കുറേ നോക്കി വെച്ചിട്ടുണ്ട്! അക്കാര്യത്തില്‍ എന്റടുത്ത് വരുമെന്നാണ് പ്രതീക്ഷ! ദിയയെക്കുറിച്ച് സിന്ധു കൃഷ്ണ

ഫാമിലി വ്‌ളോഗിലൂടെയായി ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും വാചാലയാവാറുണ്ട് സിന്ധു കൃഷ്ണ.യാദൃശ്ചികമായാണ് വീഡിയോ എടുത്ത് തുടങ്ങിയത്. അമ്മുവായിരുന്നു വീഡിയോ പകര്‍ത്താനും, എഡിറ്റ് ചെയ്യാനുമൊക്കെ പഠിപ്പിച്ചത്. വീട്ടിലെ കാര്യങ്ങള്‍ക്കിടയില്‍ വ്‌ളോഗ് ചെയ്യാനും സമയം കണ്ടെത്തുന്നുണ്ട് ഇപ്പോള്‍. മക്കളുടെ കൂടെ ഷൂട്ടിനെല്ലാം പോവാറുണ്ട് സിന്ധു. അവര്‍ക്ക് മാനേജേറൊന്നും ഇല്ല, എല്ലാ കാര്യങ്ങളും നോക്കുന്നത് സിന്ധുവാണ്. അവരുടെ വരുമാനവും, ടാക്‌സ് അടയ്ക്കുന്നതുമൊക്കെ സിന്ധു നോക്കിക്കോളും. വീട്ടിലിപ്പോള്‍ കാര്യമായ വരുമാനം ഇല്ലാത്ത ആള്‍ ഞാനാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നിലും ഒരു കുറവുമില്ലാതെയാണ് കഴിയുന്നത്. അതുപോലെ തന്നെ യാതൊരുവിധ ടെന്‍ഷനുകളുമില്ല. എല്ലാം നോക്കുന്നത് സിന്ധുവാണ്. പെര്‍ഫെക്ടായി തന്നെ എല്ലാ കാര്യങ്ങളും സിന്ധു ചെയ്യുന്നുണ്ട്. പുതുവര്‍ഷത്തിന് മുന്നോടിയായി കുടുംബസമേതമായി ബാംഗ്ലൂരിലേക്ക് പോയിരുന്നു ഇവര്‍.

ഓമിയെക്കുറിച്ചും, ദിയയെക്കുറിച്ചും വാതോരാതെ സംസാരിക്കുകയായിരുന്നു സിന്ധു കൃഷ്ണ. അവനിപ്പോള്‍ ആറ് മാസം ആവാനായി. അവന്‍ സ്‌ട്രോബറി കഴിക്കുന്നൊരു വീഡിയോ അയച്ചിരുന്നു ഓസി. എന്തൊരു ക്യൂട്ടാണെന്നോ അത്. നോക്കിയിരിക്കാന്‍ തോന്നുന്നു. അവന് ഫുഡൊക്കെ കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നാണ് തോന്നുന്നത്. ഇനിയൊരു മൂന്ന് നാല് ദിവസമായാല്‍ അവന് ആറ് മാസമാവും. അപ്പോള്‍ ഫുഡൊക്കെ കൊടുക്കാന്‍ പറ്റും. ഞാനൊരു ലിസ്റ്റ് ഓഫ് ഫുഡ് ഇങ്ങനെ മനസില്‍ ഓര്‍ത്തോര്‍ത്ത് വെച്ചിട്ടുണ്ട്. എന്റെ മക്കള്‍ക്കൊക്കെ ഫുഡൊക്കെ കൊടുത്തതിന് ശേഷം നമ്മള്‍ പഠിച്ച കാര്യങ്ങളുണ്ടാവും.

Sindhu Krishna about Diya
Photo Credit: Diya Krishna/ Instagram

ഓണ്‍ലൈനില്‍ ഒത്തിരി ബേബി ഫുഡിന്റെ വീഡിയോസ് കാണാറുണ്ട്. അതൊക്കെ ഞാന്‍ നോക്കിയും, സേവ് ചെയ്്തുമൊക്കെ വെച്ചിട്ടുണ്ട്. അങ്ങനെ നോക്കി, പണ്ടറിഞ്ഞൂടാത്ത പലതും ഇപ്പോള്‍ അറിയാം.ടഅമ്മുവിനൊക്കെ ഫുഡ് കൊടുത്തതിന് ശേഷം ഓരോ കുട്ടി വരുമ്പോഴും ഞാന്‍ എന്നെത്തന്നെ അപ്‌ഗ്രേഡ് ചെയ്യുമായിരുന്നു. സ്പൂണ്‍ വരുന്നൊരു കുപ്പിയുണ്ടല്ലോ, അതിങ്ങനെ പ്രസ് ചെയ്ത് ഫുഡ് കൊടുക്കണം. ഇഷാനി ജനിച്ച സമയത്ത് ഞാന്‍ ഫീഡിംഗ് ബോട്ടില്‍ വാങ്ങിയപ്പോള്‍ എനിക്ക് സ്പൂണുള്ളതായിരുന്നു കിട്ടിയത്. അയ്യോ, ഇതില്‍ നിപ്പിള്‍ ഇല്ലല്ലോ, കടക്കാര് പറ്റിച്ചു എന്ന് പറഞ്ഞ് നിപ്പിള്‍ മേടിച്ച് ഇടുകയായിരുന്നു അതില്‍. ഇങ്ങനെയൊരു ബോട്ടില്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അന്നെനിക്ക് മനസിലായിട്ടില്ലായിരുന്നു. ഇഷാനിക്ക് കുറുക്ക് ഒക്കെ നോര്‍മലായി, സ്പൂണിലാണ് കോരിക്കൊടുത്തത്.

പിന്നെയൊരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബില്‍ ഇരിക്കുമ്പോള്‍ ഒരു ലേഡി ഇതുപോലെയൊരു ബോട്ടില്‍ പ്രസ് ചെയ്ത് കുഞ്ഞിന് കുറുക്ക് കൊടുക്കുന്നത് കണ്ടു. അയ്യോ, ഇത് ഇങ്ങനെയാണോ ഉപയോഗിക്കുന്നത് എന്നായിരുന്നു ചിന്തിച്ചത്. കടക്കാര് പറ്റിച്ചതാണെന്നല്ലേ ഞാന്‍ ചിന്തിച്ചത്. ഹന്‍സു ആയപ്പോള്‍ ഞാന്‍ അത് മേടിച്ചിരുന്നു. കുറുക്കുകളൊക്കെ അതിലാണ് കൊടുത്തത്. ഇപ്പോള്‍ എനിക്ക് കുറച്ച് ഐഡിയകളൊക്കെയുണ്ട്. കുക്കിംഗ് ഒക്കെ ചെയ്യാന്‍ ഓസിക്ക് എന്തായാലും മടിയായിരിക്കും. അപ്പോള്‍ എന്തായാലും എന്റെ അടുത്ത് വരും. എന്നാണ് എന്റെയൊരു വിശ്വാസം. അതോ ഇനി ഓസി എല്ലാം സ്വന്തമായി ചെയ്യുമോയെന്നും അറിയില്ല എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം തന്നെ ചെയ്യാന്‍ ഇഷ്ടമായിരുന്നു എനിക്ക്. മറ്റുള്ളവര്‍ ചെയ്യുന്നതെന്നും പോര എന്നായിരുന്നു തോന്നാറുള്ളത്. ഓസിയും അതുപോലെയൊരു അമ്മയാണ്. ഇനി ഇക്കാര്യത്തില്‍ എങ്ങനെയെന്നതാണ് അറിയേണ്ടത് എന്നും സിന്ധു പറഞ്ഞിരുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X