ഇന്നും ആ വേദന മാറിയി‌ട്ടില്ല; മറക്കാൻ പറ്റില്ലെന്ന് സിമ്രാൻ; മൊണാലിന്റെ ആത്മഹത്യക്ക് കാരണമായത്

തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് സിമ്രാൻ. തൊണ്ണൂറുകളിൽ സിമ്രാൻ തമിഴ്, തെലുങ്ക് സിനിമാ ലോകത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. വിജയ്-സിമ്രാൻ ജോഡി ഒരുമിച്ചെത്തിയ സിനിമകൾ വൻ ജനപ്രീതി നേടി. താര റാണിയായി ആഘോഷിക്കപ്പെട്ട സിമ്രാന് അക്കാലത്തെ മറ്റ് നായികമാരെ പോലെ തന്നെ ഒരു ഘട്ടത്തിൽ പുതുമുഖങ്ങൾക്ക് വഴി മാറിക്കൊടുക്കേണ്ടി വന്നു. ജീവിതത്തിൽ സിമ്രാന് മറക്കാൻ പറ്റാത്ത ദുഖമാണ് സഹോദരിയായ നടി മാെണാലിന്റെ ആത്മഹത്യ.

പ്രണയ നെെരാശ്യം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു മാെണാൽ. 21ാം വയസിലാണ് മൊണാൽ തന്റെ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. മൊണാലിന്റെ മരണം സിമ്രാനെയും കുടുംബത്തെയും വലിയ തോതിൽ ബാധിച്ചു. മൊണാലിന്റെ മരണത്തിന് കാരണം പ്രമുഖ ഡാൻസ് മാസ്റ്റർ പ്രസന്ന സുജിത്താണെന്ന് അന്ന് ആരോപണം വന്നു. വർഷങ്ങൾ കടന്ന് പോകവെ ഈ സംഭവം സിനിമാ ലോകം മറന്നു.

Simran  Monal

ഇപ്പോഴിതാ സഹോദരിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സിമ്രാൻ. തന്റെ പ്രിയ അനുജത്തിയായിരുന്നു മൊണാലെന്ന് സിമ്രാൻ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം മൊണാൽ വളരെ സ്റ്റെെലിഷായിരുന്നു. ഞാനവളുടെ സ്റ്റെെൽ കോപ്പി ചെയ്തിട്ടുണ്ട്. മൊണാലിന്റെ ആത്മഹത്യയുണ്ടാക്കിയ വേദന ഇപ്പോഴും തന്നിലുണ്ടെന്ന് സിമ്രാൻ പറയുന്നു. ദിവസവും ആ വേദന ഉള്ളിൽ തോന്നും. അത് മറക്കാൻ സാധിക്കില്ലെന്നും സിമ്രാൻ പറയുന്നു.

പ്രണയ പരാജയത്തിന്റെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നും സിമ്രാൻ ചൂണ്ടിക്കാട്ടി. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല. നിങ്ങൾ ആത്മഹത്യ ചെയ്ത ശേഷം കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കും. ആത്മഹത്യ തീർത്തും തെറ്റായ തീരുമാനം ആണെന്ന് സിമ്രാൻ ചൂണ്ടിക്കാട്ടി.

Simran  Monal

ഡാൻസർ പ്രസന്നയ്ക്കെതിരെയാണ് സിമ്രാൻ മൊണാലിന്റെ ആത്മഹത്യയിൽ ആരോപണം ഉന്നയിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലേക്കും കടന്നു. എന്നാൽ പ്രസന്ന ബന്ധം ഉപേക്ഷിച്ചതോടെ തകർന്ന് പോയ മൊണാൽ ജീവനൊടുക്കുകയായിരുന്നെന്ന് സിമ്രാൻ വ്യക്തമാക്കി. ഡാൻസ് കൊറിയോ ​ഗ്രാഫർമാരായ കല മാസ്റ്ററുടെയും ബ്രിന്ദ മാസ്റ്ററുടെയും ബന്ധുവാണ് പ്രസന്ന.

മുൻ നടി മുംതാസിനെതിരെയും മുംതാസിന്റെ മാനേജർക്കെതിരെയും സിമ്രാൻ അന്ന് ആരോപണം ഉന്നയിച്ചു. മൊണാൽ ആത്മഹത്യ ചെയ്ത ഫ്ലാറ്റിൽ ആദ്യം എത്തുന്നത് മുംതാസും മാനേജരുമാണ്. മൊണാലിന്റെ 50,000 രൂപ വില വരുന്ന മേക്കപ്പും കിറ്റും ഡയറിയും ഇവർ കൈക്കലാക്കിയെന്ന് സിമ്രാൻ ആരോപിച്ചു.

ഈ ഡയറിയിൽ ആത്മഹത്യയുടെ കാരണം മൊണാൽ കുറിച്ചിരുന്നെന്നും സിമ്രാൻ അന്ന് പറഞ്ഞു. മുംതാസ് ഇന്ന് അഭിനയ രം​ഗം വിട്ട് മതപരമായ ജീവിതം നയിക്കുകയാണ്. ​ഗ്ലാമറസ് നായികയായിരുന്ന മുംതാസ് ഇന്ന് ഹിജാബ് ധരിച്ച് വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുന്നു. സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സിമ്രാൻ.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X