' അവന്റെ ഒരു ജാഡ, കാണാനൊക്കെ കൊള്ളാം'; കൂട്ടുകാരികൾക്കൊപ്പം കൃഷ്ണ കുമാറിനെ കമന്റടിച്ചതിനെക്കുറിച്ച് ഭാര്യ

സോഷ്യൽ മീഡിയയിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനും കുടുംബത്തിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. ആറു പേരും സോഷ്യൽ മീഡിയയിൽ ഒരു പോലെ സജീവമാണ്. കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.

റംബൂട്ടാൻ മരം കായ്ച്ചത് മുതലുള്ള ചെറിയ ചെറിയ കാര്യങ്ങൾ പോലും മനോഹരമായി ഇവർ യൂട്യൂബ് വീഡിയോയായി ചെയ്തിട്ടുണ്ട്

കൃഷ്ണ കുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നീ കുടുംബത്തിലെ എല്ലാം അം​ഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ട്. മികച്ച കണ്ടന്റ് ക്രിയേറ്റർമാരായ നാലു പേർക്കും വലിയ തോതിൽ കാണികളുമുണ്ട്. വീട്ടിലെ റംബൂട്ടാൻ മരം കായ്ച്ചത് മുതലുള്ള ചെറിയ ചെറിയ കാര്യങ്ങൾ പോലും മനോഹരമായി ഇവർ യൂട്യൂബ് വീഡിയോയായി ചെയ്തിട്ടുണ്ട്.

ഓരോരുത്തർക്കും പ്രത്യേകം കാണികളുമുണ്ട്

സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സ് ആയ അഹാനയും സഹോദരിമാരും നിരവധി ബ്രാൻഡുകളുമായി സോഷ്യൽ മീഡിയ വഴി സഹകരിക്കുന്നുണ്ട്. അഹാനയുടെ ​ഗാനം, ദിയയുടെ ഡാൻസ്, ഇഷാനിയുടെ ലൈഫ് സ്റ്റെെൽ വ്ലോ​ഗുകൾ തുടങ്ങി ഓരോരുത്തർക്കും പ്രത്യേകം കാണികളുമുണ്ട്.

ഞാൻ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ലൂക്ക, ‍ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളിൽ അഹാന കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമകളേക്കാൾ സ്വീകാര്യത സോഷ്യൽ മീഡിയ വഴിയാണ് അഹാനയ്ക്ക് പലപ്പോഴും ലഭിച്ചിട്ടുള്ളത്. വൺ എന്ന സിനിമയിൽ ഇഷാനി കൃഷ്ണയും അഭിനയിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചയിൽ പഠനകാലത്തെ സംഭവങ്ങൾ ഇവർ വിവരിച്ചു

ഇപ്പോൾ സിന്ധു കൃഷ്ണ തന്റെ പഠനകാലം മുതലുള്ള സുഹൃത്തിനെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. കോളേജ് പഠനകാലത്തെ സുഹൃത്തായ അർച്ചനയെ കണ്ട വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരോടാെപ്പമാണ് സിന്ധു കൃഷ്ണ സുഹൃത്തിനെ കാണാൻ പോയത്. കൂടിക്കാഴ്ചയിൽ പഠനകാലത്തെ സംഭവങ്ങൾ ഇവർ വിവരിച്ചു.

ഭർത്താവ് കൃഷ്ണ കുമാറിനെ സുഹൃത്തുക്കൾക്കൊപ്പം കമന്റടിച്ചതിനെക്കുറിച്ചും സിന്ധു സംസാരിച്ചു. സിന്ധു കൃഷ്ണ കോളേജിൽ പഠിക്കുന്ന കാലത്ത് കൃഷ്ണ കുമാർ ദൂരദർശനിലെ വാർത്താ അവതാരകനായിരുന്നു. ചെറുപ്പക്കാരനായ കൃഷ്ണകുമാർ അന്ന് കോളേജിലെ പെൺകുട്ടികൾക്കിടയിലെ സംസാര വിഷയമായിരുന്നെന്ന് സിന്ധു പറയുന്നു.

ആ കാലഘട്ടത്തിലാണ് കിച്ചുവിനെ പിന്നെയും പരിചയപ്പെടുന്നത്


'ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച് കിച്ചുവിനെ വായ് നോക്കിയിട്ടുണ്ട്. ക്ലാസിൽ വന്നിരുന്നിട്ട് കമന്റടിക്കുമായിരുന്നു. വാർത്ത വായിച്ചപ്പോൾ ഇങ്ങനെ ആയിരുന്നു അങ്ങനെ ആയിരുന്നു എന്നൊക്കെ പറയുമായിരുന്നു. അന്ന് ദൂരദർശനിൽ വാർത്ത വായിക്കുന്ന ഒരേയൊരു ചെറുപ്പക്കാരൻ കൃഷ്ണകുമാറായിരുന്നു'

'കോളേജിലൊക്കെ ആ സമയത്ത് പുള്ളിയെക്കുറിച്ച് എല്ലാവരും സംസാരിക്കുമായിരുന്നു, നമ്മളും സംസാരിക്കും. നമ്മളന്ന് അവിടെ പോയപ്പോൾ ഓ കൃഷ്ണ കുമാറിന്റെ ഒരു ജാഡ. കാണാനൊക്കെ കൊള്ളാം പക്ഷെ അവന്റെ ഒരു ജാഡ എന്ന് പറയുമായിരുന്നു,' സിന്ധുവും സുഹൃത്തും പറഞ്ഞതിങ്ങനെ.

കൃഷ്ണ കുമാറുമായി പിന്നീട് പ്രണയത്തിലായതിനെ പറ്റിയും സിന്ധു കൃഷ്ണ പറഞ്ഞു. 'ഡി​ഗ്രി കഴിഞ്ഞ് ഞാൻ അതേ കോളേജിൽ എംഎ ചെയ്തു. അർച്ചന മറ്റൊന്തോ കോഴ്സിന് പോയി. ആ കാലഘട്ടത്തിലാണ് കിച്ചുവിനെ പിന്നെയും പരിചയപ്പെടുന്നത്. പിന്നെ അച്ചുവിനോട് വിളിച്ചു പറഞ്ഞു. നമ്മൾ പണ്ട് പറഞ്ഞ ആ കൃഷ്ണ കുമാറുമായിട്ട് ചെറിയൊരു ലൈനാണെന്ന്,' സിന്ധു കൃഷ്ണ പറഞ്ഞു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X