പേളിയുടെ പേരിന് പിന്നിൽ ഇങ്ങനൊരു കഥയുണ്ടോ?, പോസിറ്റിവിറ്റി നിറഞ്ഞ് നിൽക്കുന്ന കുടുംബം; കൃഷ്ണകുമാറും സിന്ധുവും

​സൂചിപോലും ഭയമുള്ള ​ദിയ കൃഷ്ണ ഒരാഴ്ച മുമ്പാണ് ഒരു ആൺകുഞ്ഞിന് നോർമൽ ഡെലിവറിയിലൂടെ ജന്മം നൽകിയത്. എല്ലാ ഭയവും മാറ്റിവെച്ച് പ്രസവം എന്ന കടമ്പ കടന്ന ദിയയെ പ്രശംസിച്ച് എത്തിയവരുടെ കൂട്ടത്തിൽ പേളി മാണിയും ഉണ്ടായിരുന്നു. ദിയയുടെ പ്രസവ വീഡിയോ കണ്ട് കരഞ്ഞുപോയിയെന്നും പ്രസവം പോലെ ഏറ്റവും സ്വകാര്യമായ ജീവിത മുഹൂർത്തങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ അസാമാന്യമായ ധൈര്യമാണ് ദിയ കാണിച്ചതെന്നുമാണ് പേളി പ്രശംസിച്ച് കുറിച്ചത്.

ദിയയുടെ ഡെലവറി വീഡിയോ ട്രെന്റിങിൽ ഇടംപിടിച്ചപ്പോഴും യുട്യൂബറും ഇൻഫ്ലൂവൻസറുമായ പേളി അഭിനന്ദിച്ചിരുന്നു. ഒരു ഈ​ഗോയുമില്ലാതെ മനസ് തുറന്ന് പ്രശംസിച്ച പേളിയെ വിളിച്ച് കൃഷ്ണകുമാർ സംസാരിച്ചിരുന്നു. ദിയയെ കുറിച്ച് പേളി എഴുതിയത് വായിച്ചപ്പോൾ പേളിയെ ഓർത്ത് തനിക്ക് അഭിമാനവും സന്തോഷവും തോന്നിയെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

Sindhu Krishna
Photo Credit: Sindhu Krishna / Pearle Maaney

മാണിയോട് എനിക്കുള്ള ഇഷ്ടത്തെ കുറിച്ച് പേളിക്ക് അറിയാം. ഇപ്പോൾ അതിനേക്കാൾ ഒരുപടി ഇഷ്ട കൂടുതൽ എനിക്കും വീട്ടിലുള്ള ഞങ്ങൾക്ക് എല്ലാവർക്കും പേളിയോടാണ്. എല്ലാവർക്കും ഇല്ലാത്ത പല നല്ല ക്വാളിറ്റിയും പേളിയിലുണ്ട്. ഓസിയേയും പേളിയേയും റിലേറ്റ് ചെയ്യാൻ പറ്റും.

പേളിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... മറ്റൊരാൾക്ക് നല്ലത് വരുമ്പോൾ പച്ചയ്ക്ക് അതിനെ പ്രശംസിച്ച് എഴുതുന്നുവെന്നതാണ്. ഇതൊന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പ്രവൃത്തിയല്ല. കാരണം കോൺഫിഡൻസിന്റെ ഇഷ്യു വരും. അതെല്ലാം ബ്രേക്ക് ചെയ്ത് ദിയയെ കുറിച്ച് പേളി എഴുതിയത് വായിച്ചപ്പോൾ പേളിയെ ഓർത്ത് എനിക്ക് അഭിമാനവും സന്തോഷവും തോന്നി.

അത് ഒന്ന് പറയാനാണ് വിളിച്ചതെന്നാണ് പേളിയോട് ഫോൺ കോളിലൂടെ കൃഷ്ണകുമാർ പറഞ്ഞത്. പേളിയുടെ കുടുംബവുമായി സൗഹൃദം വരാനുള്ള കാരണം സിന്ധു കൃഷ്ണയും പുതിയ വ്ലോ​ഗിൽ പങ്കുവെച്ചു. പേളിയുടെ കുടുംബവുമായി വളരെ വർഷങ്ങളായുള്ള പരിചയവും ബന്ധവുമാണ്.

കിച്ചു ഏഷ്യാനെറ്റിൽ പ്രോ​ഗ്രാം ചെയ്തിരുന്ന കാലത്ത് പേളിയുടെ പപ്പ മാണിക്കും സഹോദരൻ ഡേവിക്കും മെലഡി എന്നൊരു ഷോപ്പ് പാളയത്ത് ഉണ്ടായിരുന്നു. അന്ന് വളരെ ഫേമസ് ഷോപ്പായിരുന്നു. കോളേജ് പിള്ളേർക്ക് പ്രിയപ്പെട്ട കടയായിരുന്നു. കിച്ചുവിന് അക്കാലത്ത് കോസ്റ്റ്യൂം ചെയ്തിരുന്നത് മാണിയാണ്. അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്.

Sindhu Krishna
Photo Credit: Sindhu Krishna / Pearle Maaney

അവരുടെ വീട്ടിലേക്ക് ഞങ്ങൾ ഇടയ്ക്കിടെ പോകുമായിരുന്നു. അന്ന് അവർ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. പേളിയുടെ കുടുംബം ഒരു പോസിറ്റിവിറ്റിയുള്ളതാണ്. മാണിയും ‍ഡേവിയും വിവാ​ഹം ചെയ്തത് രണ്ട് സഹോദരിമാരെയാണ്. ഞങ്ങളുടെ വീടിന്റെ പാല് കാച്ചലിനുശേഷമാണ് പേളിയുടെ കുടംബം ആലുവയ്ക്ക് താമസം മാറുന്നത്.

ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് പേളി വീട്ടിൽ വന്നിരുന്നു. ഹാൻസുവിനെ കാണാൻ വന്നതായിരുന്നു. പ്രോ​ഗ്രാമിനായി തിരുവനന്തപുരത്ത് വരുമ്പോഴും പേളി വീട്ടിൽ വരുമായിരുന്നു. പേളി കാറോടിക്കുന്നത് കണ്ട് ഞാൻ സർപ്രൈസായിട്ടുണ്ട്. നല്ല ഡ്രൈവിങ്ങാണ്. പേളിയെ പണ്ട് എല്ലാവരും സേറാ എന്നാണ് വിളിച്ചിരുന്നത്. പേളി എന്നത് മാണിയുടെ സഹോദരിയുടെ പേരാണ്. പേളി സ്ക്രീനിൽ വന്ന് തുടങ്ങിയശേഷമാണ് ആ പേര് ഞങ്ങൾക്കും പരിചിതമായത്.

അവർ വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കുമ്പോൾ ഞങ്ങളെ കഴിക്കാൻ വിളിക്കുമായിരുന്നു. എത്ര പ്രാവശ്യം അവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് പോലും അറിയില്ല. പേളിയുടെ മകൾ നിലുവിനെ കാണണമെന്ന ആ​ഗ്രഹം ഹൻസുവിനുണ്ട്. നിലു വലുതാകും മുമ്പ് കൊണ്ടുപോകുമോയെന്ന് ഇടയ്ക്കിടെ ഹൻസു ചോദിക്കുമെന്നും സിന്ധു പറയുന്നു. പേളിയും തന്റെ രണ്ട് പ്രസവത്തിന്റേയും വീഡിയോ സോഷ്യൽമീഡിയിൽ പങ്കുവെക്കുകയും അത് ട്രെന്റിങിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

Read more about: pearle maaney krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X