മൂത്തവൾ നിൽക്കെ രണ്ടാമത്തെ മകൾ കെട്ടി, അഹാനയുടെ കല്യാണത്തെ കുറിച്ച് ബന്ധുക്കൾ ചോദിക്കാറുണ്ടോ?; സിന്ധു പറയുന്നു

By Desk

കൃഷ്ണകുമാറും നാല് പെൺമക്കളും സോഷ്യൽമീഡിയയിൽ‌ വളരെ ആക്ടീവാണെങ്കിലും ആരാധകർക്ക് ഏറ്റവും ഇഷ്ടം സിന്ധു കൃഷ്ണയെയാണ്.‍ സിന്ധുവിന്റെ ഹോം വ്ലോ​ഗുകൾക്കാണ് ആരാധകർ കൂടുതൽ. സോഷ്യൽമീഡിയയിൽ സജീവമായ സിന്ധു പങ്കിടുന്ന വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മുപ്പതാം വിവാഹ വാർഷികം. ആനിവേഴ്സറിയുടെ ഭാ​ഗമായി വീട്ടിൽ നടന്ന ചെറിയ സെലിബ്രേഷന്റെ വീഡിയോയും വിശേഷങ്ങളും സിന്ധുവും മക്കളും പങ്കുവെക്കുകയും ചെയ്തിരുന്നു.

വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഇൻസ്റ്റ​ഗ്രാം സ്റ്റോറി വഴി ആരാധകരുമായി സംവദിച്ച സിന്ധു പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. മൂത്തമകൾ അഹാനയുടെ വിവാ​ഹത്തെ കുറിച്ചും രണ്ടാമത്തെ മകളുടെ വിവാഹശേഷമുള്ള മാറ്റങ്ങളെ കുറിച്ചും ജീവിതത്തിൽ പഠിച്ച പാഠങ്ങളെ കുറിച്ചുമെല്ലാം താരപത്നി സംസാരിച്ചു.

Sindhu Krishna Ahaana Krishna

ആദ്യത്തെ ചോദ്യം നാല് മക്കളിൽ ആരോടാണ് ഏറ്റവും സ്നേഹം എന്നതായിരുന്നു. അതിന് എല്ലാ അമ്മമാരും പറയാറുള്ളത് പോലെ നാല് മക്കളും ഒരുപോലെ പ്രിയപ്പെട്ടവർ എന്നാണ് സിന്ധുവും പറഞ്ഞത്. എല്ലാവരേയും ഒരുപോലെ ഇഷ്ടമാണ്. ഒരേപോലെ എല്ലാവരുമായി ഞാൻ വഴക്കിടാറുണ്ട് പിണങ്ങാറുമുണ്ട് സ്നേഹിക്കാറുണ്ട് അടിയാകാറുണ്ട്. പക്ഷെ ​ഹൻസു കൊച്ചു ബേബിയായതുകൊണ്ട് കുറച്ച് പാർഷ്യാലിറ്റി ഹൻസുവിനോടുണ്ട്.

പക്ഷെ അവളേയും ഞാൻ വഴക്ക് പറയാറുണ്ടെന്ന് സിന്ധു പറയുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. അതിന് സിന്ധു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.

മലയാളത്തിലെ യുവനടിയായ അഹാന കരിയറിൽ ശ്രദ്ധ കൊടുക്കുന്നതിനാലാണ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത്. അതേസമയം അഹാനയും ഛായാ​ഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്ന ​ഗോസിപ്പുകളുമുണ്ട്. എന്നാൽ ഇന്നേവരെ അഹാന ഇത്തരം ​ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല. പിന്നീട് സിന്ധു പ്രതികരിച്ചത് ജീവിതത്തിൽ പഠിച്ച പാഠങ്ങൾ എന്തായിരുന്നുവെന്ന ചോദ്യത്തോടാണ്. ധാരാളം പാഠങ്ങൾ ജീവിതത്തിൽ നിന്നും പഠിച്ചിട്ടുണ്ട്.

നമ്മുടെ ലൈഫിൽ നിന്ന് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ ലൈഫിൽ നിന്നും പാഠങ്ങൾ പഠിച്ച് എടുക്കണം. എങ്ങനെ നല്ലൊരു മനുഷ്യനാകാം എന്നതിനെ കുറിച്ചെല്ലാം നമ്മൾ ചിന്തിക്കണം എന്നാണ് സിന്ധു പറഞ്ഞത്. പിന്നീട് മൂന്നാമത്തെ മകൾ ഇഷാനി യുട്യൂബിൽ സജീവമായി വീഡിയോകൾ ഇടാത്തതിന് പിന്നിലെ കാരണവും ആരാധകർക്കുള്ള മറുപടിയായി സിന്ധു പറഞ്ഞു.

Sindhu Krishna Ahaana Krishna

ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം വീഡിയോ ചെയ്ത് ഇടാൻ താൽപര്യമുള്ളയാളാണ് ഇഷാനി. വെറുതെ വ്ലോ​​ഗുകൾ ചെയ്യാൻ അവൾക്ക് താൽപര്യമില്ല. വൈകാതെ വ്ലോ​ഗുകൾ ഇഷാനി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം സിന്ധു പറഞ്ഞു. രണ്ടാമത്തെ മകൾ ദിയ വിവാഹിതയായശേഷം വീടിനുണ്ടായ മാറ്റം എന്താണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ഓസി ഇല്ലാത്ത വീട് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല.

കാരണം ഓസി എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് സിന്ധു പറഞ്ഞത്. ഓസി കല്യാണം കഴിഞ്ഞ് പോയിയെന്ന് തോന്നാറില്ല. അവളുടെ ഫ്ലാറ്റ് പോലും വീടിനോട് വളരെ അടുത്താണ്. മിക്കപ്പോഴും ഓസി വീട്ടിലുണ്ട്. അവളെ വീട്ടിൽ എപ്പോഴും കാണുന്നത് എനിക്കും സന്തോഷമാണ് സിന്ധു പറയുന്നു. കഴിഞ്ഞ ദിവസം ​ഗർഭിണിയായിരുന്നപ്പോൾ പകർത്തിയ ഒരു ചിത്രം സിന്ധു പങ്കിട്ടിരുന്നു.

പ്ര​ഗ്നൻസി ഫോട്ടോഷൂട്ടിന് സമാനമായ ഫോട്ടോ വൈറലായിരുന്നു. ആരെ ​ഗർഭിണിയായിരുന്നപ്പോൾ പകർത്തിയ ഫോട്ടോയായിരുന്നുവെന്ന ചോദ്യത്തിനും സിന്ധു മറുപടി നൽകി. നീല സാരി ഫോട്ടോയിൽ എന്റെ വയറ്റിലുള്ളത് അമ്മുകുട്ടിയാണ്. ആദ്യത്തെ പ്ര​ഗ്നൻസിക്കാണ് ഇതുപോലുള്ള ഫാൻസി ഫോട്ടോകൾ എടുക്കുന്നതും ഭർത്താവ് കഥാപാത്രം ഇത്തരത്തിൽ പോസ് ചെയ്യുന്നതുമെല്ലാം.

മറ്റ് മൂന്നുപേരെയും ​ഗർഭിണിയായിരുന്നപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോകൾ എനിക്കില്ല. കാരണം ആദ്യത്തെ കുട്ടിയെ നോക്കുന്നതും ജീവി‌ത പ്രാരാബ്ദങ്ങളുമായി ഫോട്ടോയെടുപ്പൊന്നും നടക്കുകയില്ലേ. ബൈ ചാൻസ് എടുത്ത ഫോട്ടോയാണ് താൻ പങ്കുവെച്ചതെന്നും സിന്ധു പറയുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X