സംഭവിക്കാനുള്ളതേ സംഭവിക്കൂ, അവർക്ക് ലുക്ക്സ് ഉണ്ട്, പക്ഷെ...; മക്കളുടെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് സിന്ധു
കൃഷ്ണകുമാർ കുടുംബത്തിൽ സിന്ധു കൃഷ്ണ എപ്പോഴും ചർച്ചയാകാറുണ്ട്. നാല് പെൺമക്കളെ വളർത്തി വലുതാക്കി ഉയരങ്ങളിലെത്തിച്ച സിന്ധു കൃഷ്ണ നിരവധി പേർക്ക് പ്രചോദനമാണ്. എങ്ങനെയിത് സാധിച്ചു എന്ന് പലരും സിന്ധു കൃഷ്ണയോട് ചോദിക്കാറുണ്ട്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ സിന്ധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കളുടെ കാര്യങ്ങൾ നോക്കി മുഴുവൻ സമയവും ഞാനിങ്ങനെ തിരക്കിലായി. അമ്മയ്ക്ക് സ്ട്രസ് ആണ്, എന്തുകൊണ്ട് റിലാക്സ് ചെയ്യുന്നില്ലെന്ന് ഈയടുത്ത് മക്കൾ പറഞ്ഞു. ഞാൻ ഇക്കഴിഞ്ഞ 30 വർഷം അങ്ങനെയാണ്. അതിനാൽ അങ്ങനെയായിപ്പോയി.
മക്കൾക്കൊപ്പം എപ്പോഴും ഞാനുണ്ടായിരുന്നു. അതിൽ ഒരു സ്ട്രസ് ഇല്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു. റെഡ് എഫ്എം മലയാളത്തോടാണ് പ്രതികരണം. മക്കളുടെ സിനിമാ കരിയറിനെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു. അഹാനയായാലും ഇഷാനിയായാലും ലുക്ക്സെല്ലാം ഉണ്ടെങ്കിലും മുൻനിര നായിക സ്ഥാനത്ത് വന്നിട്ടില്ലല്ലോ. എന്നാലും ഞങ്ങൾ തൃപ്തരാണ്. സംഭവിക്കാനുള്ളതേ സംഭവിക്കൂ. നമ്മൾ എന്ത് ചെയ്താലും നമ്മൾ എന്ത് വിചാരിക്കുന്നോ അതേ നടക്കൂ. ഞങ്ങൾക്കുള്ളതിൽ തൃപ്തരാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.



Click it and Unblock the Notifications















