എനിക്കങ്ങനെ എക്‌സൈറ്റ്‌മെന്റൊന്നും ഇല്ല! ഇഷാനിയുടെ സിനിമയെക്കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞത്
വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനി കൃഷ്ണ സിനിമയില്‍ അരങ്ങേറിയത്. മമ്മൂട്ടിക്കൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജയറാമും, കാളിദാസും പ്രധആന വേഷത്തില്‍ അഭിനയിച്ച 'ആശകള്‍ ആയിര'ത്തില്‍ നായികയായാണ് ഇഷാനിയുടെ വരവ്. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
സിന്ധു കൃഷ്ണയ്‌ക്കൊപ്പമായിരുന്നു ഇഷാനി ചടങ്ങിനെത്തിയത്. പുറകിലിരുന്ന് വീഡിയോ എടുക്കുന്ന സിന്ധുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അനിയത്തിക്ക് പിന്തുണ അറിയിച്ച് അഹാനയും നിമിഷും എത്തിയിരുന്നു. ഹന്‍സികയും, അര്‍ജുനും ഇവരോടൊപ്പമുണ്ടായിരുന്നു. വേദിയിലെത്തിയ ഇഷാനിയോട് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ കാല് ഉളുക്കിയിരിക്കുകയാണെന്നായിരുന്നു ഇഷാനിയുടെ മറുപടി. അല്ലായിരുന്നുവെങ്കില്‍ ചെയ്‌തേനെയെന്നും താരപുത്രി പറഞ്ഞിരുന്നു.

ജി പ്രജിത്ത് സംവിധാനം ചെയ്ത 'ആശകള്‍ ആയിരം' ഫെബ്രുവരി ആറിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. കാളിദാസിന്റെ നായികയായാണ് ഇത്തവണത്തെ വരവ്. സിനിമാനടനാവാന്‍ ശ്രമിക്കുന്ന കാളിദാസിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഇത്തവണ അച്ഛനും മകനുമായി തന്നെയാണ് ജയറാമും കാളിദാസനും എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിച്ച് അഭിനയിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു. ആശ ശരതും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷാനിയും കാളിദാസും തമ്മിലുള്ള കെമിസ്ട്രി മികച്ചതാവുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. സിനിമയെക്കുറിച്ചോര്‍ത്ത് താന്‍ അത്ര എക്‌സൈറ്റഡല്ലെന്നായിരുന്നു ഇഷാനിയുടെ അമ്മ സിന്ധു കൃഷ്ണ പ്രതികരിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലായിരുന്നു സിന്ധു മകളുടെ സിനിമയെക്കുറിച്ചും സംസാരിച്ചത്. ഇഷാനിയുടെ മൂവി റിലീസിന് എക്‌സൈറ്റ്‌മെന്റുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെ ഒന്നിനോടും ഭയങ്കര എക്‌സൈറ്റ്‌മെന്റ് വെക്കാത്തൊരാളാണ് ഞാന്‍. സിനിമ റിലീസാവുന്നു, സന്തോഷം. വരട്ടെ, കാണാം. അങ്ങനെ തന്നെയാണ് ഇതുവരെയുള്ള റിലീസിനെല്ലാം. അമ്മുവിന്റെ പടങ്ങളൊക്കെ വന്നപ്പോഴും ഞാനതിലൊന്നും വൗ പറഞ്ഞൊന്നും ഇരിക്കത്തില്ല. വരട്ടെ, എല്ലാം കുറച്ച് നോര്‍മലായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഒന്നിനോടും ഭയങ്കരമായ ഇതൊന്നും കാണത്തില്ല. ചെറിയ കാര്യങ്ങളിലാവും അങ്ങനെ കാണുന്നത്. സിനിമ റിലീസാവുമ്പോള്‍ എന്തായാലും കാണും എന്ന മൂഡിലാണ് ഞാന്‍ ഇരിക്കുന്നത് എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.
ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊന്നും വിളിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് നേരത്തെ ഇഷാനി പറഞ്ഞിരുന്നു. കുട്ടികളാണെങ്കിലും പേര് തന്നെ വിളിച്ചാല്‍ മതി. സ്വന്തമായൊരു കുഞ്ഞുണ്ടായാല്‍ പോലും അമ്മ എന്ന് വിൡക്കുന്നതില്‍ താല്‍പര്യമില്ല. എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. പിന്നെങ്ങനെയാണ് മറ്റൊരു കുട്ടി എന്നെ ചിറ്റമ്മ, അമ്മ എന്നൊക്കെ വിളിക്കുന്നത് എന്നായിരുന്നു ഇഷാനി നേരത്തെ പറഞ്ഞത്. ഇതോടെയായിരുന്നു ഇഷാനിയെ ഇഷാനിക്കുഞ്ഞമ്മ എന്ന് വിളിച്ച് തുടങ്ങിയത്.
ജനനം മുതലേ തന്നെ ദിയയുടെ മകന്‍ താരമായി മാറുകയായിരുന്നു. കുടുംബാംഗങ്ങളെല്ലാം പ്രസവ സമയത്ത് ദിയയുടെ അരികിലുണ്ടായിരുന്നു. വ്‌ളോഗിലൂടെയായി പ്രസവം കാണിച്ചിരുന്നു. എല്ലാ കാര്യങ്ങളും വ്‌ളോഗിലൂടെ പങ്കുവെക്കുന്നതാണ്. മകനെ മാത്രമായി മറച്ചുവെക്കുന്നതില്‍ താല്‍പര്യമില്ലെന്നും ദിയ പറഞ്ഞിരുന്നു. ദിയയും അമ്മുവും ഇല്ലാത്തപ്പോഴാണ് ഓസിയെ എടുക്കാന്‍ കിട്ടുന്നതെന്നായിരുന്നു ഇഷാനി പറഞ്ഞത്. അമ്മു വീട്ടിലുണ്ടെങ്കില്‍ മുഴുവന്‍ സമയവും ഓമിക്ക് പിന്നാാലെയായിരിക്കും എന്നും ഇഷാനി പറഞ്ഞിരുന്നു. ഓമിയുടെ ഓരോ വിശേഷങ്ങളും ഇവരെല്ലാം പങ്കിടുന്നുണ്ട്. മകന്റെ ംല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. അക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്കെന്തൈങ്കിലും അസുഖമോ, ഒഴിവാക്കാന്‍ പറ്റാത്ത തിരക്കോ വന്നാല്‍ മാത്രമാണ് മറ്റുള്ളവര്‍ അവനെ നോക്കേണ്ടതുള്ളൂ എന്ന് ദിയ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











