'ഈ പയ്യൻ കൊള്ളാമല്ലോയെന്ന് അന്നേ തോന്നി, അക്കാര്യത്തിൽ മാത്രം നിമിഷ് നാഗവല്ലി, അവർക്ക് എപ്പോഴും ഞാൻ വേണം'
അഹാന കൃഷ്ണ-നിമിഷ് രവി സൗഹൃദം കൃഷ്ണകുമാർ കുടുംബത്തെ ഫോളോ ചെയ്യുന്നവർക്കെല്ലാം അറിയാവുന്നതാണ്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്. ഇരുവരും ഈ വിഷയത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പക്ഷെ കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ ഫങ്ഷനുകളിലും സജീവ സാന്നിധ്യമായി നിമിഷ് ഉണ്ടാവാറുണ്ട്. നിമിഷ് ഛായാഗ്രഹകനായ കല്യാണി പ്രിയദർശൻ സിനിമ ലോക മികച്ച പ്രതികരണമാണ് നേടുന്നത്.
സിനിമയെ കുറിച്ചും നിമിഷിനെ കുറിച്ചും സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ അധികം കഴിവുള്ള ഒരാളാണ് നിമിഷെന്നും ഇത്രത്തോളം വർക്കിൽ ഡെഡിക്കേറ്റഡായ ഒരാളെ താൻ കണ്ടിട്ടില്ലെന്നും സിന്ധു സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു. ലോക സിനിമ കണ്ടിരുന്നു. എക്സ്ട്രീമിലി നൈസ് സിനിമയാണ്.

അമ്മുവൊക്കെ പറഞ്ഞ് ലോക സിനിമയെ കുറിച്ച് കുറച്ചൊക്കെ നേരത്തെ അറിയാമായിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായാണ് സിനിമ ഇറക്കിയിരിക്കുന്നത്. വർക്കിനോടുള്ള നിമിഷിന്റെ ഡെഡിക്കേഷനെ കുറിച്ച് നേരത്തെ തന്നെ എനിക്ക് അറിയാം. ഇത്രയും ഡെഡിക്കേറ്റഡായ മറ്റൊരാളെ ഞാൻ കണ്ടിട്ടേയില്ല. വർഷങ്ങൾക്ക് മുമ്പ് കരി എന്നൊരു ആൽബം അമ്മു ചെയ്തിരുന്നു.
അവിടെ വെച്ചാണ് നിമിഷിനേയും ഗ്യാങ്ങിനേയും ഞങ്ങൾ പരിചയപ്പെടുന്നത്. അന്ന് എല്ലാവരും വളരെ ചെറുപ്പമാണ്. നിമിഷിന് 22 വയസ് മാത്രമെയുണ്ടായിരുന്നുള്ളു. നിമിഷ് എപ്പോഴും സ്വന്തം വർക്കിൽ ശ്രദ്ധ കൊടുത്തിരിക്കും. പക്ഷെ ബാക്കി ഞങ്ങൾ എല്ലാവരും ഇരുന്ന് തമാശയും മറ്റ് പറഞ്ഞ് എഞ്ചോയ് ചെയ്യുകയായിരുന്നു. കരിയുടെ ഷൂട്ട് ഫോറസ്റ്റിലൊക്കെയായിരുന്നു.
എല്ലാവരേയും അട്ടയൊക്കെ കടിച്ചു. പാമ്പ് അടക്കമുള്ള സ്ഥലമായിരുന്നു. ഞങ്ങൾ എല്ലാം ആ ഒരു സാഹചര്യത്തിൽ കുറ്റം പറഞ്ഞും ഗോസിപ്പ് പറഞ്ഞും ഇരിക്കുമ്പോൾ നിമിഷ് എപ്പോഴും വർക്കിൽ മുഴുകിയായിരുന്നു ഇരുന്നിരുന്നത്. ഈ പയ്യൻ കൊള്ളാമല്ലോയെന്ന് അന്നേ തോന്നി. അവന്റെ വർക്കുകളും ഇഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് ലൂക്ക സിനിമ സംഭവിച്ചത്.
പൊതുവെ അധികം സംസാരിക്കാത്തയാളാണ് നിമിഷ്. പക്ഷെ സ്വന്തം സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ മണിച്ചിത്രത്താഴിലെ നാഗവല്ലിയാകും. വാതോരാതെ സംസാരിക്കും. നിമിഷ് ചെയ്ത മിക്ക സിനിമകളും അടിപൊളിയാണ്. ഇപ്പോൾ സൂര്യയുടെ ഒരു തമിഴ് സിനിമയിലാണ് വർക്ക് ചെയ്യുന്നത്. വളരെ ഹാർഡ് വർക്കിങ്ങാണ് നിമിഷ്. അവന് കിട്ടുന്ന അംഗീകാരങ്ങൾ കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നാറുണ്ടെന്നും സിന്ധു പറഞ്ഞു.

അഹാനയും നിമിഷും റിലേഷൻഷിപ്പ് പരസ്യമാക്കുന്ന നിമിഷത്തിനായാണ് ആരാധകരും കാത്തിരിക്കുന്നത്. തന്റെ പെൺമക്കളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും പുതിയ വീഡിയോയിലൂടെ സിന്ധു മറുപടി നൽകിയിട്ടുണ്ട്. മക്കളിൽ ആരാണ് ഏറ്റവും ഇന്റിപെന്റന്റ് എന്ന ചോദ്യത്തിന് അഹാന എന്നായിരുന്നു സിന്ധുവിന്റെ മറുപടി. നാല് പെൺമക്കളിൽ ഏറ്റവും ഇന്റിപെന്റന്റ് അമ്മുവാണ്. ഓസിയും ഒരു പരിധി വരെ ഇന്റിപെന്റന്റാണ്.
ബേബിയെ നോക്കുന്ന കാര്യത്തിൽ ഇപ്പോൾ തൽക്കാലം ഒരു ഹെൽപ്പ് അവൾ ഞങ്ങളോട് ചോദിക്കാറുണ്ട്. എല്ലാ തീരുമാനങ്ങളും ഓസി ഒറ്റയ്ക്കാണ് എടുക്കുന്നത്. ഇഷാനികുട്ടി ഞാൻ ഇല്ലാതെ എവിടേയും ഷൂട്ടിന് പോകാറില്ല. ഹൻസുവിനും അങ്ങനെ തന്നെയാണ്. ഇവരെ രണ്ടുപേരെയും ഞാൻ കൈ പിടിച്ച് എല്ലായിടത്തും കൊണ്ടുപോകണമെന്ന് സിന്ധു പറഞ്ഞു.
എല്ലാ കേട്ടുകൊണ്ട് അടുത്തിരിക്കുകയായിരുന്ന ഇഷാനി ഉടനടി പ്രതികരിച്ചു. മൂത്തപിള്ളേർക്ക് അനാവശ്യമായി ഫ്രീഡം കൊടുക്കും. ഇളയ പിള്ളേരെ ഒന്നിനും വിടില്ല. പിന്നെ എങ്ങനെ ഇന്റിപെന്റന്റാകും എന്നായിരുന്നു ഇഷാനി ചോദിച്ചത്. ചേച്ചിക്ക് പിന്നാലെ ഇഷാനിയും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. കാളിദാസ് ജയറാം സിനിമയിലാണ് നിലവിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നത്.


Click it and Unblock the Notifications