'ഞങ്ങൾ പ്രാക്ടിക്കലായതുകൊണ്ടാണ് കരച്ചിൽ ഇല്ലാതിരുന്നത്, അഹാനയെ മുമ്പ് അങ്ങനെ കണ്ടിട്ടില്ലെന്ന് പറഞ്ഞു'
കൃഷ്ണകുമാറിന്റെ വീട് നിറയെ വ്ലോഗേഴ്സാണെങ്കിലും നാല് മക്കളുടേയും യുട്യൂബ് വീഡിയോകളെക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ വീഡിയോകളാണ്. ആറ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് സിന്ധുവിന്റേത്. വീട്ടമ്മയുടെ തിരക്കുകൾ എല്ലാമുണ്ടായിട്ടും അതിനിടയിൽ സമയം കണ്ടെത്തിയാണ് കൃത്യമായ ഇടവേളകളിൽ സിന്ധു തന്റെ ആരാധകർക്കായി വീഡിയോയുമായി എത്തുന്നത്. താരപത്നിയുടെ വീഡിയോയിലെ വിശേഷണങ്ങൾ കാണാനല്ല കുടുംബാംഗങ്ങളോട് സംസാരിക്കുന്ന അതേ ആവേശത്തോടെയുള്ള സിന്ധുവിന്റെ വിശേഷം പറച്ചിൽ കേൾക്കാനാണ് ഭൂരിഭാഗം പ്രേക്ഷകരും വീഡിയോ കാണുന്നത്.
മകൾ, ഭാര്യ, അമ്മ റോളുകളായിരുന്നു ഇതുവരെയെങ്കിൽ ഇപ്പോൾ അമ്മായിയമ്മ കൂടിയാണ് സിന്ധു. കഴിഞ്ഞ ദിവസമായിരുന്നു രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം. അതിന്റെ ഓട്ടപ്പാച്ചിലുകൾ അവസാനിപ്പിച്ച് കൃഷ്ണകുമാറിനൊപ്പം ഡൽഹിയിലാണിപ്പോൾ സിന്ധു.

ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ കൃഷ്ണകുമാറിന്റെ സുഹൃത്തുക്കൾക്കായി ചെറിയൊരു പാർട്ടി നടത്താനാണ് സിന്ധുവും കൃഷ്ണകുമാറും ഡൽഹിയിൽ എത്തിയത്. ദിയയും ഭർത്താവ് അശ്വിനും വൈകാതെ എത്തിച്ചേരും. ദിയയുടെ വിവാഹത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പുതിയ വീഡിയോയിൽ സിന്ധു വിവരിച്ചത്. ഡൽഹിയിലെ മാർക്കറ്റുകളിൽ കറങ്ങി നടന്ന് അല്ലറ ചില്ലറ ഷോപ്പിങ് നടത്തിയതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസിയുടെ വിവാഹ വീഡിയോ എല്ലാവരും കണ്ടോയെന്ന് ചോദിച്ചാണ് സിന്ധു സംസാരിച്ച് തുടങ്ങിയത്. പങ്കെടുത്തവരെല്ലാം ഹാപ്പിയായിട്ടാണ് മടങ്ങിയതെന്നും സിന്ധു പറയുന്നു. നല്ലൊരു സ്മോൾ സ്വീറ്റ് ഫങ്ഷനായിരുന്നു. നമ്മുടെ നാട്ടിൽ തന്നെ ഒരു ഇന്റിമേറ്റ് വെഡ്ഡിങ് നടത്തിയതിന് ഞങ്ങളെ ഒരുപാട് പേർ അഭിനന്ദിച്ചു. സദ്യയെ കുറിച്ചും എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു.
ഓസിയുടെ വെഡ്ഡിങുമായി ബന്ധപ്പെട്ട് എന്റെ വ്ലോഗ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടാകുമല്ലേ... പക്ഷെ കാര്യമായി ഞാൻ ഒന്നും എടുത്തിട്ടില്ല. എല്ലാത്തിന്റേയും കുറച്ച് ഭാഗങ്ങൾ എടുത്തു അത്രമാത്രം. കാരണം ഞാൻ അപ്പോൾ വ്ലോഗിങിന്റെ മൂഡിൽ ആയിരുന്നില്ല. എനിക്ക് ആ ചടങ്ങ് ആസ്വദിക്കണമായിരുന്നു. അതിലായിരുന്നു തന്റെ ശ്രദ്ധയെന്നും സിന്ധു പറയുന്നു. കുറേ ദിവസമായി തനിക്ക് ഭയങ്കര തിരക്കായിരുന്നുവെന്നും ഇപ്പോഴാണ് എല്ലാം ശാന്തമായതെന്നും സിന്ധു പറയുന്നു.
വിവാഹ ദിവസത്തെ തങ്ങളുടെ ലുക്കിനെ കുറിച്ചും വിവാഹശേഷമുള്ള ദിയയുടെ ലൈഫിനെ കുറിച്ചും സിന്ധു സംസാരിച്ചു. അമ്മു ദിയയുടെ കല്യാണത്തിന് അതീവ സുന്ദരിയായി ഒരുങ്ങിയതായി തനിക്ക് തോന്നിയെന്നും സിന്ധു പറഞ്ഞു. സോഷ്യൽമീഡിയയും വധു ദിയയേക്കാൾ ശ്രദ്ധിച്ചത് അഹാനയുടെ സാരി ലുക്കായിരുന്നു.
അമ്മു ഇത്രയും കാലത്തിനിടെ പല സ്ഥാപനങ്ങൾക്ക് വേണ്ടിയും സാരിയിലും ആഭരണങ്ങൾ അണിഞ്ഞും ഒരുങ്ങി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ അന്നൊന്നുമില്ലാത്ത പ്രത്യേക ഭംഗി ഓസിയുടെ വിവാഹ ദിവസം അമ്മു ഡ്രസ് ചെയ്തപ്പോൾ എനിക്ക് തോന്നി.

അത് എല്ലാവരും എന്നോട് പറഞ്ഞു. ഇഷാനിയും ഹൻസികയും ഹാഫ് സാരി ഇടണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതും സാധിച്ചു. ഓസിയുടെ സാരിയും ബ്യൂട്ടിഫുള്ളായിരുന്നു. ഒത്തിരി എഫേർട്ട് എടുത്ത് ചെയ്ത സാരിയാണതെന്നും സിന്ധു പറഞ്ഞു. ദിയ വിവാഹിതയായി പടിയിറങ്ങി പോയപ്പോൾ കരയാതിരുന്നതിന് പിന്നിലെ കാരണവും സിന്ധു വെളിപ്പെടുത്തി.
സാധാരണ കല്യാണ വീഡിയോകളിൽ കാണുന്നത് പോലെ ഓസി കാറിൽ കയറി പോയപ്പോൾ ഞങ്ങളാരും കരഞ്ഞിരുന്നില്ല. ഞാനും കിച്ചുവും ഓസിയും കരയുമെന്ന് ആളുകൾ എക്സ്പെക്ട് ചെയ്തിട്ടുണ്ടാകും. പക്ഷെ നമ്മുടെ ലൈഫിൽ അങ്ങനെയൊന്നും ഉണ്ടാവില്ല.
കാരണം ഞങ്ങൾ എല്ലാവരും വളരെ പ്രാക്ടിക്കലാണ്. ഓസി പോയതിന് പിന്നാലെ ഞാനും അവൾക്കൊപ്പം പോയി. പിന്നെ ഇന്നലെയും ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു ലഞ്ച്. അതുപോലെ ഓസിയുടെ പുതിയ ഫ്ലാറ്റിലേക്ക് വീട്ടിൽ നിന്നും മൂന്ന് മിനിറ്റിന്റെ ദൂരം മാത്രമെയുള്ളു.
അതുപോലെ ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനുമെല്ലാം ഓസി നമ്മുടെ വീട്ടിൽ തന്നെയായിരിക്കും. സിനിമകൾ കണ്ടാണ് ഒരു കല്യാണ വീഡിയോയിൽ ഇങ്ങനെയൊക്കെ ഉണ്ടാവണം എന്ന ചിന്ത നമുക്കൊക്കെ വന്നത്. അതിൽ ഒരു മാറ്റം നല്ലതാണ്. എന്റെ കല്യാണശേഷവും ആരും കരഞ്ഞിരുന്നില്ല. ഞാനും കരഞ്ഞില്ല. എല്ലാവരും വളരെ ജോളിയായിരുന്നുവെന്നാണ് സിന്ധു പറഞ്ഞത്.


Click it and Unblock the Notifications