അന്നേ ഉത്തരവാദിത്തമുള്ള പെരുമാറ്റം! എല്ലാം കൃത്യമായി ചെയ്യും! അഹാനയെക്കുറിച്ച് സിന്ധു കൃഷ്ണ
യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകര്‍ സിന്ധു കൃഷ്ണയെ അടുത്തറിഞ്ഞത്. ഭര്‍ത്താവും, മക്കളുമാണ് വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അമ്മുവാണ് ക്യാമറയും, എഡിറ്റിംഗുമൊക്കെ പഠിപ്പിച്ച് തന്നതെന്നും അവര്‍ പറഞ്ഞിരുന്നു. വീട്ടിലെ വിശേഷങ്ങളും, യാത്രകളും, മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോകള്‍ വൈറലായി മാറാറുണ്ട്. സാധാരണ പോലെ കാണിക്കുന്ന വീഡിയോകള്‍ കാണാനാണ് ആളുകള്‍ക്ക് ഇഷ്ടം. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ വന്ന് വീഡിയോകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും സിന്ധു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് അവര്‍. ഹോം വ്‌ളോഗ്‌സ് ഇപ്പോള്‍ ഞാനും മിസ് ചെയ്യുന്നുണ്ട്. ഒന്നും കംപ്ലീറ്റ് ചെയ്യാന്‍ പറ്റുന്നില്ല. എടുത്തിട്ട് പകുതിയായൊരു വീഡിയോ എന്റെ കൈയ്യിലുണ്ട്. വൈകാതെ അത് പോസ്റ്റ് ചെയ്യാമെന്നായിരുന്നു മറുപടി. ഡെയ്‌ലി വ്‌ളോഗ് ചെയ്യണമെന്നൊക്കെയുണ്ട്. പക്ഷേ, പറ്റുന്നില്ല. എന്തായാലും നിങ്ങളുടെയൊക്കെ സജഷന്‍സ് ഞാന്‍ കണക്കിലെടുക്കും എന്നും അവര്‍ പറഞ്ഞിരുന്നു.

മക്കള്‍ കോണ്‍ഫിഡന്റായി മാറിയത് എങ്ങനെയാണെന്നറിയില്ല. നിങ്ങളൊക്കെ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം. അതിന് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. സ്‌പെഷലായിട്ടൊന്നും കൊടുത്തിട്ടില്ല. ഇതേക്കുറിച്ച് അവരോട് ചോദിക്കാം എന്നും സിന്ധു കൃഷ്ണ വ്യക്തമാക്കിയിരുന്നു. നാല് പേരെയും ഒരുപോലെയാണ് വളര്‍ത്തിയത്. മൂത്ത കുട്ടിയായത് കൊണ്ട് അഹാനയ്ക്ക് കുറച്ച് ഉത്തരവാദിത്തങ്ങള്‍ ചെറുപ്പത്തിലേ കൊടുത്തിരുന്നു. അതൊക്കെ കൃത്യമായി ചെയ്തിരുന്നു. ഇഷാനിയെ പ്രഗ്നന്റായിരുന്ന സമയത്ത് ഒരു ബോട്ടില്‍ പൊട്ടി, അതിന്റെ ചില്ല് എന്റെ കാലില്‍ കുത്തിക്കയറിയിരുന്നു. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു കാറേയുണ്ടായിരുന്നുള്ളൂ. അത് കിച്ചു ഷൂട്ടിന് കൊണ്ടുപോവും. വേറെ കാറില്ലായിരുന്നു. അന്ന് ഓട്ടോ വിളിച്ച്, എന്നെ ആശുപത്രിയില്‍ എത്തിച്ചതും, അവിടത്തെ കാര്യങ്ങളുമൊക്കെ ചെയ്തത് അഹാനയായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അവള്‍ക്ക് കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ഇനി നമുക്കും അഹാനയോട് എങ്ങനെയാണ് ഇത്ര കോണ്‍ഫിഡന്റായതെന്ന് ചോദിക്കാം.
ഇഷാനിയോട് യൂട്യൂബില്‍ ആക്ടീവാകാന്‍ പറയാം. കാഷ്വലായി വീഡിയോ എടുക്കാന്‍ അവള്‍ അത്ര പോര. എന്തെങ്കിലും യാത്രയോ, കുക്കിംഗോ ഒക്കെയുണ്ടെങ്കില്‍ വീഡിയോ എടുക്കും. ഇഷാനിയുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. എന്തെങ്കിലും പോസ്റ്റ് ചെയ്യ് എന്നൊക്കെ അവളോട് പറയാറുണ്ടെന്നായിരുന്നു ഇഷാനിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിന്ധു കൃഷ്ണ പറഞ്ഞത്. പൂമുഖം എന്ന പരിപാടിയെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. സൂര്യ ടിവിക്ക് വേണ്ടി ഞാനും കിച്ചുവും ചെയ്ത പരിപാടിയായിരുന്നു. ഡെയ്‌ലിയുള്ള പ്രോഗ്രാമായിരുന്നു. ഞാന്‍ നന്നായിരുന്ന കാലമായിരുന്നു. ആ എന്നെ എനിക്കിപ്പോള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. നല്ല ഓര്‍മ്മകളാണ് അതേക്കുറിച്ച് ഉള്ളത്.


Click it and Unblock the Notifications