'ഇതോടെ ദിയയുടെ വൊമിറ്റിം​ഗ് നിന്നാൽ മതിയായിരുന്നു, ഹൻസുവിനെ ​ഗർഭിണിയായ സമയത്ത് ഞാൻ കൊതിച്ചത്'‌

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ കടന്ന് പോകുന്നത്. ​ഗർഭിണിയായ ദിയ ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെയും അശ്വിൻ ​ഗണേശിന്റെയും വിവാഹം. വിവാഹ ശേഷം പെട്ടെന്ന് കുഞ്ഞ് വേണമെന്നത് ഇരുവരുടെയും തീരുമാനമായിരുന്നു. കുട്ടികൾക്കും ഭർത്താവിനും ഒപ്പമുള്ള ജീവിതമാണ് താനാ​ഗ്രഹിക്കുന്നതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

​ഗർഭിണിയായ ദിയയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ വീട്ടുകാരും ഭർത്താവ് അശ്വിനും ഒപ്പമുണ്ട്. ഇപ്പോഴിതാ ദിയയുടെ ഛർദിൽ മാറാൻ വേണ്ടി നൽകിയ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. താൻ ​ഗർഭിണിയായിരുന്ന കാലത്ത് ഇത് കൊതിയോടെ കഴിച്ചിരുന്നെന്ന് സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.

Sindhu Krishna  Diya Krishna

തെങ്ങിന്റെ മണ്ട എനിക്കും ഓസിക്കും (ദിയ) ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾക്കത് ക്രേസാണ്. ഞാൻ ഓരോ തവണ ​ഗർഭിണിയായപ്പോഴും ഇതിന് വേണ്ടി കൊതിച്ചിരുന്നു. ഹൻസുവിനെ പ്ര​ഗ്നന്റായിരുന്നപ്പോൾ ഭയങ്കര വൊമിറ്റിം​ഗ് ആയിരുന്നു. തെങ്ങിന്റെ മണ്ട കഴിക്കാൻ തോന്നുന്നു എന്ന് ഞാൻ പറയും. ഒരു ദിവസം കിച്ചുവും എന്റെ സ്റ്റാഫും കൂടി അത് വഴി പോയപ്പോൾ ഏതോ പറമ്പിൽ ഇത് വെട്ടുന്നുണ്ട്. കിച്ചു അത് വാങ്ങിച്ചു.

അത് കഴിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്ത പോലെ എന്റെ വൊമിറ്റിം​ഗ് നിന്നു. കുറേ നാളായി പലരോടും പറയുന്നുണ്ടായിരുന്നു. ഡാഡി ആരോടോ പറഞ്ഞ് പണിക്ക്വന്ന ഒരാൾ തെങ്ങിന്റെ മണ്ട കൊണ്ട് കൊടുത്തു. വൈകീട്ട് ഓസിക്ക് കൊടുക്കണം. ഇത് കഴിക്കുന്നതോടെ ഓസിയുടെ വൊമിറ്റിം​ഗ് നിന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്നും സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്. ദിയ ഇത് കഴിക്കുന്ന വീഡിയോയും സിന്ധു കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.

Sindhu Krishna  Diya Krishna

കഴിഞ്ഞ ദിവസം ദിയ ​ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരുന്നു. ചെറിയ എരിവുള്ള എന്തെങ്കിലും കഴിച്ചാൽ പോലും വൊമിറ്റിം​ഗ് ടെൻഡൻസി വരും. മോണിം​ഗ് സിക്ക്നെസ് എന്നത് ദിവസം മുഴുവനുമുള്ള സിക്ക്നെസ് ആണ്. ചില ദിവസം രാവിലെ ഛർദിൽ വരില്ല. പക്ഷെ പിന്നീട് രാത്രി വരെ ഛർദ്ദിൽ ആയിരിക്കും. തനിക്കറിയാവുന്ന എല്ലാ ആളുകൾക്കും ഇതുണ്ട്. എനിക്കും ഇതൊക്കെയുണ്ടായിരുന്നെന്ന് അമ്മയും പറഞ്ഞു.

എങ്ങനെ നാലെണ്ണത്തെ പ്രസവിച്ചെന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ടെന്നും ദിയ തുറന്ന് പറഞ്ഞു. ആദ്യത്തെ മൂന്ന് മാസം തനിക്കത്രയും കഠിനമായിരുന്നെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.താൻ എന്നും കരച്ചിലായിരുന്നെന്നും ദിയ കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്. ദിയയുടെ കുഞ്ഞിനെ കാണാൻ ആരാധകരും കാത്തിരിക്കുകയാണ് ആരാധകർ. ​ഗർഭിണിയായ ശേഷം സോഷ്യൽ മീഡിയയിൽ പഴയത് പോലെ സജീവമല്ല ദിയ കൃഷ്ണ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X