'ഓസി കുട്ടിക്കാലം മുതൽ ഇങ്ങനെയാണ്..., അന്ന് അവൾ ചെയ്ത പ്രവൃത്തി കണ്ട് ഞാൻ ഡിപ്രസ്ഡായി'; ദിയയെ കുറിച്ച് സിന്ധു!
സമൂഹ മാധ്യമങ്ങളാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്ക് ആരാധകരെ നേടി കൊടുത്തത്. ഇരുപത്തിയാറുകാരിയായ താരത്തിന്റെ വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. കോളജ് പഠനം പൂർത്തിയാക്കിയ ദിയ ഇപ്പോൾ ഒരു സംരംഭക കൂടിയാണ്. ഓ ബൈ ഓസി എന്ന പേരിൽ ഫാൻസി ആഭരണങ്ങളുടെ ഒരു ബിസിനസും താരപുത്രിക്കുണ്ട്.
ദിയയുടെ ലൈഫ് സ്റ്റൈൽ വ്ലോഗുകൾക്കാണ് ആരാധകർ ഏറെയും. പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സുള്ള സ്ഥാപനമാണ് ദിയയുടേത്. കൊവിഡ് കാലത്താണ് ദിയ ബിസിനസിലും ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. സ്വന്തമായി വരുമാനം കണ്ടെത്താൻ കെൽപ്പുള്ള പെൺകുട്ടിയായി മാറിയതിനാൽ ദിയ തന്നെയാണ് വിവാഹ ചിലവെല്ലാം വഹിച്ചത്.

ഇപ്പോഴിതാ സംരഭകയായി ശോഭിച്ച് നിൽക്കാൻ മകൾ എത്രത്തോളം പരിശ്രമിക്കുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ. പുതിയ ഹോം വ്ലോഗിലാണ് ദിയയുടെ ബിസിനസിനെ കുറിച്ചും സ്വഭാവത്തെ കുറിച്ചും സിന്ധു വാചാലയായത്. ഓസി കുട്ടിക്കാലം മുതൽ ഇങ്ങനെയാണ്. മനസിൽ എന്തെങ്കിലും പ്ലാനുണ്ടെങ്കിൽ അത് അങ്ങ് ചെയ്യും. ആദ്യമായിട്ട് ഓസിയെ പുരികം ത്രെഡ് ചെയ്യാൻ ഞാൻ കൊണ്ടുപോയി.
അന്ന് ഓസി എട്ടിലാണ് പഠിക്കുന്നത്. ഞാൻ തലയിൽ ഹെന്ന ചെയ്യാൻ കൂടി വേണ്ടിയാണ് പോയത്. ഞങ്ങൾ പോകുന്ന ബ്യൂട്ടിപാർലറിൽ രണ്ട് പേരാണ് നന്നായി ഐ ബ്രോ ചെയ്യുന്നത്. അതിലൊരാൾ മറ്റൊരു കസ്റ്റമറെ ഡീൽ ചെയ്യുകയായിരുന്നു. ഓസിയുമായി പോയപ്പോൾ എന്റെ മനസിലെ ചിന്ത ഇങ്ങനെയായിരുന്നു... ഓസി ആദ്യമായി ഐ ബ്രോ ചെയ്യുകയാണ്.
അതുകൊണ്ട് അവൾക്കൊപ്പം നിൽക്കണം. പിടിച്ച് കൊടുക്കണം. ഓസിക്ക് വേദനിക്കുമായിരിക്കും എന്നൊക്കെയുള്ള ചിന്തയായിരുന്നു. ഞങ്ങൾക്ക് കംഫേർട്ടായ ബ്യൂട്ടിഷൻ ഫ്രീയാകുന്നത് വരെ ഞാൻ ഓസിയോട് പറഞ്ഞു ഹെന്ന ചെയ്തിട്ട് വരാം ശേഷം ഐ ബ്രോ ചെയ്യാമെന്ന്. ഓസിയെ അവിടെ ഇരുത്തിയശേഷം ഞാൻ അകത്തേക്ക് പോയി. ഞാൻ വന്നിട്ട് പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കാമെന്നും പറഞ്ഞിരുന്നു.
എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഓസി തുള്ളിച്ചാടി വന്നിട്ട് ഐ ബ്രോ ത്രെഡ് ചെയ്തത് എനിക്ക് കാണിച്ച് തന്നു. അത് കണ്ടപ്പോൾ എനിക്ക് എന്തോപോലെയായിപ്പോയി. ഞാൻ ഡിപ്രസ്ഡായി. ഓസിക്കൊപ്പം നിന്ന് ഐ ബ്രോ എങ്ങനെ ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഇവൾ അന്ന് അത് ഓടിപ്പോയി ഒറ്റയ്ക്ക് ചെയ്തു. അതുകൊണ്ട് തന്നെ അന്ന് തൊട്ടേ ഓസിയുടെ ക്യാരക്ടറിൽ ഉള്ളതാണിത്.

ഓസിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ നമ്മൾ സഹായിക്കാൻ തയ്യാറായാലും നമ്മളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഓടിപ്പോയി ചെയ്യും. അതുപോലെ ഓസി കൊവിഡ് കാലത്ത് തുടങ്ങിയതാണ് അവളുടെ ബിസിനസ് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ദിയയുടെ ഭർത്താവാണ് താരത്തിനെ ബിസിനസ് മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന മറ്റൊരാൾ. അശ്വിൻ ഒരു സോഫ്റ്റവെയർ എഞ്ചിനീയറാണ്.
രണ്ട് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കൃഷ്ണ കുമാറിന്റെ മക്കളിൽ ദിയ മാത്രമാണ് സിനിമയിൽ അരങ്ങേറാത്തത്. എന്നാൽ ദിയയുടെ ഡാൻസ് കവർ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്.


Click it and Unblock the Notifications