'ഈ​ഗോയില്ല ഡൗൺ ടു എർത്തുമാണ്, ദിയ ഒരുപാട് കരഞ്ഞു, എല്ലാവരുടെ വിഹിതവുമുണ്ട്'; മരുമകനെ കുറിച്ച് സിന്ധു!

യൗവ്വനകാലം മുതൽ നാല് കുട്ടികളെ വളർത്തി വലുതാക്കുന്ന തിരക്കിലായിരുന്നു നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. അധികം പ്രായവ്യത്യാസമില്ലാതെ പിറന്ന നാലുപേരെയും കുറവുകൾ ഇല്ലാതെ വളർത്തുകയായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. അക്കാലത്ത് കൃഷ്ണകുമാർ സിനിമാ, സീരിയൽ ലോകത്തെ പരിചിത മുഖമാണെങ്കിൽ പോലും ഏതൊരു കുടുംബത്തെ പോലെയും വരുമാനം ഇവർക്കും പ്രധാനമായിരുന്നു. കൃഷ്ണകുമാർ മക്കളെ വളർത്താൻ ആരുടേയും മുന്നിൽ കൈനീട്ടിയിട്ടില്ല.

സിനിമയിൽ പച്ചപിടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പരസ്യചിത്ര നിർമാണം, പരസ്യ ബോർഡുകൾ, റോഡ് സൈനുകളുടെ പണി, ട്രേഡിങ് തുടങ്ങി അനവധി നിരവധി ജോലികൾ ചെയ്തിരുന്നു സിന്ധു കൃഷ്ണയും കൃഷ്ണ കുമാറും. അന്നത്തെ കഷ്ടപ്പാടുകളൊന്നും ഇന്നില്ല. കുടുംബ പശ്ചാത്തലം ഒരുപാട് മെച്ചപ്പെട്ടു. മക്കളെല്ലാം അവരവരുടേതായ വഴികളിലൂടെ സഞ്ചരിച്ച് വരുമാനം കണ്ടെത്തി തുടങ്ങി.

Sindhu Krishna aswin ganesh

മക്കൾ ഇപ്പോൾ ഒന്നിനും സിന്ധുവിനേയും കൃഷ്ണകുമാറിനേയും ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കളുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നൽകുന്ന നാല് പെൺമക്കളെയാണ് സിന്ധുവിനും കൃഷ്ണകുമാറിനും ലഭിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു താരകുടുംബം കൂടിയാണ് ഇവരുടേത്. ബാലിയിലെ അവധി ആഘോഷത്തിനിടയിൽ സമയം കണ്ടെത്തി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ ഇപ്പോൾ.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരപത്നി ആരാധകരുമായി സംവദിച്ചത്. മരുമകനായി അശ്വിൻ കൂടി കുടുംബത്തിലേക്ക് വന്നതിനുശേഷമുള്ള ഫാമിലി ട്രിപ്പ് എങ്ങനെയുണ്ടെന്ന ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് സിന്ധു സംസാരിച്ച് തുടങ്ങിയത്. എപ്പോഴും ഞങ്ങൾ ആറുപേർ മാത്രമാണ് യാത്രകൾ ചെയ്യാറുള്ളത്. ഇപ്പോൾ അത് ഏഴുപേരായി. ഇതുവരെ വളരെ നല്ലതായിരുന്നു എല്ലാം. അശ്വിൻ ഞങ്ങളുടെ കുടുംബവുമായി പെട്ടന്ന് അഡ്ജസ്റ്റാകുന്നുണ്ട്.

അശ്വിൻ വളരെ സ്വീറ്റ് ബോയിയാണ്. വളരെ അഡ്ജന്റിങാണ്. ഡൗൺ ടു എർത്താണ്. ഈ​ഗോയൊന്നും ഇല്ലാത്ത കുട്ടിയാണ്. ഞങ്ങൾ ആറുപേരുടെ കൂടെ ഏഴാമത് ഒരാൾ കൂടിയുണ്ടെന്ന് ഫീൽ ചെയ്യാതെ ഇരിക്കുന്നുവെങ്കിൽ അത് അയാൾ നമ്മളുമായി അത്രത്തോളം സിങ്കാവുന്നത് കൊണ്ടാണ്. ഇടപഴകുന്നത് കൊണ്ടാണ് എന്നാണ് മരുമകനെ കുറിച്ച് സിന്ധു പറഞ്ഞത്. ട്രിപ്പിനുള്ള പണം എല്ലാവരും വീതം വെച്ച് എടുക്കുകയാണോയെന്ന ചോദ്യത്തോടാണ് പിന്നീട് സിന്ധു പ്രതികരിച്ചത്.

എല്ലാവരും അവരവരുടെ വിഹിതം ട്രിപ്പിന് വരുമ്പോൾ അതിന്റെ ചിലവിലേക്കായി ഇടും. ഭക്ഷണം കഴിക്കുമ്പോൾ ഒരാൾ പേ ചെയ്യും. മറ്റെന്തെങ്കിലും ആക്ടിവിറ്റി വരുമ്പോൾ അടുത്തയാൾ പേ ചെയ്യും അങ്ങനെയാണ്. പിന്നെ എല്ലാവരും സമ്പാദിക്കുന്നവരാണല്ലോ. എല്ലാവരും പണം ഇടുന്നതിനാൽ ആർക്കും അധിക ഭാ​രം വരുന്നില്ല.

Sindhu Krishna aswin ganesh

അഹാനയാണ് ട്രിപ്പെല്ലാം പ്ലാൻ ചെയ്യുന്നത്. അവൾ ചെയ്താലെ എല്ലാം കറക്ടാകുവെന്നും സിന്ധു കൂട്ടിച്ചേർത്തു. ബാലിയിൽ നിന്നുള്ള വൈറലായ ഫാമിലി ഡാൻസിന് പിന്നിൽ‌ ഓസിയാണെന്നാണ് അതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായി താരപത്നി പറഞ്ഞത്. ഓസിയുടെ ഐഡിയയാണ് ഡാൻസ് റീലിന് പിന്നിൽ‌. സ്റ്റെപ്പൊക്കെ കാണിച്ച് തന്നു.

കുളമാവുകയാണെങ്കിൽ ഇടുന്നില്ലെന്ന് കരുതി തന്നെയാണ് എടുത്തത്. പക്ഷെ നന്നായി വന്നു. വിവാഹശേഷം ദിയയ്ക്ക് വന്ന മാറ്റമെന്താണെന്ന ചോദ്യത്തിന് സിന്ധു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... ഓസി വിവാഹശേഷം കൂടുതൽ സമയം ഞങ്ങളുടെ കൂടെ ചിലവഴിക്കുന്നതായി എനിക്ക് തോന്നുന്നു.

അങ്ങനൊരു വ്യത്യാസം അവൾക്ക് വന്നിട്ടുണ്ട്. ദിയയുടെ വിവാഹത്തെ കുറിച്ച് അഹാന ഇമോഷണലായി സംസാരിക്കുന്ന രം​ഗം കണ്ടതിനുശേഷമുള്ള ദിയയുടെ പ്രതികരണം എന്തായിരുന്നുവെന്നാണ് ആരാധകരിൽ ഒരാൾക്ക് അറിയേണ്ടിയിരുന്നത്.

റിയാക്ഷൻ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും അമ്മു ഓസിയെ കുറിച്ച് പറഞ്ഞ വീഡിയോ വളരെ നല്ലതായിരുന്നുവെന്നും സിന്ധു പറഞ്ഞു. ആ വീഡിയോ കണ്ട് ഓസി കരഞ്ഞുവെന്നും അവൾക്ക് അത് ഇഷ്ടപ്പെട്ടുവെന്നും അശ്വിൻ വിളിച്ച് പറഞ്ഞു. ആ റിയാക്ഷൻ ഞാൻ കണ്ടില്ല.

ഇഷാനിയുടെ പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടുവോയെന്ന ചോദ്യത്തിന് സത്യം പറയണോ കള്ളം പറയണോ എന്നാണ് സിന്ധു ചോദിച്ചത്. മുടി മുറിച്ചതിൽ അവൾ വളരെ ഹാപ്പിയാണ്. ഒരു ചെയ്ഞ്ച് വന്നല്ലോ. ഞാൻ അത്ര ഹാപ്പിയല്ല. എനിക്ക് ലോങ് ഹെയറാണ് ഇഷ്ടം. പുതിയ ഹെയർസ്റ്റൈലിൽ‌ ഇഷാനി ക്യൂട്ടാണ്. ഒരുപാട് ലോങ് ​ഹെയറും എനിക്ക് ഇഷ്ടമല്ല.

എങ്കിലും നീളം കുറച്ച് കൂടി നിലനിർത്താമായിരുന്നു. പിന്നീട് തന്റെ പാരന്റിങ് എങ്ങനെയായിരുന്നുവെന്നാണ് സിന്ധു പറഞ്ഞത്. ഞാൻ പണ്ട് സ്ട്രിക്ടായിട്ടുള്ള അമ്മയായിരുന്നു. അതുപോലെ സ്നേഹവും കൊടുക്കുമായിരുന്നു. പിന്നെ എന്റെ പിള്ളേര് പാവം പിള്ളേരായിരുന്നുവെന്നാണ് സിന്ധു പറഞ്ഞത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X