'ആറ് ലക്ഷത്തിന്റെ ഡയമണ്ട് അമ്മുവിന് നഷ്ടപ്പെട്ടു, വിചാരിക്കാത്ത രീതിയിലാണ് മോഷണം, ഹൻസുവിനെ മിസ് ചെയ്യുന്നു'
കുടുംബിനിയും തിരക്കുള്ള സംരംഭകയും എല്ലാമാണെങ്കിലും സമയം കണ്ടെത്തി വ്ലോഗുകളും സോഷ്യൽമീഡിയ വഴി തന്റെ ഫോളോവേഴ്സ് വഴി സംവദിക്കാനും സിന്ധു കൃഷ്ണ സമയം കണ്ടെത്താറുണ്ട്. രണ്ട് ദിവസമായി മൂന്നാമത്തെ മകൾക്കൊപ്പം കൊച്ചിയിലുണ്ട് സിന്ധു കൃഷ്ണ. കൊച്ചിയിൽ ഇഷാനിയുടെ കൂടെ അവൾ പുതുതായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിന് വന്നതാണ്. ഷൂട്ട് നേരത്തെ കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ റൂമിലാണ്.
നാളെ രാവിലെ തിരികെ പോകും. ഇപ്പോൾ ഒരുപാട് ഫ്രീ ടൈം ഉണ്ട്. പൊതുവെ ഫ്രീ ടൈം അധികം ഉപയോഗിച്ചിട്ടുള്ളയാളല്ല ഞാൻ. അത് എനിക്ക് ശീലവും ഇല്ല. വീട്ടിലാകുമ്പോൾ എപ്പോഴും പണി ചെയ്തുകൊണ്ടേയിരിക്കണം. എന്റെ ഡാഡി ആശുപത്രിയിലാണ്. ആരോഗ്യസ്ഥിതി മോശമാണ്. തിരുവനന്തപുരത്ത് ആയിരുന്നുവെങ്കിൽ എനിക്ക് ഒന്നിനും സമയം കിട്ടുമായിരുന്നില്ല. എനിക്ക് ഇപ്പോൾ ഒത്തിരി ഫ്രീ ടൈം ഉണ്ട്.

ഇവിടെ ഇരുന്ന് റിമോട്ട് കൺട്രോളിലെന്നപോലെയാണ് പല കാര്യങ്ങളും ഞാൻ കൺട്രോൾ ചെയ്യുന്നത്. നേരത്തെ ഉറങ്ങാൻ താൽപര്യമില്ല. അതുകൊണ്ട് കൂടിയാണ് ഒഴിവ് സമയം കിട്ടിയപ്പോൾ ക്യു ആന്റ് എ ചെയ്യാമെന്ന് കരുതി സിന്ധു കൃഷ്ണ പറഞ്ഞു. ശേഷം ആരാധകരുടെ ചോദ്യങ്ങൾക്ക് ഓരോന്നിനായി മറുപടിയും നൽകി. സിന്ധുവും മക്കളും ചേർന്ന് ആരംഭിച്ച സാരി ബിസിനസിനെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ബിസിനസ് നന്നായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.
ചില സാരികൾക്ക് ഭയങ്കരമായി ഓർഡേഴ്സ് വരുന്നുണ്ട്. സാരികൾ വളരെ വേഗത്തിൽ വിറ്റുപോകുന്നുണ്ട്. പ്രീ ഓർഡറൊക്കെ ഫുള്ളാണ് സിന്ധു പറഞ്ഞു. ദിയയുടെ മകൻ ഓമിയേയാണോ അതോ ഇളയ മകൾ ഹൻസികയെയാണോ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന ചോദ്യത്തിനും സിന്ധു മറുപടി നൽകി.
ഓമിക്ക് കെയർ കൊടുക്കാൻ ഓസിയും അശ്വിനുമുണ്ടല്ലോ. ഹൻസുകുട്ടിയെ കെയർ ചെയ്യണമെങ്കിൽ ഞാൻ അവിടെ എത്തിയാൽ അല്ലേ പറ്റു. ഹൻസു എനിക്ക് ഇപ്പോഴും എന്റെ ബേബിയാണ്. അതുകൊണ്ട് ഹൻസികയെയാണ് എനിക്ക് കൂടുതൽ മിസ് ചെയ്യുന്നത്. ഓമിക്ക് അവന്റെ പാരന്റ്സ് ഒപ്പമുണ്ടല്ലോ. ഹൻസുവിന്റെ ഹാഫ് പാരന്റായ ഞാൻ ഇവിടെ അല്ലേ ഉള്ളത്. ഹൻസുവിന് എന്നേയും മിസ് ചെയ്യുന്നുണ്ടാകും. ഓമിയുടെ കാര്യങ്ങൾ ഞാൻ ഇല്ലെങ്കിലും പെർഫെക്ടായി നടക്കും.
ഓസിയും അശ്വിനും എല്ലാമുണ്ട്. ഹൻസു ബേബിയുടെ കാര്യം അങ്ങനെയല്ല. ഇന്ന് അവൾക്കൊരു ഷൂട്ടുണ്ടായിരുന്നു. പക്ഷെ എനിക്ക് ഒപ്പം പോകാൻ പറ്റിയില്ല. ഹൻസു എന്റെ പ്രസൻസ് എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം സിന്ധു പറഞ്ഞു. ദേഷ്യം എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്.

എന്റെ ദേഷ്യം ഞാൻ കൺട്രോൾ ചെയ്യാറില്ല. എനിക്ക് ദേഷ്യം വന്നാൽ ഞാൻ അത് കാണിക്കും. അടുപ്പമുള്ളവരോട് പറയാനുള്ളത് പറയുന്ന ആളാണ് ഞാൻ. പുറത്തുള്ളവരോട് സോഫ്റ്റായാണ് പെരുമാറാറ്. ഞാൻ വളരെ പ്രാക്ടിക്കലാണ്. അതുകൊണ്ട് പെട്ടന്ന് കൂളാകും എന്നായിരുന്നു സിന്ധുവിന്റെ മറുപടി. വിദേശത്ത് സെറ്റിലാകണം എന്ന് മക്കൾക്ക് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ... ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്ക് വിദേശത്ത് സെറ്റിലാകണം എന്നായിരുന്നു ആഗ്രഹം.
ഇന്ത്യ താമസിക്കാൻ വളരെ കംഫർട്ടബിളായിട്ടുള്ള ഒരു സ്ഥലമാണ്. അതുകൊണ്ട് തന്നെ എന്റെ പിള്ളേർ ആരും വിദേശത്ത് സെറ്റിലാകുമെന്ന് എനിക്ക് തോന്നുന്നില്ല. യാത്രകൾ പോകാനും പഠിക്കാൻ പോകാനും മാത്രമെ നടക്കൂ. ആർക്കും വിദേശത്ത് പോയി സെറ്റിലാകാൻ ഇഷ്ടമല്ല. ഇന്ത്യയിലാണ് നമുക്ക് നമ്മുടെ ഒരു ഐഡന്റിറ്റിയുള്ളത്. നാട് കാണാൻ പോകാൻ എല്ലാവർക്കും ഇഷ്ടമാണ് സിന്ധു പറഞ്ഞു.
വിദേശയാത്രയ്ക്കിടെ അഹാനയുടെ ആറ് ലക്ഷം വിലയുള്ള ഡയമണ്ട് നഷ്ടപ്പെട്ട കഥയും സിന്ധു വെളിപ്പെടുത്തി. ലണ്ടനിൽ വെച്ച് ഇഷാനിയുടെ ഫോണാണ് ആരോ മോഷ്ടിച്ച് കൊണ്ടുപോയത്. യൂറോപ്പ് ട്രിപ്പിന് ഇടയിൽ ആംസ്റ്റർഡാമിലെ ഹോട്ടൽ റൂമിൽ വെച്ചാണ് അമ്മുവിന്റെ ആറ് ലക്ഷം വിലയുള്ള ഡയമണ്ട് നഷ്ടപ്പെട്ടത്.
അതുപോലെ സ്വിറ്റ്സർലാന്റിൽ വെച്ച് എന്റെ പേഴ്സ് ആരോ മോഷ്ടിച്ചിരുന്നു. ബാഗ് വെച്ച് തിരിഞ്ഞ ഗ്യാപ്പിലാണ് ആരോ പേഴ്സ് മോഷ്ടിച്ചത്. യൂറോപ്പിലും യുകെയിലും പോകുമ്പോൾ എക്സ്ട്രാ കെയർ ഫുള്ളായിരിക്കണം. നമ്മൾ ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് കള്ളന്മാർ വരുന്നതും മോഷണം നടത്തുന്നതും. ജ്വല്ലറികളൊന്നും ഉപയോഗിക്കാതിരിക്കുകയെന്നും സിന്ധു മുന്നറിയിപ്പ് നൽകി.


Click it and Unblock the Notifications