ഒര്‍ജിനല്‍ സ്വര്‍ണം ആണെന്ന് അറിയാതെ അഹാനയ്ക്ക് കളിക്കാന്‍ കൊടുത്തു! കിച്ചുവിന് കിട്ടിയ സമ്മാനത്തെ പറ്റി സിന്ധു

മക്കളുമായിട്ടുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് നടന്‍ കൃഷ്ണ കുമാര്‍. അടുത്തിടെ നാല് മക്കളെ കുറിച്ചും നടന്‍ എഴുതിയ കുറിപ്പുകള്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളുമായി തിരക്കിലാണ് താരം. അതേ സമയം മകള്‍ ഇഷാനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അച്ഛനെയും അമ്മയെയും ഇരുത്തി അവരില്‍ തന്നെ കുറിച്ച് ഏറ്റവും നന്നായിട്ട് അറിയുന്നത് ആര്‍ക്കാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇഷാനി. ഇരുപതോളം ചോദ്യങ്ങള്‍ തയ്യാറാക്കി അതിനുള്ള മറുപടി മാതാപിതാക്കളെ കൊണ്ട് പറയിപ്പിക്കുകയും അതിന് ഓരോ മാര്‍ക്ക് വീതം കൊടുക്കുകയുമാണ് ചെയ്തിരുന്നത്.

krishna-kumar

തന്റെ ശരീരഭാരം, ബ്ലെഡ് ഗ്രൂപ്പ്, തുടങ്ങി വളരെ എളുപ്പമുള്ളതും കുഴപ്പിക്കുന്നതുമായ ചോദ്യങ്ങളുമായിട്ടാണ് ഇഷാനി എത്തിയത്. ഇരുപത് ചോദ്യത്തില്‍ പതിനൊന്ന് എണ്ണം ശരിയാക്കിയത് സിന്ധുവായിരുന്നു. ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് കൃഷ്ണ കുമാറും സ്‌കോര്‍ ചെയ്തു. പല കാര്യങ്ങളും അച്ഛന് അറിയാത്തതിനെ മകള്‍ കളിയാക്കുകയും ചെയ്തിരിക്കുകയാണ്.

എന്നാല്‍ നിങ്ങളെല്ലാവരും എപ്പോഴും ഒരുമിച്ചാണെന്നും കാറില്‍ യാത്ര ചെയ്യുന്നത് പോലും ഒരുമിച്ചല്ലോ. അപ്പോള്‍ എല്ലാ കാര്യങ്ങളും കൃത്യമായി അറിയാന്‍ സാധിക്കും. നമ്മള്‍ തമ്മില്‍ വല്ലപ്പോഴുമേ കാണാറുള്ളു. അതുകൊണ്ടാണ് മത്സരത്തില്‍ താന്‍ തോല്‍ക്കാന്‍ കാരണമെന്നാണ് കൃഷ്ണ കുമാറിന്റെ ന്യായം.

എന്നാല്‍ തന്റെ അഞ്ചാമത്തെ ബെര്‍ത്ത് ഡേ പോലും മറന്ന ആളാണെന്നും അപ്പോള്‍ അതില്‍ കഥയില്ലെന്നുമായി ഇഷാനി. ഇവിടെയുള്ള ആരെ കുറിച്ച് ചോദിച്ചാലും എല്ലാം എനിക്ക് പറയാനാവുമെന്നാണ് സിന്ധു പറഞ്ഞത്. മക്കളെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയും എല്ലാ കാര്യവും സിന്ധുവിന് കൃത്യമായി അറിയാം. എന്നാല്‍ സിന്ധു വന്നതില്‍ പിന്നെ എനിക്കെല്ലാം സിന്ധുവാണെന്നാണ് നടന്റെ മറുപടി.

krishna-kumar

ഇതിനിടെ കൃഷ്ണ കുമാറിന് ലഭിച്ച സ്വര്‍ണമെഡലിനെ പറ്റിയുള്ള കഥയും താരങ്ങള്‍ പങ്കുവെച്ചു. ഒരിക്കല്‍ തൃശൂര് വച്ച് മികച്ച നടനുള്ള അംഗീകാരമായി കിച്ചുവിനൊരു മെഡല്‍ കിട്ടി. അദ്ദേഹം അതുമായി വീട്ടിലെത്തി ആ മെഡല്‍ അഹാനയ്ക്ക് കളിക്കാനും കൊടുത്തു. പിന്നീടൊരിക്കല്‍ നടി ബീന ആന്റണിയെ ഞാന്‍ കണ്ടു. സംസാരത്തിനിടയില്‍ ബീനയുടെ കമ്മല്‍ നല്ലതാണെന്ന് പറഞ്ഞിരുന്നു.

അന്ന് കിട്ടിയ മെഡല്‍ മാറ്റി ഉണ്ടാക്കിച്ച കമ്മലാണ് ഇതെന്ന് ബീന പറഞ്ഞു. അപ്പോഴാണ് കിച്ചുവിനും ഒര്‍ജിനല്‍ സ്വര്‍ണമായിരുന്നു കിട്ടിയതെന്ന് അറിയുന്നത്. തിരികെ വന്ന് കുട്ടികളുടെ കളിപ്പാട്ടം കിടക്കുന്നിടത്ത് നിന്നും തപ്പിയപ്പോള്‍ അത് തിരികെ കിട്ടി. ഏകദേശം ഒരു പവന് മുകളില്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്ത് താനൊരു കമ്മല്‍ വാങ്ങിക്കുകയും ബാക്കി പൈസ ഇങ്ങോട്ട് ലഭിച്ചതായിട്ടും സിന്ധു പറയുന്നു.

അതൊരു സമ്മാനം കിട്ടിയതല്ലേ, അന്നേ സൂക്ഷിച്ച് വെച്ചാല്‍ പോരായിരുന്നോ എന്നാണ് ഇഷാനി ഇതിന് മറുചോദ്യം ചോദിച്ചത്. ഇന്നാണെങ്കില്‍ അത് സൂക്ഷിച്ച് വെക്കുമായിരുന്നു. അന്ന് ഇരുപത്തിയഞ്ച് വയസുണ്ടാവും. അന്നത്തെ ബുദ്ധിയില്‍ ഇത് കൊണ്ട് പോയി എന്തെങ്കിലും ആഭരണമാക്കാം എന്നേ ഉണ്ടായിരുന്നുള്ളുവെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X