പുകളും രാജു സുന്ദരവുമായി തീരുമാനിച്ച് ഉറപ്പിച്ച വിവാഹനിശ്ചയം മുടങ്ങിയതുമെല്ലാം അവയിൽ ചിലത് മാത്രം. ‌തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഇവയെല്ലാം വലിയ രീതിയിൽ ചർച്ചയായി മാറിയതുമാണ്.

അമ്പതുകാരിയായ സിമ്രാൻ മുംബൈയിൽ താമസമാക്കിയ ഒരു പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത്. അഭിനയ ജീവിതം നടി തുടങ്ങിയത് ഹിന്ദി ചിത്രമായ സനം ഹർജായിലൂടെയാണ്. പക്ഷെ ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മമ്മൂട്ടി നായകനായി അഭിനയിച്ച മലയാള സിനിമ ഇന്ദ്രപ്രസ്ഥത്തിൽ അഭിനയിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു.

Simran Kamal Haasan

പക്ഷെ സിമ്രാൻ മുൻനിര നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. പിന്നെ വൈകാതെ ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികയായി ഉയർന്നുവന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. കരിയർ വിജയകരമായി പോകുമ്പോഴും വിവാദങ്ങൾക്കും ​ഗോസിപ്പുകൾക്കും പഞ്ഞമുണ്ടായിരുന്നില്ല.

സിമ്രാൻ തന്റെ ബാല്യകാല സുഹൃത്തായ ദീപക് ബഗ്ഗയെയാണ് വിവാഹം ചെയ്തത്. ദീപക് പൈലറ്റാണ്. നടിയുടെ അമ്മാവന്റെ വീട്ടിന് സമീപം താമസിച്ചിരുന്ന ദീപക് സിമ്രാന് 16 വയസുള്ളപ്പോഴാണ് പ്രണയാഭ്യർത്ഥന നടത്തിയത് എന്നാണ് റിപ്പോർട്ട്. പിന്നീട് അത് പ്രണയമായി മാറുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2003ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് ഇവർക്ക് അദീപ്, ആദിത് എന്നിങ്ങനെ രണ്ട് മക്കൾ പിറന്നു.

വിവാഹത്തിനുശേഷം സിമ്രാൻ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നില്ല. കുടുംബജീവിതത്തിനും സിനിമയ്ക്കും ഒരുപോലെ പ്രാധാന്യം നൽകി മുന്നോട്ട് പോവുകയായിരുന്നു. താരം സോഷ്യൽമീഡിയയിലും സജീവമായിരുന്നു. അടുത്തിടെയായി നടി ഭാ​ഗമാകുന് സിനിമകളെല്ലാം വൻ വിജയമായി തീരുന്നുണ്ട്.

കരിയറിന്റെ ഉച്ചകോടിയിൽ ആയിരുന്ന സമയത്താണ് സിമ്രാന്റെ വ്യക്തിജീവിതം വിവാദങ്ങളാൽ നിറഞ്ഞത്. കമൽഹാസനുമായി നടി അടുപ്പത്തിലാണെന്ന ​ഗോസിപ്പാണ് ഏറ്റവും കൂടുതൽ പ്രചരിച്ചത്. ഇരുവരും തമ്മിൽ ഏകദേശം 22 വയസിന്റെ പ്രായവ്യത്യാസമുണ്ട്. 2002ൽ പുറത്തിറങ്ങിയ പമ്മൽ കെ സമ്പന്തം പോലുള്ള സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രിയും ലിപ്പ് ലോക്ക് രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയായി മാറുകയും ചെയ്തിരുന്നു.

Simran Kamal Haasan

സിമ്രാനുമായി ചേർത്ത് കമലിന്റെ പേരിൽ ​ഗോസിപ്പുകൾ പ്രചരിക്കുന്ന സമയത്ത് നടൻ അപ്പോഴത്തെ ഭാര്യ സരികയുമായി അകൽച്ചയിലായിരുന്നു. അതും ​ഗോസിപ്പുകൾ അധികമാകാൻ കാരണമായി. അതുപോലെ പ്രഭുദേവയുടെ സഹോദരനായ രാജു സുന്ദരവുമായുള്ള സിമ്രാന്റെ ഡാൻസ് പെർഫോമൻസുകളും ​ഗോസിപ്പുകൾക്ക് കാരണമായിട്ടുണ്ട്.

ഇരുവരും ഒരു സമയത്ത് പ്രണയത്തിലായിരുന്നുവത്രെ. ഐ ലവ് യു ഡാ പോലുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇവരുടെ ബന്ധം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ പിന്നീട് ആ ബന്ധം അവസാനിച്ചു. കമൽ ഹാസനുമായുള്ള നടിയുടെ അടുത്ത ബന്ധമാണ് വിവാഹനിശ്ചയം മുടങ്ങാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ.

പഞ്ചതന്തിരം, പമ്മൽ കെ സമ്പന്തം തുടങ്ങിയ ചിത്രങ്ങളിലെ കമൽ-സിമ്രാൻ കൂട്ടുകെട്ട് വലിയ ചർച്ച വിഷയമായിരുന്നു. കമലിൽ നിന്നും അകലം പാലിക്കണമെന്ന് രാജു സുന്ദരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അത് അവഗണിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രണയം തകരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ടൂറിസ്റ്റ് ഫാമിലിയാണ് അവസാനമായി റിലീസ് ചെയ്ത സിമ്രാന്റെ സിനിമ. ചിത്രം വലിയ വിജയമായിരുന്നു. രണ്ട് ആൺകുട്ടികളുടെ അമ്മ വേഷമാണ് സിനിമയിൽ സിമ്രാൻ‌ ചെയ്തത്.

Read more about: simran kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X