24 മണിക്കൂറും അവരുടെ കാര്യങ്ങൾ, പക്ഷെ ഇനി സ്വന്തം കാര്യത്തിൽ ശ്രദ്ധ കൊടുക്കും; സിന്ധു കൃഷ്ണ പറയുന്നു
യൂട്യൂബ് ചാനലിലൂടെ സിന്ധു കൃഷ്ണ ഏവർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. വീട്ടുവിശേഷങ്ങളാണ് സിന്ധു കൃഷ്ണ ചാനലിലൂടെ പങ്കുവെക്കാറുള്ളത്. സിന്ധുവിന്റെ നാല് മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. നാല് മക്കളെ വളർത്തി വലുതാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മക്കൾക്ക് വേണ്ടിയാണ് മാറ്റിവെച്ചതെന്ന് മൂത്ത മകൾ അഹാനയും ഒരിക്കൽ പറയുകയുണ്ടായി. അമ്മയുടെ ത്യാഗങ്ങൾ മനസിലാക്കി ഒപ്പം നിൽക്കാൻ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് താര കുടുംബത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.
അമ്മയ്ക്കൊപ്പം യാത്രകൾക്ക് അഹാന പ്രാധാന്യം നൽകുന്നു. കശ്മീർ യാത്രയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണയിപ്പോൾ. മൂന്ന് മക്കൾക്കും തന്റെ രണ്ട് കൂട്ടുകാരികൾക്കുമൊപ്പമാണ് യാത്ര. കൂട്ടുകാരികളുമായി സംസാരിക്കവെ തന്റെ വണ്ണം കൂടിയതിനെക്കുറിച്ച് സിന്ധു പരാമർശിച്ചു.

കൊവിഡിന് ശേഷമാണ് ഞാൻ വണ്ണം വെച്ചത്. കൊവിഡ് വരെ ഞാൻ കൺട്രോളിലായിരുന്നു. കൊവിഡിന് ശേഷം വീട്ടിൽ കൂടുതൽ നല്ല ഭക്ഷണങ്ങൾ വെച്ചു, വ്യായാമം കുറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയാൽ നേരെ കാറിൽ പോകും. കുറച്ച് നാൾ യോഗയുണ്ടായിരുന്നു. അപ്പോൾ മൂന്ന് നാല് കിലോ കുറഞ്ഞു. പക്ഷെ രാവിലെ ഉറക്കമാെഴിവാക്കി യോഗ ചെയ്യാൻ എനിക്ക് മടിയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് യോഗ ഇൻസ്ട്രക്റ്റർ ഹിമാലയൻ ടൂർ പോയി. പിന്നെ മടിയായി നിർത്തി.
ജിമ്മിൽ ജോയിൻ ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. പക്ഷെ വീട്ടിൽ ഒരുപാട് പേരുണ്ട്. അസുഖമുള്ളവരുണ്ട്. ഓരോ ദിവസം ആർക്കെങ്കിലും അപ്പോയിന്റ്മെന്റുണ്ടാകും. അതിൽ നിന്നൊന്നും മാറി നിൽക്കാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. പക്ഷെ ഇനി സ്വന്തം കാര്യത്തിൽ ശ്രദ്ധ നൽകണം. നമുക്കൊന്ന് ആരോഗ്യകരമായി ഇരുന്നാലല്ലേ ഈ ഭൂമിയിൽ കുറച്ച് കാലം നിൽക്കാനാകൂ. 24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്.

പക്ഷെ അതിനും എനർജി വേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു. മക്കളിൽ ദിയ കൃഷ്ണ യാത്രയിൽ ഒപ്പം വന്നിരുന്നില്ല. ദിയ ഗർഭിണിയായത് കൊണ്ടാണ് വരാതിരുന്നത്. സന്തോഷകരമായ നിമിഷങ്ങളിൽ മകളെ മിസ് ചെയ്യുന്നുണ്ടെന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്. നാല് മക്കളുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്ന സിന്ധു കൃഷ്ണ ആരാധകരായ നിരവധി സ്ത്രീകൾ പ്രശംസിക്കാറുണ്ട്.
ആരാധകരെ പോലെ തന്നെ വിമർശകരും സിന്ധു കൃഷ്ണയ്ക്കുണ്ട്. അടുത്തിടെ റിയാക്ഷൻ വീഡിയോകളിടുന്ന യൂട്യബർമാരെ പരിഹസിച്ചുള്ള സിന്ധു കൃഷ്ണയുടെ പരാമർശം വിമർശിക്കപ്പെട്ടിരുന്നു. ജോലിയും കൂലിയും ഇല്ലാത്തവർ എന്നാണ് സിന്ധു കൃഷ്ണ പരിഹസിച്ചത്. ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനൽ നടത്തുന്നത് എന്നായിരുന്നു വിമർശകരുടെ മറുചോദ്യം.


Click it and Unblock the Notifications