വൊമിറ്റിം​ഗ് വന്നാൽ ഞങ്ങൾ ഓടിയെത്തും, ഓസി ഭാ​ഗ്യവതിയാണ്; ഇപ്പോൾ മനസിലായില്ലേ: സിന്ധു കൃഷ്ണ

അമ്മയാകാൻ പോകുകയാണ് ഇൻഫ്ലുൻസർ ദിയ കൃഷ്ണ. താൻ ​ഗർഭിണിയാണെന്ന സന്തോഷവാർത്ത യൂട്യൂബ് ചാനലിലൂടെയാണ് ദിയ ഏവരെയും അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേശും. വിവാഹം ചെയ്ത് കുട്ടികളായി കുടുംബ ജീവിതം നയിക്കാനാണ് തനിക്കിഷ്ടമെന്ന് ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ആ​ഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നടുക്കുകയാണ് ദിയ. ദിയയുടെ വീട്ടുകാർ ഈ സന്തോഷവാർത്തയിൽ ആവേശഭരിതരാണ്.

പ്രത്യേകിച്ചും അമ്മ സിന്ധു കൃഷ്ണ. ദിയക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്റെ തിരക്കിലാണ് സിന്ധു കൃഷ്ണ. ഇതേക്കുറിച്ച് തന്റെ പുതിയ വീഡിയോയിൽ ദിയ കൃഷ്ണ സംസാരിക്കുന്നുണ്ട്. ഓ‌സിയുടെ (ദിയ) ഫ്ലാറ്റ് ഞാൻ എന്തിനാണ് ക്ലീൻ ചെയ്യാൻ പോയത്, ഇടയ്ക്കിടക്ക് ഓസി ആശുപത്രിയിൽ ഡ്രിപ്പ് എടുക്കാൻ പോകുന്നത് എന്തിനായിരുന്നു എന്നെല്ലാം എല്ലാവർക്കും ഇപ്പോൾ മനസിലായിക്കാണുമല്ലോ. നമ്മുടെയെല്ലാം റിയാക്ഷൻ വീഡിയോ ചെയ്യണം എന്ന് ഓസി പറയുന്നുണ്ട്.

Diya Krishna

അതിനാൽ ആ അനുഭവമൊന്നും ഞാൻ എന്റെ വീഡിയോയിൽ പങ്കുവെക്കുന്നില്ല. ഓസി എന്നോട് ചോദിക്കുമ്പോൾ ഞാൻ പങ്കുവെക്കും. മിക്കപ്പോഴും അവൾ ഇവിടെ തന്നെയാണ്. വൊമിറ്റിം​ഗ് ഉണ്ട്. ഇത്രയും അം​ഗങ്ങളുള്ള വീട്ടിൽ നിൽക്കാൻ ഓസി വളരെ ലക്കിയാണ്. ഛർദ്ദിക്കുമ്പോൾ കൂടെ പോയി സഹായിക്കാൻ എപ്പോഴും ആരെങ്കിലുമുണ്ടാകും.

മിക്കപ്പോഴും ഞാനായിരിക്കും ഓടുന്നത്. അല്ലെങ്കിൽ അമ്മുവോ ഇഷാനിയോ ഹൻസുവോ അപ്പച്ചിയോ പോകും. ഞാൻ ബാക്ക് തടവുമ്പോൾ അടുത്തയാളെ വിളിച്ച് ഓടി വാ, ഓസിയുടെ നെഞ്ച് പ്രസ് ചെയ്യണം എന്ന് പറയും. ഇപ്പോൾ ഭേദമുണ്ട്. ഓഫീസിലേക്കൊന്നും അധികം പോകുന്നില്ല. മിക്കപ്പോഴും ഇവിടെ തന്നെയാണ്. ദിയക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ വെച്ച് ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെന്ന് സിന്ധു കൃഷ്ണ പറയുന്നു.

Diya Krishna

ഓസിയുടെ കൊതി അനുസരിച്ചായിരിക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക. രാത്രി ദോശ കഴിച്ച് കൊണ്ടിരിക്കുകയാണ്. ഓസിക്ക് പറയുമ്പോൾ തന്നെ ചൂടായി കിട്ടണമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. താൻ ​ഗർഭിണിയായ സമയത്ത് ഒരുപാട് വൊമിറ്റിം​ഗുണ്ടായിരുന്നെന്നും സിന്ധു പറയുന്നു. ഇന്ന് പുള്ളിക്കാരി ആകെ ഡൾ ആണ്. പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകാമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പുറത്തെ മണം അവൾക്കിഷ്ടപ്പെടുന്നില്ല. ഓസിയുടെ ഫ്ലാറ്റിന്റെ മണം ഇഷ്ടപ്പെടുന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

​ഗർഭിണിയായതിനെക്കുറിച്ച് നേരത്തെ ദിയ കൃഷ്ണ സംസാരിച്ചിരുന്നു. വിവാഹ ശേഷം അമ്മയാകാനുള്ള കാത്തിരിപ്പിലായിരുന്നു എന്നാണ് ദിയ പറയുന്നത്. കെട്ടിക്കഴിഞ്ഞപ്പോൾ മുതൽ എനിക്കൊരു കുഞ്ഞിനെ വേണമെന്ന് അശ്വിനോട് ഞാൻ പറയുന്നുണ്ടായിരുന്നു. അശ്വിനും അതിന് റെഡിയായിരുന്നു. ലിയാനെ കണ്ട ശേഷം അച്ഛനാകാൻ അശ്വിനും കൊതിച്ചിരിക്കുകയായിരുന്നു. കുഞ്ഞിനെ എത്രയും വേണമെന്നത് കൊണ്ട് ഞങ്ങൾ അതിനുള്ള ശ്രമം നടത്തി. ആ​ദ്യമാെന്നും പോസിറ്റീവായിരുന്നില്ലെന്ന് ദിയ ഓർത്തു. നിരവധി പേരാണ് ദിയക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ വർഷമാണ് ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X