കിച്ചുവിനൊപ്പം ചേര്‍ന്നിട്ട് 31 വര്‍ഷം! ഏറ്റവും മികച്ച സമ്മാനം ലഭിച്ചത് ഇത്തവണ! വിവാഹ വാര്‍ഷികത്തിന് സിന്ധു

കൃഷ്ണകുമാറും സിന്ധു കൃഷ്ണയും പ്രണയിച്ച് വിവാഹിതരായതാണ്. സിന്ധുവിനെ കണ്ടുമുട്ടിയും, പ്രണയം പറഞ്ഞതും, കല്യാണവും, മക്കളുടെ ജനനവും തുടങ്ങി ജീവിത വിശേഷങ്ങളെല്ലാം ഇരുവരും വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. തന്റെ ചാനലില്‍ അത്ര ആക്ടീവല്ലെങ്കിലും ഭാര്യയുടെയും മക്കളുടെയും വ്‌ളോഗിലെല്ലാം കൃഷ്ണകുമാറിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ലോക്ഡൗണ്‍ കാലത്തായിരുന്നു അഹാന വ്‌ളോഗ് തുടങ്ങുന്നത്. നേരമ്പോക്കായി ചെയ്ത് തുടങ്ങിയത് പിന്നീട് ഏറ്റവും പ്രിയപ്പെട്ട കാര്യമായി മാറുകയായിരുന്നു. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും ചാനലില്‍ സജീവമാവുകയായിരുന്നു. സിന്ധൂ, നിനക്കും വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിക്കൂടേയെന്ന കൃഷ്ണകുമാറിന്റെ ചോദ്യവും, മക്കളുടെ പോത്സാഹനവുമാണ് തനിക്ക് പ്രചോദനമായതെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സിന്ധുവും കൃഷ്ണകുമാറും 31ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ആശംസ അറിയിച്ച് മക്കളെല്ലാം എത്തിയിരുന്നു. ദിയ ആയിരുന്നു ആദ്യം പോസ്റ്റ്. കുഞ്ഞായിരിക്കുമ്പോഴുള്ള ഫോട്ടോയും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. എന്നെ കാണാന്‍ ഓമിയെ പോലെയില്ലേയെന്നായിരുന്നു ദിയയുടെ ചോദ്യം. അഹാനയടക്കം നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അതേക്കുറിച്ച് എനിക്കുറപ്പില്ല, പക്ഷേ ഞാന്‍ ചക്കിയെപ്പോലെയാണെന്നായിരുന്നു അഹാനയുടെ മറുപടി. അത് ശരിയാണെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഓമിയുടെ വരവാണ് ഇത്തവണത്തെ ആനിവേഴ്‌സറിയിലെ വലിയ സന്തോഷം എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Krishnakumar about Sindhu Krishna
Photo Credit: Krishna Kumar/Facebook

26ാം വയസിലായിരുന്നു കൃഷ്ണകുമാര്‍ വിവാഹിതനാവുന്നത്. അന്ന് സിന്ധുവിന് 23 വയസായിരുന്നു. കല്യാണം കഴിക്കാനുള്ള പക്വതയൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും, വഴക്കിടുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. അമ്മു ജനിച്ചതോടെയാണ് അതൊക്കെ മാറിയത്. നല്ലൊരു ഭാര്യയും ഭര്‍ത്താവുമാകാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോഴും. മക്കളുടെ ജനനത്തോടെയായി ഞങ്ങള്‍ കുറേ കാര്യങ്ങള്‍ പഠിച്ചിരുന്നു. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന സമയമായിരുന്നു അത് എന്നും മുന്‍പൊരു വ്‌ളോഗില്‍ കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു.

ഗ്രാന്റ്‌പേരന്‍സായി ഞങ്ങളിപ്പോള്‍. ജീവിതത്തിലെ ഈ മാറ്റത്തിലും ഞങ്ങള്‍ സന്തോഷിക്കുന്നു എന്നും കൃഷ്ണകുമാറും സിന്ധുവും ഒരുപോലെ പറഞ്ഞിരുന്നു. ഈ ദിവസം അവസാനിപ്പിക്കാന്‍ ഇതിനോളം മികച്ചതൊന്നുമില്ല. ഞങ്ങളുടെ ഓമിയോടൊപ്പം എന്ന ക്യാപ്ഷനോടെയും സിന്ധു ചിത്രം പങ്കിട്ടിരുന്നു. ഓസി ഓമിയെ കൊണ്ട് നടക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്നെത്തന്നെയാണ് ഓര്‍മ്മ വരുന്നത്. എപ്പോഴും ഓമിക്കൊപ്പം ഇരിക്കാനാണ് അവള്‍ക്കിഷ്ടം. അവളുടെ കരുതല്‍ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. അമ്മു ഉണ്ടായ സമയത്ത് ഞാനും ഇതുപോലെയായിരുന്നു. എപ്പോഴും അമ്മുവിനൊപ്പം ഇരിക്കാനായിരുന്നു എനിക്കിഷ്ടം. എപ്പോഴും കൈയ്യിലെടുക്കാന്‍ തോന്നുമായിരുന്നു. അന്ന് ഞാനും പൊസസീവായിരുന്നു എന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു.

അമ്മുവിലൂടെയാണ് ഞങ്ങള്‍ എല്ലാം പഠിച്ചത്. കൊച്ചുകുഞ്ഞിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നൊന്നും അന്നറിയില്ലായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് വരെ ആശുപത്രിയില്‍ പോവുമായിരുന്നു. ഓസി ജനിച്ചപ്പോഴും, ഇഷാനിയും, ഹന്‍സുവുമെല്ലാം ഉണ്ടായപ്പോഴും അവരെ നോക്കാന്‍ അമ്മു മുന്നിലുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. ഓസിയുടെ പ്രസവ സമയത്തും, ശേഷവുമെല്ലാം അഹാന കൂടെയുണ്ടായിരുന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം അമ്മു സംശയം ചോദിക്കുമായിരുന്നു. അമ്മൂ, അഞ്ച് മിനുട്ട് ഓമിയെ പിടിക്കാമോ എന്ന ഓസിയുടെ ചോദ്യമാണ് എന്നെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നതെന്ന് അടുത്തിടെ അഹാന പറഞ്ഞിരുന്നു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X