ഓസിയെ അന്ന് വഴക്ക് പറഞ്ഞിട്ടുള്ളവരാണ്, എങ്കിലും കല്യാണത്തിന് വിളിക്കണമെന്ന് ഓസി പറഞ്ഞത് അവരെയാണ്; സിന്ധു

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അടുത്തിടെ രണ്ടാമത്തെ മകളും ഇന്‍ഫലുവാന്‍സറുമായ ദിയ കൃഷ്ണ താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ താരപുത്രിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ നടന്റെ ഭാര്യ സിന്ധു കൃഷ്ണ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. കുടുംബത്തിലെ ചില നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് സിന്ധു വീഡിയോയുമായി എത്തുന്നത്.

diya-krishna-

ഒരാഴ്ച നടക്കുന്ന കാര്യങ്ങളൊക്കെ ചെറിയ ചെറിയ വീഡിയോ കോര്‍ത്തിണക്കിയാണ് സിന്ധു വ്‌ലോഗ് ആയി ചെയ്യാറുള്ളത്. അതിലൊരു വിഷ്വല്‍ തനിക്ക് മിസ്സായിപ്പോയി എന്ന് പറഞ്ഞ സിന്ധു മക്കളുടെ ഡാന്‍സ് ടീച്ചര്‍ വീട്ടിലെത്തിയ വീഡിയോ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ അടുത്തൊരു അമ്പലത്തില്‍ പരിപാടിക്ക് വന്നതായിരുന്നു. ഓസിയെ കാണണമെന്ന് ആഗ്രഹത്തിലാണ് വന്നതെങ്കിലും അതിന് തൊട്ട് മുന്‍പ് ഓസി വല്ലാതെ വോമിറ്റ് ചെയ്തു അവശതയായി ഉറങ്ങിപ്പോയിരുന്നു. അതുകൊണ്ട് ഓസിയെ കാണാന്‍ സാധിച്ചില്ല.

ടീച്ചറുടെ വീട്ടില്‍ ഇവര്‍ ഡാന്‍സ് പഠിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് കുറേ ഓര്‍മ്മകളുണ്ട്. അന്ന് ടീച്ചറിനെ ഭയങ്കര പേടിയായിരുന്നെങ്കിലും ഇപ്പോള്‍ അത്രയും ഇല്ലെന്നാണ് അഹാന പറഞ്ഞത്. ഓസിയായിരുന്നു ഏറ്റവും കൂടുതല്‍ വഴക്ക് കേട്ടിരുന്നത്. ഓസി അവിടത്തെ വികൃതി കുട്ടിയായിരുന്നു. ടീച്ചര്‍ വഴക്ക് പറയുമ്പോള്‍ അവിടെ നിന്ന് ചിരിക്കും. കുട്ടി പുറത്ത് പോയി നില്‍ക്ക് എന്ന് പറഞ്ഞ് ടീച്ചര്‍ പണിഷ്മെന്റ് കൊടുത്താല്‍ ഓസി ഹാപ്പിയാണ്.

diya-krishna-

ക്ലാസിന് വെളിയിലൊക്കെ നിര്‍ത്തിയാല്‍ ഓസിക്ക് അത് ക്രെഡിറ്റാണ്. ഭയങ്കര സന്തോഷത്തോടെ അവിടെ നില്‍ക്കും. പണിഷ്മെന്റ് കിട്ടിയാലും ടീച്ചേഴ്സ് ചീത്ത പറഞ്ഞാലും അതിനെ വളരെ പോസിറ്റിവായി എടുക്കുന്ന ആളാണ് ഓസി. അവളുടെ കല്യാണത്തിന് ഗസ്റ്റ് ലിമിറ്റഡായിരുന്നു. അതില്‍ വിളിക്കണമെന്ന് ഓസി എടുത്ത് പറഞ്ഞ പേരുകളിലൊന്ന്് ഈ ടീച്ചറുടേതാണ്. ്അവളുടെഡാന്‍സ് ടീച്ചറെയും മ്യൂസിക് ടീച്ചറെയും വിളിക്കണമെന്ന് പറഞ്ഞിരുന്നു.

ഡാന്‍സും പാട്ടും പഠിക്കുന്ന ക്ലാസില്‍ പോയിരിക്കാനൊന്നും ഇഷ്ടമല്ലായിരുന്നു. എന്നെ ചീത്ത പറഞ്ഞാണ് പോയത്. ആര്‍ക്കും അത്ര ഗംഭീര സൗണ്ടല്ല. പാടാന്‍ വലിയ കഴിവുള്ളവരുമല്ല, അമ്മു കുഴപ്പമില്ലാതെ പാടും. ജന്മനാ പാടാനുള്ള കഴിവൊന്നും ആര്‍ക്കുമില്ല. എന്നാലും മ്യൂസിക്കിനെ കുറിച്ച് അത്യാവശ്യം ബോധം ഉണ്ടാവട്ടെ എന്ന് കരുതിയാണ് പാട്ട് പഠിപ്പിച്ചത്.

ഞാന്‍ എന്റെ സ്‌കൂളില്‍ ഹാര്‍മോണിയവും വീണയുമൊക്കെ പഠിച്ചിട്ടുണ്ടെന്നും സിന്ധു പറയുന്നു. ചെറിയൊരു താളബോധമെങ്കിലും വരട്ടെ എന്ന് കരുതിയാണ് പാട്ടിന് വിട്ടത്. പാട്ട് ടീച്ചറുടെ കൈയ്യില്‍ നിന്നും എപ്പോഴും വഴക്ക് കിട്ടിയിരുന്നത് ഓസിക്കായിരുന്നു. അവിടെ ഇരുന്ന് ഓസി എന്തെങ്കിലും വികൃതി കാണിക്കും, എല്ലാവരെയും ചിരിപ്പിക്കും. അഞ്ച് മിനിട്ട് കിട്ടിയാലും മതി, വികൃതി കാണിക്കും. അടി കിട്ടിയാലും മാറില്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X