'അവരുടെ ജീവിതമേ ഒരു ദുരന്തമാണ്, നമ്മളൊക്കെ വീഡിയോ എടുത്താൽ ഹൻസു എടുക്കരുതെന്ന് പറയും'; സിന്ധു കൃഷ്ണ!

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാർ ഏറ്റവും ഇളയമകൾ ഹൻസിക കൃഷ്ണയെ കെട്ടിപിടിച്ച് നിൽ‌ക്കുന്ന വീഡിയോ. കൃഷ്ണകുമാറിന്റെ ഭാര്യയും യുട്യൂബറുമായ സിന്ധു കൃഷ്ണയായിരുന്നു അച്ഛന്റെയും മകളുടെയും സ്നേ​ഹം വെളിവാക്കുന്ന ഷോട്സ് വീഡിയോ യുട്യൂബിൽ പങ്കുവെച്ചത്.

ഹൻസികയുടെ പിറന്നാളിന് മുന്നോടിയായി വീട് അലങ്കരിക്കവെ പകർത്തിയ വീഡിയോയായിരുന്നു അത്. നാൽപത് ലക്ഷത്തിൽ അധികം പേർ കണ്ട വീഡിയോയെ ഒരു വിഭാ​ഗം ആളുകൾ വളരെ മോശമായ രീതിയിലാണ് വ്യാഖ്യാനിച്ചത്.

ചിലർ കൃഷ്ണകുമാറിന്റെയും മകളുടെയും സ്നേഹത്തെ വരെ വളരെ മോശമായി ചിത്രീകരിച്ചാണ് കമന്റുകൾ കുറിച്ചത്. സംഭവം പിന്നീട് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ഭാർത്താവിനെയും മകളെയും അസഭ്യം പറഞ്ഞുള്ള കമന്റുകൾ കുറിച്ചവർക്ക് കൃത്യമായ കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു ക‍ൃഷ്ണ.

Sindhu Krishna

ഇത്തരത്തിൽ കമന്റിടുന്നവരുടെയും ചിന്തയുള്ളവരുടെയും ജീവിതം തന്നെ ദുരന്തമാണെന്നാണ് സിന്ധു ക‍ൃഷ്ണ പറഞ്ഞത്. 'യുട്യൂബ് ഷോര്‍ട്‌സ് ചെയ്യാന്‍ എനിക്കിപ്പോഴും അറിയില്ല. ചെറിയൊരു ഡ്യൂറേഷനില്‍ അത്യാവശ്യം നന്നായി എഡിറ്റ് ചെയ്ത് മ്യൂസിക്ക് ഒക്കെ വെച്ചുള്ള വീഡിയോ ചെയ്യാന്‍ എനിക്കറിയില്ല. അമ്മുവൊക്കെ നന്നായി ചെയ്യും.'

'അമ്മുവിന്റേതിലൊക്കെ അങ്ങനെയുള്ള കുറേ വീഡിയോയുണ്ട്. അതില്‍ നിന്നും നമുക്ക് വരുമാനം കിട്ടും. ഹന്‍സുവിന്റെ ബര്‍ത്ത് ഡേയുടെ അന്ന് ഞാനൊരു കുഞ്ഞ് റീല്‍ ഇട്ടിട്ടുണ്ടായിരുന്നു. അതിനുശേഷം വന്ന കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. തിരക്കിലായിരുന്നതിനാല്‍ ഞാന്‍ പിന്നെ അത് നോക്കാനും പോയില്ല.'

'ആരും എന്നോടൊന്നും പറഞ്ഞതുമില്ല. അത് ട്രെന്‍ഡിംഗായെന്നും ആളുകളുടെ പോസിറ്റീവ്, നെഗറ്റീവ് കമന്റുകളുമൊക്കെയായി മേളമാണെന്നൊന്നും ഞാന്‍ അറിഞ്ഞില്ല. എന്റെ വീഡിയോയും അതിന് വന്ന കമന്റുകളെക്കുറിച്ചും യുട്യൂബില്‍ സജീവമായ പലരും സംസാരിച്ചിരുന്നു. അത് വലിയ ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു.'

'അവരവര്‍ക്ക് ക്രിയേറ്റീവായിട്ടുള്ള എന്തെങ്കിലും വീഡിയോ ചെയ്തൂടേ. എന്തിനാണ് മറ്റുള്ളവരുടെ വീഡിയോ എടുത്ത് അതേക്കുറിച്ച് സംസാരിച്ച് വീഡിയോ ചെയ്യുന്നത്. എനിക്കാണെങ്കില്‍ നാലര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. അവരില്‍ തന്നെ എല്ലാവരും ഞാന്‍ ഇടുന്ന വീഡിയോ കാണണമെന്നില്ല.'

Sindhu Krishna

'ഹന്‍സുവിന്റെ വീഡിയോയ്ക്കാവട്ടെ മില്യണ്‍ കണക്കിന് വ്യൂസ് ആയിരുന്നു. ആ കൃഷ്ണകുമാര്‍ കാണിക്കുന്നത് കണ്ടോ എന്നുള്ള രീതിയില്‍ നെഗറ്റീവായാണ് അത് കൂടുതലും ഷെയര്‍ ചെയ്ത് പോയത്. അങ്ങനെയാണ് അത് വലിയ സംഭവമായത്. ഹന്‍സിക അവളുടെ വീഡിയോയില്‍ അല്ലാതെ നമ്മളൊക്കെ വീഡിയോ എടുക്കുകയാണെങ്കില്‍ എടുക്കല്ലേ എന്ന് പറയുന്ന ആളാണ്.'

'അച്ഛന്‍-മക്കള്‍ റിലേഷന്‍ എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. കൃഷ്ണകുമാര്‍ മകളെ കെട്ടിപ്പിടിച്ചപ്പോള്‍ ആ കുട്ടി അണ്‍കംഫര്‍ട്ടബിളായി എന്നൊക്കെ എങ്ങനെയാണ് എഴുതുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ. മിക്ക കമന്റുകളും ഫേക്ക് പ്രൊഫൈലുകളില്‍ നിന്ന് വന്നതാണ്.'

'അവരവരുടെ ജീവിതമേ ഒരു ദുരന്തം അങ്ങനെയുള്ളവരാണ്. മൊബൈലില്‍ ഒരു സംഭവം കണ്ട് ഇഷ്ടമായില്ലെങ്കില്‍ വിരല്‍ വെച്ച് ഒന്ന് തട്ടിയാല്‍ മതി അത് മാറുമല്ലോ. അതിന്റെ താഴെപ്പോയി അതിനെ സ്‌ക്രൂട്ടിനൈസ് ചെയ്യേണ്ട കാര്യമില്ലല്ലോ. മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് കിട്ടുന്ന സംതൃപ്തി എന്താണെന്ന് എനിക്ക് ഇമേജിന്‍ ചെയ്യാന്‍ പറ്റും.'

'അവരൊന്നും മാറാന്‍ പോവുന്നില്ല. നെഗറ്റിവിറ്റിയുണ്ടെങ്കിലല്ലേ പോസിറ്റിവിറ്റിക്ക് വിലയുള്ളൂ' എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഇങ്ങനെയുള്ള കമന്റുകള്‍ക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ആരാധകര്‍ സിന്ധു കൃഷ്ണയെ അനുകൂലിച്ച് പറഞ്ഞത്. നാല് പെൺമക്കളെയും അഭിമാനമായി കൊണ്ടുനടക്കുന്ന ദമ്പതികളാണ് കൃഷ്ണകുമാറും സിന്ധുവും. വീടിന് പോലും സ്ത്രീ എന്നാണ് കൃഷ്ണകുമാർ പേരിട്ടിരിക്കുന്നത്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X