ഇഷാനിയുടെ സുഹൃത്ത് അർജുൻ എന്നെ വിളിച്ചു; അതിനെന്തായെന്ന് ഞാൻ; മകളെക്കുറിച്ച് സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിലെ താരങ്ങൾ. മൂത്ത മകൾ അഹാന മാത്രമാണ് സിനിമാ രം​​​ഗത്ത് സജീവം. ബാക്കി മൂന്ന് പേരും യൂട്യൂബ് ചാനൽ വഴിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമുള്ളവരാണ് ഇവർ. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബ് ചാനലിൽ സിന്ധു പങ്കുവെക്കുന്ന വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്.

വീട്ടിലെ വിശേഷങ്ങളും യാത്രകളുടെയും മറ്റ് ആഘോഷങ്ങളുടെയും വീഡിയോകളാണ് സിന്ധു കൃഷ്ണ പങ്കുവെക്കാറ്. ഇപ്പോഴിതാ താൻ തലശേരി ബിരിയാണി വെച്ചതിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിന്ധു. ആദ്യത്തെ ശ്രമമായതിനാൽ ചെറിയ തെറ്റുകൾ പറ്റിയെന്നും എങ്കിലും ബിരിയാണി എല്ലാവർക്കും ഇഷ്ടമായെന്നും സിന്ധു പറയുന്നു. ഇഷാനിയുടെ സുഹൃത്ത് അർജുനെക്കുറിച്ചും സിന്ധു സംസാരിച്ചു.

Sindhu Krishna, Ishaani Krishna

ആബിറ റഷീദ് എന്ന കുക്കറി ചാനലിലെ മലബാർ ബിരിയാണി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതുപോലെ നമുക്ക് ബിരിയാണി വെക്കാമെന്ന് ഇഷാനി പറഞ്ഞു. അത് പോലെയൊന്നും നമുക്ക് പറ്റില്ല, നമ്മൾ ചെയ്താൽ കുളമാകുമെന്ന് ഞാൻ പറഞ്ഞു. ഇന്നലെയാണ് ഇഷാനി ബാം​ഗ്ലൂരിൽ പോയത്. ബാം​ഗ്ലൂരിൽ പോകുന്നതിന് മുമ്പ് ആ ബിരിയാണി കഴിക്കാൻ കൊതി തോന്നുന്നു എന്ന് ഇഷാനി പറഞ്ഞു. ട്രെെ ചെയ്യാമെന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഞാൻ ട്രെെ ചെയ്തു. ബിരിയാണിയുടെ ഫോട്ടോ ഇഷാനി അവളുടെ ഫ്രണ്ട് അർജുന് അയച്ച് കൊടുത്തു.

അർജുൻ എന്നെ വിളിച്ച് ആന്റീ, ആ ബിരിയാണി ശരിക്കും ആന്റിയുണ്ടാക്കിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. ഇത്തിരി എനിക്ക് തരുമോ എന്ന് അർജുൻ ചോദിച്ചു. പിന്നെന്താ, വരൂയെന്ന് ഞാൻ പറഞ്ഞു. അർജുനും വീട്ടിൽ വന്ന് ബിരിയാണി കഴിച്ച് പോയി. പക്ഷെ ഈ ബിരിയാണി ഞാനാണ് ഉണ്ടാക്കിയതെന്ന് ആർക്കും വിശ്വസിക്കാൻ വയ്യ. എല്ലാവർക്കും ബിരിയാണി ഇഷ്ടപ്പെട്ടെന്നും സിന്ധു കൃഷ്ണ പറയുന്നു.

Sindhu Krishna, Ishaani Krishna

ഇഷാനിയുടെ സഹോദരി ദിയ കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ ഈ വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് സംസാരിച്ചിരുന്നു. ഈ വർഷം എടുത്ത ഏറ്റവും നല്ല തീരുമാനം മുൻ കാമുകനുമായി പിരിഞ്ഞതാണെന്ന് ദിയ പറയുന്നു. ബ്രേക്കപ്പിന് ശേഷം തനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് വെൽ വിഷേഴ്സ് പറയുന്നു. പുള്ളിക്കാരനെ മാത്രം തെറ്റ് പറയില്ല. എന്റെ ഭാ​ഗത്തും തെറ്റുണ്ടായി.

ചില കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ പുള്ളിക്കാരനെ പിടിച്ചു നിർത്താൻ പാടില്ലായിരുന്നു. പൊയ്ക്കോ എന്ന് പറയണമായിരുന്നു. ഞാൻ പിടിച്ച് നിർത്താൻ ശ്രമിച്ചു. നിൽക്ക്, നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞ് കൊണ്ടിരുന്നു. അതാണ് തന്റെ ഭാ​ഗത്ത് നിന്ന് വന്ന തെറ്റെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. നാല് സഹോദരിമാരിൽ ദിയ കൃഷ്ണയുടെ സ്വകാര്യ ജീവിതമാണ് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്ന് സംസാരിക്കാൻ ദിയ കൃഷ്ണ മടിച്ചിട്ടില്ല.

More from Filmibeat

Read more about: sindhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X