'അഹാനയുടെ വാക്കുകൾക്ക് വിലകൊടുക്കും, മറ്റുള്ള മക്കൾ പറയും അമ്മയ്ക്ക് അമ്മുവിനെ പേടിയാണെന്ന്'; സിന്ധു കൃഷ്ണ!

നാല് പെൺമക്കൾ പിറന്നതോടെയാണ് നടൻ കൃഷ്ണ കുമാർ വീടിന് സ്ത്രീയെന്ന് പേരിട്ടത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്. അതിൽ മൂത്ത മകൾ അഹാന കൃഷ്ണ മലയാളത്തിലെ യുവനടിമാരിൽ ഒരാളാണ്. കൃഷ്ണകുമാറിന്റെ കുടുംബ വിശേഷങ്ങൾ വീട്ടിലെ അം​ഗങ്ങളുടെ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകർ അറിയുന്നത്. സിന്ധു കൃഷ്ണയുടെ രസകരമായ കഥകൾ നിറഞ്ഞ വീഡിയോകൾക്കാണ് ആരാധകർ കൂടുതൽ.

ഇപ്പോഴിതാ നാല് പെൺമക്കൾക്കൊപ്പം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിൽ ​ഗസ്റ്റായി വന്നപ്പോൾ സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

നാല് പെൺമക്കളിൽ താൻ വാക്കുകൾക്ക് വില കൽപ്പിക്കുന്നത് മൂത്ത മകൾ അഹാന പറയുമ്പോഴാണെന്നും സിന്ധു കൃഷ്ണ പറയുന്നു. വീട്ടിലെ ഡ്രാമ ക്വീൻ ആരാണെന്ന ചോദ്യത്തിന് ഏറ്റവും ഇളയ മകൾ ഹൻസികയുടെ പേരാണ് സിന്ധു പറഞ്ഞത്.

ahaana krishna

പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹൻസിക തുടർ പഠനത്തിനായി പോകാനുള്ള തയ്യാറെടുപ്പിലാണ്. മക്കളിൽ ബുദ്ധിജീവിയെന്ന ടാ​ഗ് കൊടുക്കാൻ പറ്റുന്നത് ആർക്കാണെന്ന് ചോദിച്ചപ്പോൾ‌ അഹാന കൃഷ്ണയുടെ പേരാണ് സിന്ധു പറഞ്ഞത്. പഠിക്കുന്ന കാലത്തും അഹാന ടോപ്പറായിരുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ ഏറ്റവും നല്ല കണ്ടന്റുകൾ ക്രീയേറ്റ് ചെയ്ത് പങ്കുവെക്കാറുള്ള ഒരാൾ അഹാനയാണ്.

അടുത്തിടെ മ്യൂസിക്ക് വീഡിയോ പോലുള്ളവ അഹാന സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു. മക്കളിൽ ഹ്യൂമർ സെൻസ് കൂടുതലുള്ളത് രണ്ടാമത്തെ മകൾ ദിയയ്ക്കാണെന്നും സിന്ധു പറയുന്നു. കോളജ് പഠനം പൂർത്തിയാക്കിയ ദിയ യുട്യൂബ് വ്ലോ​ഗിങും ഓൺലൈൻ ബിസിനസുമെല്ലാമായി തിരക്കിലാണ്.

ahaana krishna

കൂട്ടത്തിൽ ഏത് മകളെയാണ് പേടിയെന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് സിന്ധു നൽകിയത്. 'നാല് മക്കളിൽ ആരേയും പേടിയില്ല. പിന്നെ അഹാനയുടെ വാക്കുകൾക്ക് വില കൊടുക്കാറുണ്ട്. അത് കാണുമ്പോൾ മറ്റ് മക്കൾ പറയും അമ്മയ്ക്ക് അമ്മുവിനെ പേടിയാണെന്ന്. പേടിയൊന്നുമില്ല... ഞാനും അഹാനയും പരസ്പരം വാക്കുകൾക്ക് റെസ്പെക്ട് കൊടുക്കും അത്രമാത്രം. അഹാന എന്റെ മകളല്ലേ... അവളെ ഞാൻ എന്തിന് പേടിക്കണം?', സിന്ധു കൃഷ്ണ ചോദിച്ചു.

മക്കളിൽ വൃത്തി കൂടുതൽ അഹാനയ്ക്കും വൃത്തി കുറവ് രണ്ടാമത്തെ മകൾ ദിയയ്ക്കാണെന്നും സിന്ധു പറയുന്നു. സിന്ധുവും കൃഷ്ണ കുമാറിനെ വിവാഹം ചെയ്തശേഷം ചില മാസികകളുടെ മുഖ ചിത്രമായും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഹാനയുടെ ഏറ്റവും നല്ല സുഹൃത്ത് അമ്മ സിന്ധുവാണ്. അമ്മയുടെ ആ​ഗ്രഹങ്ങൾ ഓർത്തിരുന്ന് നടപ്പാക്കി തരുന്ന മകളെ കുറിച്ച് സിന്ധു കൃഷ്ണ മുമ്പും വാചാലയായിട്ടുണ്ട്. ദിയ കൃഷ്ണ ഒഴികെ ഇഷാനിയും ഹൻസികയുമെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വൺ എന്ന സിനിമയിൽ കോളജ് വിദ്യാർഥിനിയായിട്ടാണ് ഇഷാനി അഭിനയിച്ചത്. ഹൻസിക അഹാന നായികയായ ലൂക്കയിൽ ബാലതാരമായാണ് അഭിനയിച്ചത്.

ഷൂട്ടിങും മറ്റും നടക്കുമ്പോൾ അഹാനയ്ക്കൊപ്പം സിന്ധു കൃഷ്ണയാണ് പോകാറുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് കൃഷ്ണ കുമാറും സിന്ധുവും. അമ്മയ്ക്കൊപ്പം തങ്ങളെ കാണുമ്പോൾ അമ്മയുടെ സൗന്ദര്യം മക്കൾക്ക് കിട്ടിയിട്ടില്ലെന്ന കമന്റാണ് പലരും പറഞ്ഞിട്ടുള്ളതെന്ന് അഹാന മുമ്പ് പറഞ്ഞിരുന്നു.

പാച്ചുവും അത്ഭുതവിളക്കുമാണ് ഏറ്റവും പുതിയതായി റിലീസ് ചെയ്ത അഹാനയുടെ സിനിമ. ​ഗസ്റ്റ് റോളിലാണ് അഹാന ചിത്രത്തിൽ എത്തിയത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വളരെ കുറച്ച് സീനുകളിലെ അഹാന ഉണ്ടായിരുന്നുള്ളുവെ​ങ്കിൽ കൂടിയും ശ്രദ്ധിക്കപ്പെടുന്ന രസകരമായ കഥാപാത്രമായിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X