എന്തിനാണ് അവളെക്കുറിച്ച് ഇങ്ങനെ ചോദിക്കുന്നത്; ഓസി ഇപ്പോൾ കുറച്ച് ഉൾവലിഞ്ഞു; മക്കളെക്കുറിച്ച് സിന്ധു

നടി അഹാന കൃഷ്ണയും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയിലെ താരങ്ങളാണ് നടിയുടെ കുടുംബം. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. അഹാന, ദിയ, ഇഷാനി. ഹൻസിക എന്നീ നാല് മക്കളാണ് കൃഷ്ണ കുമാറിനും സിന്ധു കൃഷ്ണയ്ക്കുമുള്ളത്. ഇവരെല്ലാം ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സർമാരായി പേരെടുത്തു. മാതൃദിനത്തിൽ സിന്ധു തന്റെ മക്കളെക്കൊണ്ട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സിന്ധു കൃഷ്ണ.

മക്കളിൽ ഏറ്റവും കൂടുതൽ ആരാണ് വന്ന് സംസാരിക്കാറെന്ന ചോദ്യത്തിന് സിന്ധു മറുപടി നൽകി. ഹൻസിക വന്ന് അവളുടേതായ കാര്യങ്ങളായിരിക്കും എന്നോട് പറയുന്നത്. ഇഷാനി ഇഷാനിയുടേതായ കാര്യങ്ങളും. അമ്മു ( അഹാന) കുറച്ച് സീരിയസ് കാര്യങ്ങളും. ഓസി (ദിയ ) നല്ല മൂഡാണെങ്കിൽ കോമഡിയൊക്കെ പറയും. ഇപ്പോൾ ആൾ കുറച്ച് റിസേർവ്ഡ് ആണ്. നാല് പേരിൽ അമ്മുവാണ് കാര്യമായ കാര്യങ്ങൾ എന്നോട് സംസാരിക്കുന്നതെന്നും സിന്ധു വ്യക്തമാക്കി.

ഇഷാനി ഇൻട്രൊവേർട്ട് ​ഗേളാണെന്നത് ശരിയാണോ എന്ന ചോദ്യവും വന്നു. 'എന്തിനാണ് ഇങ്ങനെ ഇഷാനിയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത്. ഇഷാനി വളരെ സ്വീറ്റായ പെൺകുട്ടിയാണ്. ഇൻട്രൊവേർട്ട് എക്സ്ട്രൊവേർട്ട് ആവുന്നതൊന്നും ആരും മനപ്പൂർവം ചെയ്യുന്നതല്ല. ഇഷാനി അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന കുട്ടിയാണ്. അവൾ അവളുടെ സർക്കിളിൽ വളരെ ഫണ്ണിയാണ്. പക്ഷെ പൊതുവിടത്ത് എപ്പോഴും കുറച്ച് റിസേർവ്ഡ് ആണ്. അത് വളരെ നല്ല ക്വാളിറ്റിയായാണ് എനിക്ക് തോന്നുന്നത്'

Sindhu Krishna

അമ്മയ്ക്കുണ്ടാവേണ്ട നല്ല ​ഗുണമെന്തെന്ന ചോദ്യത്തിനും സിന്ധു കൃഷ്ണ മറുപടി നൽകി. എനിക്കറിയില്ല, നല്ലൊരു അമ്മയാവുക. നമ്മുടെ കുട്ടിക്ക് വേണ്ടി നിൽക്കുക. അമ്മമാർ മക്കൾക്ക് വേണ്ടി എടുക്കുന്ന കരുതലൊന്നും ഈ ലോകത്ത് വേറെ ആരും എടുക്കില്ല. കുട്ടിയെ മനസ്സിലാക്കുക. ആരുമായും പങ്കുവെക്കാൻ പറ്റാത്ത പ്രശ്നമുണ്ടെങ്കിലും അത് എന്നോട് പങ്കുവെക്കുകയെന്ന് ഞാൻ പറയാറുണ്ട്.

അമ്മു കുഞ്ഞായിരുന്നപ്പോൾ ആദ്യത്തെ രണ്ട് ദിവസം ഞാനാണ് സ്കൂളിൽ കൊണ്ടു വിട്ടത്. സ്കൂൾ ബസിൽ കയറ്റാൻ പേടിയായിരുന്നു, എങ്ങനെ കയറും എന്നൊക്കെയുള്ള ആയിരമായിരം സംശയങ്ങൾ. അമ്മുവിന് ആദ്യ ദിവസം ബസിൽ കയറ്റി വിട്ട ശേഷം ഞാൻ പിന്നാലെ ഓട്ടോയിൽ സ്കൂളിൽ പോയി. എന്നെ കാണാത്ത സ്ഥലത്ത് നിന്നു. അമ്മു ഇറങ്ങുന്നതും ക്ലാസിൽ കയറുന്നതും നോക്കി.

വൈകുന്നേരം അമ്മു ബസ്സിൽ തിരിച്ചു വന്നു. അന്നത് നേട്ടമായി തോന്നി. പിന്നെപ്പിന്നെ അവരുടെ ജീവിതത്തിലെ എല്ലാം നേട്ടമായി തോന്നി, ഇവർ സമ്മാനങ്ങൾ വാങ്ങുന്നതൊന്നും കാര്യമാക്കിയിരുന്നില്ല. മക്കളുടെ ചെറിയ ചെറിയ കാര്യങ്ങളാണ് ഹൃദയത്തോട് അടുത്ത് നിൽക്കുകയെന്നും സിന്ധു വ്യക്തമാക്കി.

Sindhu Krishna

ഏത് മകളാണ് കൂടുതൽ കഠിനാധ്വാനിയെന്ന ചോദ്യവും വന്നു. അവരരവരുടേതായ രീതിയിൽ നാല് പേർ ഹാർഡ് വർക്കിം​ഗ് ആണ്. കൂടുതൽ പഠിക്കുന്നു എന്ന് പറഞ്ഞ് അവരാണ് ഹാർഡ് വർക്കിം​ഗ് എന്ന് പറയാൻ പറ്റില്ല. ഉഴപ്പി നടക്കുന്ന ആളാണ് ഓസി. പക്ഷെ ചില ദിവസങ്ങളിൽ ഓസി വളരെ അധ്വാനിക്കുന്നത് ഞാൻ കാണാറുണ്ട്. അവൾക്ക് ഓൺലൈനിൽ പേജുണ്ട്.

അതിന്റെ കാര്യങ്ങൾക്ക്. കൂടുതൽ ഹാർഡ് വർക്കിം​ഗ് അമ്മുവാണ്. പക്ഷെ ഏറ്റവും ഡെഡിക്കേറ്റഡായ ആൾ ഇഷാനിയാണ്. ഇഷാനി ചെയ്യുന്ന കാര്യങ്ങളിൽ വളരെ ഡെഡിക്കേറ്റഡാണ്. മെലിഞ്ഞിരുന്ന ആൾ ജിമ്മിലൊക്കെ പോയി ട്രാൻസ്ഫോം ചെയ്തു. ഹൻസിക ഇപ്പോഴും കുട്ടിയാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X