'വിവാഹത്തിന് മുമ്പ് ഇതൊന്നും ചെയ്യുന്നതിൽ തെറ്റില്ല... ദിയയ്ക്ക് മാച്ച് അശ്വിൻ തന്നെ, സിന്ധുവിനും കരുതലുണ്ട്'
സോഷ്യൽമീഡിയയിൽ തിളങ്ങുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ലോക്ക് ഡൗൺ കാലത്താണ് കുടുംബത്തിലെ എല്ലാവരും യുട്യൂബ് ചാനൽ ആരംഭിച്ചത്. അതിൽ ഏറ്റവും സജീവമായി യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. മാത്രമല്ല നാല് മക്കളിൽ ഏറ്റവും ജനപ്രിയയും ഓസി എന്ന് വിളിപ്പേരുള്ള ദിയ തന്നെയാണ്. യുട്യൂബ് ചാനലും ഫാൻസി ജ്വല്ലറിയുടെ ഓൺലൈൻ ഷോപ്പുമെല്ലാമായി തിരക്കിലാണ് ദിയ.
തനിക്ക് നാല് പെൺമക്കളാണ് എന്നതിന്റെ പേരിൽ പലരും തന്നോട് ഒരു കാലത്ത് സഹതാപത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും എന്നാൽ പെൺ മക്കളാണ് എല്ലാം എന്നതിൽ താൻ ഒരിക്കലും വിഷമിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട്. ഇന്ന് കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും ഉള്ളതിനേക്കാൾ ആരാധകർ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ കൃഷ്ണകുമാറിന്റെ മക്കൾക്കുണ്ട്.

അച്ഛൻ കൃഷ്ണകുമാറിന്റെ തനി പകർപ്പാണ് ദിയ. അച്ഛനൊരു പ്രശ്നം വന്നാൽ ആദ്യം മുന്നിൽ വന്ന് പ്രതികരിക്കാറുള്ളതും ദിയ തന്നെയാണ്. അതിന്റെ പേരിൽ ദിയയ്ക്കും പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. നാല് പെൺമക്കളും വളർന്ന് യുവതികളായപ്പോൾ മുതൽ കൃഷ്ണകുമാറും സിന്ധുവും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു ചോദ്യം മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇനി മുതൽ ആ ചോദ്യങ്ങൾക്കെല്ലാം ഒരു ശമനമാകും.
കാരണം രണ്ടാമത്തെ മകൾ ദിയ ഈ വരുന്ന സെപ്റ്റംബറിൽ വിവാഹിതയാകും. എന്നാൽ കൃത്യമായ തീയതിയൊന്നും പുറത്തുവന്നിട്ടില്ല. മൂത്ത മകൾ അഹാന കരിയറിന് പിന്നാലെയാണ് ഇപ്പോൾ അതിനാലാണ് ചേച്ചിയെ കടത്തി വെട്ടി ദിയ വിവാഹിതയാകാൻ പോകുന്നത്. ദീർഘനാളുകളായി ദിയയുടെ സുഹൃത്തായ അശ്വിൻ ഗണേഷാണ് വരൻ.
അടുത്തിടെ ഇരുവരും പ്രപ്പോസൽ വീഡിയോ പങ്കിട്ട് പ്രണയം പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെ അശ്വിൻ കുടുംബസമേതം കൃഷ്ണകുമാറിന്റെ വീട്ടിലെത്തി തമിഴ് ആചാരപ്രകാരം പെണ്ണ് കാണൽ ചടങ്ങും നടത്തി. തന്റെ വീട്ടിൽ താനായിരിക്കും ആദ്യം വിവാഹിതയാവുക എന്നത് തനിക്ക് അറിയാമെന്ന് നേരത്തെ മുതൽ തന്നെ ദിയ പറയാറുണ്ടായിരുന്നു. കുടുംബവും കുട്ടികളുമായി ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്നയാളാണ് ദിയ.
വിവാഹം അടുത്തെത്താറായതോടെ ഷോപ്പിങ് അടക്കമുള്ള ദിയയും അശ്വിനും തുടങ്ങി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ദിയ പങ്കിട്ട ഏറ്റവും പുതിയ വ്ലോഗാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമ്മായിയമ്മയുടെ കൈപുണ്യം അറിഞ്ഞ് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന അശ്വിനാണ് വ്ലോഗിലെ പ്രത്യേകത. മാതാപിതാക്കൾ വീട്ടില്‍ ഇല്ലാത്തതിനാല്‍ അശ്വിനെ തന്റെ വീട്ടിലേക്ക് ഉച്ച ഭക്ഷണം കഴിക്കാനായി ക്ഷണിച്ചതിനെക്കുറിച്ചുള്ള വീഡിയോയാണ് ദിയ പങ്കിട്ടത്.

അശ്വിനായി ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ച് ദിയ അമ്മ സിന്ധുവിനോട് ചോദിച്ചപ്പോൾ അവർക്കും പൂർണ്ണ സമ്മതം. മാത്രമല്ല ദിയയ്ക്ക് മുമ്പ് തന്നെ അശ്വിന്റെ ഇഷ്ടാനിഷ്ടങ്ങൾ സിന്ധു തന്നെയാണ് ചോദിച്ച് അറിഞ്ഞ് അതിന് അനുസരിച്ച് ഭക്ഷണം ഒരുക്കിയതും. അശ്വിന്‍ മീന്‍ കഴിക്കാറില്ല. ഞങ്ങളുടെ വീട്ടിലാണെങ്കില്‍ എന്നും മീന്‍ വിഭവങ്ങളാണ് വെക്കുന്നത്.
ഇടയ്ക്ക് മാത്രമെ ചിക്കന്‍ മേടിക്കാറുള്ളൂ. അശ്വിന്‍ ലഞ്ചിന് ഉണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ നമുക്ക് ചിക്കന്‍ കറി വെക്കാമെന്നായിരുന്നു അമ്മ പറഞ്ഞത്. ചിക്കനുണ്ടെങ്കില്‍ അത് തന്നെ ധാരാളമെന്നായിരുന്നു അശ്വിന്റെ മറുപടി. അമ്മയാണ് ഇത്തവണ ചിക്കന്‍ കറി വെച്ചത്. അശ്വിന്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ജിമ്മില്‍ തന്നെയാണ്.
ആളുകള്‍ അമ്പലത്തില്‍ പോവില്ലേ... അതുപോലെ അവന്‍ പോവുന്നത് ജിമ്മിലേക്കാണ്. അച്ഛനും അമ്മയും നോണ്‍ വെജ് കഴിക്കില്ലെങ്കിലും അശ്വിനും ചേട്ടനും ചിക്കന്‍ കഴിക്കാറുണ്ട്. അതുകൊണ്ട് അശ്വിൻ ചിക്കൽ കഴിക്കുന്നത് കണ്ടാലൊന്നും അവർക്ക് പ്രശ്‌നമില്ലെന്നാണ് ദിയ അശ്വിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
അശ്വിൻ ഊണ് കഴിക്കാൻ എത്തിയപ്പോൾ സിന്ധുവും അമ്മയും ദിയയുടെ സഹോദരിമാരുമെല്ലാം വീട്ടിലൊരംഗത്തെപ്പോലെയാണ് സ്വീകരിച്ചതും സംസാരിച്ചതും. മാത്രമല്ല അശ്വിനെ കംഫേർട്ടാക്കാനായി ദിയയും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
ഏറെപ്പേർക്കും ഇഷ്ടപ്പെട്ടത് അമ്മായിയമ്മ മരുമകൻ കോമ്പോയാണ്. വിവാഹത്തിന് മുമ്പ് ഇതൊന്നും ചെയ്യുന്നതിൽ തെറ്റില്ല... ദിയയ്ക്ക് മാച്ച് അശ്വിൻ തന്നെ, സിന്ധുവിനും അശ്വിനോട് ഒരു കരുതലുണ്ട്, അശ്വിൻ എന്തൊരു ഇന്നസെന്റ് ബോയിയാണ്. ഇങ്ങനെയുള്ള പയ്യന്മാരെ നാട്ടിൽ കാണാനില്ല. ദിയ ഭാഗ്യവതി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.


Click it and Unblock the Notifications