'ഓസി കാരണം എത്ര പേരാണ് ജീവിച്ച് പോകുന്നത്'; സോഷ്യൽ സർവീസ് തന്റെ കടമയെന്ന് ദിയ, വിമർശിച്ചവരോട് സിന്ധു!

കഴിഞ്ഞ ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ദിയ കൃഷ്ണയുടെ ഓൺലൈൻ ഫാൻസി ജ്വല്ലറി ഷോപ്പായ ഓ ബൈ ഓസിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ. ആദ്യം പരാതിയുമായി എത്തിയത് യുട്യൂബറായ ഒരു സ്ത്രീയായിരുന്നു. പിന്നീട് മറ്റൊരു സ്ത്രീ കൂടി ദിയയുടെ ഷോപ്പിലെ പ്രൊഡക്ടുകൾക്ക് ക്വാളിറ്റിയില്ലെന്ന് പരാതിപ്പെട്ട് എത്തി. തുടക്കത്തിൽ പരാതികൾ ഉയർന്നപ്പോൾ ദിയ പ്രതികരിച്ചിരുന്നില്ല. അതോടെ റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബർമാർ വിഷയം ഏറ്റെടുത്ത് ചർച്ച ചെയ്തു.

ഇതോടെ ദിയയും വിഷയത്തിൽ പ്രതികരിച്ചു. പരാതിപ്പെട്ടവരിൽ ഒരാളുടെ പരാതി ജെനുവിനായിരുന്നില്ലെന്നും മറ്റൊരു പരാതിക്കാരിയുടെ പക്കൽ പ്രൊഡക്ട് അൺബോക്സ് ചെയ്യുന്ന വീഡിയോ ഇല്ലാത്തതിനാലുമാണ് പരാതി പരിഹരിച്ച് കൊടുക്കാൻ സാധിക്കാതെ പോയതെന്നാണ് ദിയ പറഞ്ഞത്. ഇപ്പോഴിതാ മകൾക്കെതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് സിന്ധു കൃഷ്ണ.

Sindhu Krishna Diya krishna

മകളുടെ പ്രൊഡക്ടുകൾ എല്ലാം നല്ല ക്വാളിറ്റിയുള്ളതാണെന്നാണ് സിന്ധു പുതിയ വ്ലോ​ഗ് വീഡിയോയിൽ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. സിന്ധുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... യുട്യൂബ് നോക്കിയപ്പോൾ ഓസിയുടെ വീഡിയോ ട്രെന്റിങ്ങ് ലിസ്റ്റിൽ കയറിയതായി കണ്ടു. ഓസിയുടെ ഷോപ്പിൽ നിന്നും ജ്വല്ലറി വാങ്ങിയ സ്ത്രീ എന്തോ പറയുകയും പിന്നീട് അത് ഏറ്റുപിടിച്ച് വഴിയേ പോകുന്ന യുട്യൂബേഴ്സ് എല്ലാം വന്ന് കഴിവ് തെളിയിക്കാനായി അവർ അവരുടേതായ വീ‍ഡിയോ എടുത്തിട്ടു.

അതിനോട് പ്രതികരിച്ച് ഓസിയിട്ട വീഡിയോയാണ് ട്രെന്റിങ്ങായത്. ഞാൻ ഒപ്പമുണ്ടായിരുന്നുവെങ്കിൽ മൈന്റ് ചെയ്യേണ്ടെന്ന് ഓസിയോട് പറഞ്ഞേനെ. ജോലിയും കൂലിയുമില്ലാത്തവർ ജീവിക്കാൻ വേണ്ടി നാലുപേർ അറിയുന്ന ആരുടെ എങ്കിലും ഇഷ്യു കിട്ടുമ്പോൾ അവർക്ക് അത് വാതോരാതെ സംസാരിക്കാനുള്ള ടോപ്പിക്കാകും.

അവരുടെ കണ്ടന്റ് തന്നെ മറ്റുള്ളവർ പറയുന്ന കാര്യങ്ങളാണ്. അത് ഉപയോ​ഗിച്ച് അവർ അരമണിക്കൂർ വീഡിയോ ചെയ്യും. ഇതുപോലെ ആരുടെ എങ്കിലും കാര്യങ്ങൾ വെച്ച് വീഡിയോ എടുത്ത് ജീവിക്കുന്ന ധാരാളം പേരുണ്ട്. അത്തരത്തിൽ വീഡിയോ ചെയ്യുന്നവർ എന്റെ വീഡിയോ കണ്ടാൽ അവർക്ക് വേണ്ടി പറയുകയാണ്. നിങ്ങൾ എന്തുകൊണ്ട് കുറച്ചുകൂടി നല്ല കണ്ടന്റുകൾ വെച്ച് വീഡിയോ ചെയ്യാൻ ശ്രമിക്കുന്നില്ല?.

ആളുകൾക്ക് പോസിറ്റിവിറ്റിയുണ്ടാക്കുന്ന കണ്ടന്റുകൾ ചെയ്യാൻ ശ്രമിക്കൂ. എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ ഒരാളെ കുറിച്ച് ഇങ്ങനെ വാതോരാതെ പറയുന്നത്?. നമ്മുടെ നാട്ടിലെ മനുഷ്യരുടെ സ്വഭാവമെന്താണെന്ന് വെച്ചാൽ നെ​ഗറ്റിവിറ്റിയോടാണ് നമുക്ക് ഇഷ്ടം. അത് അറിയാനുമാണ് ആവേശം. ഓസിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ അത് മൈന്റ് പോലും ചെയ്യില്ല.

Sindhu Krishna Diya krishna

കസ്റ്റമേഴ്സിന് പ്രൊഡക്ട് നൽകുമ്പോൾ എക്സ്ട്രാ കെയറെടുക്കണമെന്നും ഒരു കേസ് പോലും നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ പാടില്ലെന്നും അത്രത്തോളം ടേക്കൺ കെയറാരിക്കണമെന്നും ഓസിയോടും അശ്വിനോടും പറയണം. ഓസിയുടെ പ്രൊഡക്ട്സ് എല്ലാം വളരെ നല്ലതാണ്. രണ്ട് ദിവസം മുമ്പ് ഹൻസിക ഇട്ടത് വർഷങ്ങൾക്ക് മുമ്പ് ഓസിയുടെ ഷോപ്പിൽ നിന്നും എടുത്ത മാലയാണ്. അത് കണ്ടപ്പോൾ ഞാനും ഓർത്തു... ഒന്നും പറ്റിയില്ലല്ലോ.

ഇത്ര വർഷമായിട്ടും നന്നായിട്ട് തന്നെ ഇരിക്കുന്നല്ലോയെന്ന്. അന്ന് അത്ര വിലയില്ലാത്ത പ്രൊഡക്ടുമായിരുന്നു അത്. അവളുടെ പ്രൊഡക്ട്സിന്റെ കൊറിയറുകൾ വരുമ്പോൾ ‍ഞാൻ തന്നെയാണ് എല്ലാം ചെക്ക് ചെയ്യുന്നത്. അത്രത്തോളം ഡെഡിക്കേഷൻ ഓസി ഈ ബിസിനസിൽ ഇടുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

തനിക്ക് എതിരെ വീഡിയോ ഇട്ടവർക്കെതിരെ നിയമപരമായി നീങ്ങാനാണ് ദിയ കൃഷ്ണയുടെ തീരുമാനം. പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സ് തന്റെ സ്ഥാപനത്തിന് ഉണ്ടെന്നാണ് ദിയയുടെ ജ്വല്ലറി ഷോപ്പിന്റെ സോഷ്യൽമീഡിയ പേജിന്റെ ബയോയിലുള്ളത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X