'അവളെ എങ്ങനെ സെറ്റാക്കിയെടുക്കുമെന്ന് അറിയില്ല... ഓസിക്ക് ആ സ്വഭാവം കിട്ടിയത് എന്നിൽ നിന്ന്'; സിന്ധു കൃഷ്ണ

ബോഡി ഷെയ്മിങിന്റെ കാലമായതിനാൽ അമിതവണ്ണം പോലെ തന്നെ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ് തീരെ മെലിഞ്ഞിരിക്കുന്ന അവസ്ഥയും. കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ നാല് പെൺമക്കളിൽ അഹാനയ്ക്ക് മാത്രമാണ് പ്രായത്തിനൊത്ത ശരീരഭാരമുള്ളത്. മറ്റ് മൂന്നുപേരിൽ ഏറ്റവും മെലിഞ്ഞിരുന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയുമായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായി മോഡലിങ് അടക്കം ചെയ്ത് തുടങ്ങിയതോടെ ഇഷാനി ശരീരത്തിന്റെ ഫിറ്റ്നസിന് പ്രധാന്യം കൊടുത്ത് തുടങ്ങി.

രണ്ട് വർഷം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം വർധിപ്പിച്ച് സൂപ്പർ ഫിറ്റായി ഇഷാനി കൃഷ്ണ. മെലിഞ്ഞിരുന്നതിന്റെ പേരിൽ ഇഷാനിക്കും ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. ശരീരത്തിന് ആവശ്യം വേണ്ട ഭാരം വർധിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് ഫിറ്റ്നസിലേക്ക് ശ്രദ്ധയൂന്നിയതെന്നും ഇഷാനി വ്യക്തമാക്കിയിരുന്നു.

Sindhu Krishna Diya Krishna
Photo Credit: Instagram

ശരീരഭാരം വർധിപ്പിച്ച് ഫിറ്റ്നസ് സൂക്ഷിക്കാൻ തുടങ്ങിയതോടെ കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഇഷാനിക്കാണ്. കൃത്യമായി ജിമ്മിൽ പോയി വർക്കൗട്ടുകൾ ചെയ്യുകയും ഫുട്ബോൾ‌ പോലുള്ള ​ഗെയിംസിൽ പങ്കെടുക്കാനും ശ്രദ്ധിക്കാറുണ്ട് ഇഷാനി. ഇപ്പോഴിതാ മക്കളായ ഇഷാനിയേയും ദിയയേയും കുറിച്ച് അമ്മ സിന്ധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

വീട്ടിലെ ഡ്രൈവറായ ചെറുപ്പക്കാരൻ ജോബിൻ വിദേശത്തേക്ക് പോകാനായി ചെയ്യുന്ന ഒരു കോഴ്സിലെ ക്ലാസിൽ അവരുടെ പ്രൊഫസർ ഒരിക്കൽ ന്യൂട്രീഷൻസിനെ കുറിച്ച് സംസാരിച്ചപ്പോൾ ഉദാഹരണമായി പറഞ്ഞത് ഇഷാനിയുടെ വെയ്റ്റ് ​ഗെയിൻ യാത്രയെ കുറിച്ചാണത്രെ. ആ സന്തോഷം പങ്കുവെക്കുന്നതിനിടെയാണ് ചെയ്യുന്ന കാര്യങ്ങളിൽ ഇഷാനി നൽകുന്ന ഡെഡിക്കേഷനെ കുറിച്ച് സിന്ധു വാചാലയായത്. എന്നാൽ ഹെൽത്തിയായി ഇരിക്കുന്ന കാര്യത്തിൽ ഒട്ടും ശ്രദ്ധയില്ലാത്തത് രണ്ടാമത്തെ മകൾ ദിയയ്ക്കാണെന്നും സിന്ധു പറയുന്നു.

ജോബിൻ (ഡ്രൈവർ) ലണ്ടനിൽ പോകാനുള്ള ഒരു കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാ​ഗമായി അവന് ഓൺലൈൻ ക്ലാസുണ്ട്. ഈ ക്ലാസിൽ കഴിഞ്ഞ ദിവസം അവൻ പങ്കെടുത്തപ്പോൾ പ്രൊഫസർ ന്യൂട്രീഷൻസിനെ കുറിച്ചാണത്രെ ക്ലാസ് എടുത്തത്. ആ ക്ലാസിൽ ഉദാഹരണമായി പറഞ്ഞത് ഇഷാനിയുടെ ഡയറ്റിനേയും ഫിറ്റ്നസിനേയും കുറിച്ചാണത്രെ. ആ കുട്ടി എത്ര നന്നായിട്ടാണ് കൃത്യമായ ഡയറ്റിലൂടെയും എക്സസൈസിലൂടെയും ബോഡി നല്ല രീതിയിലേക്ക് രൂപ്പെടുത്തിയത് എന്നൊക്കെ പറഞ്ഞുവത്രെ.

കണ്ണൂർ സ്വദേശിയാണത്രെ ജോബിന്റെ പ്രൊഫസർ. ഇഷാനിയെ അറിയാവുന്നതുകൊണ്ട് തന്നെ ക്ലാസിനിടയിൽ ഇഷാനിയെ കുറിച്ച് പ്രൊഫസർ സംസാരിച്ചപ്പോൾ ജോബിന് ചിരി വന്നുവത്രെ. ഇഷാനിയോടും ഞങ്ങൾ ഇക്കാര്യം പറഞ്ഞു. പ്രൊഫസർ പറഞ്ഞത് ശരിയാണ്. ഇഷാനി വളരെ ഡെഡിക്കേറ്റഡായിട്ടുള്ള വ്യക്തിയാണ്.

Sindhu Krishna Diya Krishna
Photo Credit: Instagram

വളരെ പക്കയുമാണ്. എന്താണോ ന്യൂട്രീഷൻ നിർദേശിച്ചിരിക്കുന്നത് ആ ഭക്ഷണം മാത്രമെ ഇഷാനി കഴിക്കു.‍ എന്നാൽ ഇതിനെല്ലാം നേരെ ഓപ്പോസിറ്റാണ് ഓസി. കഴിക്കാൻ പാടില്ലാത്ത ഭക്ഷണം മാത്രമെ കഴിക്കു. എത്ര പറഞ്ഞാലും കേൾക്കുകയുമില്ല. കൊക്കോകോള, പെപ്സി പോലുള്ളവ വാങ്ങുകയോ കുടിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ് വിട്ടാലും എവിടെ പോയാലും അത് വാങ്ങിക്കും.

ചെറിയ കടകളിൽ നിന്നും വഴിവക്കിൽ നിന്നും ചിക്കൻ ഫ്രൈ വാങ്ങി കഴിക്കരുതെന്ന് പറഞ്ഞാലും അതേ ചെയ്യു. വീട്ടിൽ ചിക്കൻ ഉണ്ടാക്കിയാലും ഓസി സ്വി​ഗി വഴി ഓ‍ഡർ ചെയ്ത് കഴിക്കും. ഓസിയെ എങ്ങനെയാണ് ഒന്ന് സെറ്റാക്കുക എന്നത് എനിക്ക് അറിയില്ല. ജിമ്മിൽ പോകാൻ പറഞ്ഞാലും കേൾക്കില്ല. രാവിലെ എഴുന്നേൽക്കാൻ വയ്യെന്നാണ് പറയാറ്. എന്നാൽ വൈകിട്ട് പോകാൻ പറഞ്ഞാൽ ജോലിത്തിരക്കുണ്ടെന്നും പറയും.

ഇതുപോലെ ഓരോ എക്സ്ക്യൂസസ് പറഞ്ഞുകൊണ്ടിരിക്കും. ഓസിക്ക് ഈ സ്വഭാവം എന്റെ കയ്യിൽ നിന്നും കിട്ടിയതാണ്. എന്നാൽ പുറത്ത് നിന്ന് ഫാസ്റ്റ് ഫുഡ് ഞാൻ കഴിക്കാറില്ല. പക്ഷെ ജിമ്മിൽ പോകാൻ മടിയായതുകൊണ്ട് എക്സ്ക്യൂസസ് പറയും എന്നാണ് സിന്ധു പറഞ്ഞത്. ദിയയും അടുത്തിടെയായി ശരീര ഭാരം വർധിപ്പിച്ചിട്ടുണ്ട്. വിവാഹ​ശേഷം ദിയ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സുന്ദരിയായി മാറുന്നുവെന്നാണ് ആരാധകർ കുറിക്കാറുള്ളത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X