For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാനയ്ക്കും മൂന്ന് പെൺമക്കൾക്കും പറഞ്ഞ് കൊടുക്കാറുള്ളത് ഇതാണ്, സിന്ധു കൃഷ്ണകുമാർ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും നല് പെൺമക്കളും ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. തങ്ങളുടെ വീട്ടിലെ ചെറിയ വിശേഷങ്ങളും കാഴ്ചയും പങ്കുവെച്ച് കൊണ്ടാണ് കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്. പിന്നീട് കൃഷ്ണ സിസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. കൃഷ്ണ കുമാറിനും നാല് പെൺമക്കൾക്കും പിന്നാലെ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

  മികച്ച ഭാര്യ, അമ്മ അതിലുപരി ശക്തയായ സ്ത്രീയാണ് സിന്ധു. നാലു പെൺമക്കളേയും കുടുംബത്തേയും മനോഹരമായിട്ടാണ് സിന്ധു മുന്നോട്ട് കൊണ്ട് പോകുന്നത്. കുഞ്ഞുങ്ങളെ വളർത്തുക എന്നത് അത്ര വളരെ എളുപ്പമായ കാര്യമല്ല. ഇപ്പോഴിത നാല് പെൺമക്കളുടെ അമ്മയെന്ന നിലയിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സിന്ധു മനസ് തുറക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. താനൊരു ഫുൾ ടൈം മദർ ആയിരുന്നു എന്നാണ് സിന്ധു പറയുന്നത്.

  കുഞ്ഞുങ്ങൾ ചെറുതായിരുന്നപ്പോൾ വല്ലാതെ ബുദ്ധിമുട്ടിയെന്നാണ് സിന്ധു പറയുന്നത്. അഹാനയ്ക്ക് പത്ത് വയസായപ്പോൾ താഴെ മൂന്ന് കുട്ടികൾ ആയി, അഹാനയെ വളർത്തിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പഠിച്ചതെന്നും സിന്ധു വീഡിയോയിൽ പറയുന്നു എല്ലാ കാര്യങ്ങളും ചിട്ടയോടെ നോക്കുന്ന ഒരു അമ്മയായിരുന്നു ഞാൻ. മക്കളുടെ ചെറിയ കാര്യങ്ങളിൽ പോലും ഓവറായി ഇടപെടും. അത് ചിലപ്പോൾ കുഞ്ഞുങ്ങളെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകും. ഒരു ഫുൾ ടൈം മദർ ആയിരുന്നത് കൊണ്ട് എല്ലാം ചെയ്യാൻ കഴിഞ്ഞു. കുഞ്ഞുങ്ങളുടെ ക്ലാസിന്റെ പുറത്ത് കാത്തു നിന്നിരുന്നതെല്ലാം ഇന്നൊരു അത്ഭുതമായി തോന്നാറുണ്ട്. ഇന്ന് കുട്ടികൾ വളർന്നു. അവരുടെ കാര്യങ്ങൾ നോക്കാനുള്ള പ്രാപ്തി അവർക്കായെന്നും സിന്ധു വീഡിയോയിൽ പറയുന്നു.

  പോകാൻ ഏറ്റവും ഇഷ്ടം യൂറോപ്പാണ്. എന്നെങ്കിലും പോകാൻ സാധിക്കുമെന്ന് വിചാരിക്കുന്നു. ഏറ്റവും പ്രിയം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ്. വൈകിട്ട് എല്ലാവരും കുളിച്ച് വൃത്തിയായി ലിവിങ് റൂമിൽ ഇരുന്ന് ഇഷ്ടമുള്ളത് കഴിച്ചിരുന്നു ടിവി കാണുന്ന സമയമാണ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും സിന്ധു പറയുന്നു. മുടിയുടെ രഹസ്യത്തെ കുറിച്ചും സിന്ധു വെളിപ്പെടുത്തി. മുടിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്ന് ചെയ്യാനില്ലെന്നും എല്ലാവർക്കും ജന്മന നല്ല മുടിയാണ് ലഭിച്ചിരിക്കുന്നതെന്നും സിന്ധു പറഞ്ഞു. കൂടാതെ കൃഷ്ണകുമാർ കറിവേപ്പിലയൊക്കെ ഇട്ടു കാച്ചിയെടുക്കുന്ന ഒരു എണ്ണയുണ്ട് അതാണ് ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

  പെൺകുട്ടികൾ എപ്പോഴും സാമ്പത്തികമായി സ്വാതന്ത്ര്യമുള്ളവരായിരിക്കണം എന്നാണ് സിന്ധു പറയുന്നത്. കഠിനപ്രയത്നം,നല്ല വിദ്യാഭ്യാസം, ജോലി ചെയ്ത സ്വന്തം കാലിൽ നിൽക്കണം, ആരേയും ആശ്രയിക്കാതെ ജീവിക്കണം,നല്ല മനുഷ്യരായി വളരണം, അച്ഛനെയും അമ്മയെയും മുതിർന്നവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ശീലിക്കണം, പെൺകുട്ടികൾ മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറാൻ പഠിക്കണം, നല്ലതാര് ചീത്തയാര് എന്നൊക്കെ അറിയണം, മോശം പെരുമാറ്റം എളുപ്പം മനസ്സിലാക്കണം. ചുറ്റുമുള്ള ലോകം അത്ര നല്ലതൊന്നുമല്ല, അങ്ങനെയൊരു സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നൊക്കെ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുണ്ടെന്ന് സിന്ധു വീഡിയോയിൽ പറയുന്നു.

  ലൂക്ക, പതിനെട്ടാം പടി വിശേഷങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ | Filmibeat Malayalam

  കുട്ടികളിൽ നന്നായി പഠിക്കുന്നത് അഹാനയായിരുന്നു, ഹാൻസിക ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ നന്നായി പഠിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പഠനത്തിൽ അൽപം ശ്രദ്ധ കുറഞ്ഞിട്ടുണ്ട്. മൊബൈലിലും ഇന്റർനെറ്റിലും താൽപര്യം കൂടിയതിന് ശേഷമാണ് ഹാൻസികയുടെ ശ്രദ്ധമാറിയത്. ഇഷാനിയും ദിയയും ആവറേജ് സ്റ്റുഡന്റസ് ആയിരുന്നു- സിന്ധു പറയുന്നു. കൃഷ്ണകുമാറിന്റേയും സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു.

  വീഡിയോ കാണാം

  English summary
  Sindhu Krishna Kumar about advice given to Her children
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X