അമ്മ പറഞ്ഞത് തന്നെ സംഭവിച്ചു! എല്ലാം ഞാന്‍ തന്നെ കൊടുക്കും! അശ്വിനെപ്പോലും സമ്മതിക്കില്ലെന്ന് ദിയ കൃഷ്ണ

ജീവിത വിശേഷങ്ങളും ദിയ കൃഷ്ണ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. ഓമിക്ക് സോളിഡ് ഫുഡ് സ്റ്റാര്‍ട്ട് ചെയ്ത വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്. ഇത്രയുംനാളും ഫീഡിംഗ് മാത്രമായിരുന്നു. ഓമി കഴിഞ്ഞ രാത്രി ഉറങ്ങുന്നേയില്ലായിരുന്നു. ക്ഷീണമായിരുന്നുവെങ്കിലും രാവിലെ തന്നെ എഴുന്നേറ്റ് അവന് ഫുഡ് എന്തെങ്കിലും കൊടുക്കാമെന്ന് കരുതി. സോളിഡ് ഫുഡ് ഇതുവരെ കൊടുത്ത് തുടങ്ങിയിട്ടില്ല. ഇന്ന് മുതല്‍ തുടങ്ങാം എന്ന് കരുതി. ഉറക്കമല്ല, ഇവന്റെ കംഫര്‍ട്ടിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. ആദ്യമായി ഫുഡ് കൊടുക്കുന്നതില്‍ എകസ്റ്റൈഡാണ് ഞാന്‍. ഇത്രയും നാളും ഫീഡിംഗ് മാത്രമായിരുന്നല്ലോ, അതില്‍ നിന്നും അവന്‍ ഇതിലേക്ക് മാറുന്നത് എനിക്ക് അഡജ്‌സ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാലും നമ്മളെപ്പോലെ ഇവനും വലുതായല്ലേ പറ്റൂ. ഇത്രയും നാളും അവനെ ഫീഡ് ചെയ്തത് ഞാനല്ലേ, അതുപോലെ തന്നെ മതി ഇനിയും എന്നുണ്ട് എനിക്ക്.

സ്പൂണ്‍ കൊണ്ടായാലും എന്ത് കൊണ്ടായാലും ഞാന്‍ തന്നെ ഫുഡ് കൊടുക്കും. അശ്വിന്‍ പോലും ഫുഡ് കൊടുക്കുന്നതില്‍ എനിക്ക് അസൂയയുണ്ട്. വല്ലപ്പോഴും ഞാന്‍ തിരക്കിലാവുമ്പോള്‍ അശ്വിന്‍ കൊടുത്തോട്ടെ. അല്ലാതെ വേറൊരാളും അവന് ഫുഡ് കൊടുക്കുന്നത് എനിക്കിഷ്ടമല്ല. എന്നെപ്പോലെ വേറെ ആള്‍ക്കാരുണ്ടാവുമോ എന്നെനിക്കറിയില്ല. എനിക്കതൊരു ഇഷ്യൂവാണ്. ഒന്നൂടെ പ്രഗ്നന്റായി ഇവനെ അകത്തേക്ക് വിടാന്‍ പറ്റുമെങ്കില്‍ നന്നായേനെ എന്നെനിക്ക് തോന്നുന്നുണ്ട്. സിന്ധു കൃഷ്ണയായിരുന്നു ഓമിക്കായി സെറിലാക്ക് ഉണ്ടാക്കിയത്. അശ്വിനെയാണ് കൊച്ചിനെ ഏല്‍പ്പിച്ചത്. അവന് ഇഷ്ടമില്ലാത്ത രീതിയില്‍ പിടിച്ചാല്‍ അവന്‍ കരയും എന്നും ദിയ പറയുന്നുണ്ടായിരുന്നു. ഇനി ഫ്‌ളാറ്റിലേക്ക് മാറാനുള്ള തീരുമാനത്തിലാണ്. അച്ഛനും വരുന്നുണ്ട്. ഫുഡൊക്കെ ഇഷ്ടമായെന്ന് തോന്നുന്നു, പിന്നെയും വാ തുറന്നത് അതാണെന്നും ദിയ പറയുന്നുണ്ടായിരുന്നു.

Diya Krishna about Omy s food routine
Photo Credit: Diya Krishna/ Instagram

ഇവന് ഫുഡ് കൊടുക്കുന്നത് എനിക്കിഷ്ടമായി. ഇനി പാല്‍ കൊടുക്കുന്നത് നിര്‍ത്തി ഞാന്‍ ഇത് തന്നെ കൊടുക്കും. നിര്‍ത്തി, ഗ്യാപ്പിട്ട് കൊടുക്കാനായിരുന്നു കൃഷ്ണകുമാര്‍ ദിയയോട് പറഞ്ഞത്. ദുബായില്‍ പോയ സമയത്ത് സ്‌ട്രോബറി കൊടുത്തപ്പോള്‍ അവനിഷ്ടമായിരുന്നു. പുളിയും മധുരവുമുള്ള പഴങ്ങളാണ് ഇവനും ഇഷ്ടമെന്ന് തോന്നുന്നു. ജസ്റ്റ് വായില്‍ വെച്ച് ഞാന്‍ നീരുറ്റിച്ച് കൊടുക്കും. ആപ്പിള്‍, ക്യാരറ്റ് പ്യൂമിയും ഓമിക്ക് കൊടുക്കുന്നതും ദിയ കാണിച്ചിരുന്നു. അത് അവന്‍ കഴിക്കുമോ എന്നറിയില്ല. എന്തായാലും കൊടുത്ത് നോക്കാം. സെറിലാക്ക് കഴിക്കുമ്പോള്‍ നല്ല ഹാപ്പിയായിരുന്നു. ഇതത്ര ഹാപ്പിയല്ല, എന്നാലും പ്രശ്‌നമില്ലെന്ന് തോന്നുന്നു. കുറഞ്ഞ അളവില്‍ കൊടുത്താല്‍ മതിയെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ദിയ തന്നെയായിരുന്നു കുറുക്കെല്ലാം കൊടുത്തത്. അമ്മയും സഹോദരങ്ങളുമെല്ലാം അരികിലുണ്ടായിരുന്നു. പല കുട്ടികളും ആദ്യം കഴിക്കുമ്പോള്‍ തുപ്പിക്കളയും. അവനെന്തായാലും അത് ചെയ്തില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

വ്യത്യസ്തമായ കുറുക്കുകള്‍ ഉണ്ടാക്കി കൊടുക്കുന്നതും ദിയ കാണിച്ചിരുന്നു. ഫ്രൂട്ട് നിബ്ലര്‍ വാങ്ങിച്ചതിനെക്കുറിച്ചും വീഡിയോയില്‍ കാണിച്ചിരുന്നു. പോമോഗ്രാനറ്റായിരുന്നു ആദ്യം കൊടുത്തത്. ഇതാവുമ്പോള്‍ അവന്റെ വായിലേക്ക് ജ്യൂസ് മാത്രമേ പോവൂ. കഷണങ്ങളൊന്നും പോവില്ലെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. അവനറിയാം, അതെങ്ങനെയാണ് ചെയ്യേണ്ടതെന്ന്. ഇതും അവനിഷ്ടമായി എന്തായാലും. സ്വന്തമായി പിടിച്ച് കടിക്കണമെന്നുണ്ട് അവന്, അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. വീട്ടില്‍ വെച്ച് തുടങ്ങിയ വ്‌ളോഗ് അവസാനിപ്പിച്ചതും വീട്ടില്‍ വെച്ചായിരുന്നു. അവനിപ്പോള്‍ ഇങ്ങോട്ട് വന്നൊക്കെ ചോദിച്ച് തുടങ്ങിയെന്നും ദിയ പറയുന്നുണ്ടായിരുന്നു. അതാണ് ശബ്ദമൊക്കെ ഉണ്ടാക്കിയത്. ഇവന്‍ അമ്മുവിന്റെ സ്റ്റൈലാണെന്ന് തോന്നുന്നു, നിര്‍ത്താതെ കഴിച്ചോണ്ടിരിക്കുമായിരുന്നു. അങ്ങനെ ഓമിയുടെ സോളിഡൊക്കെ തുടങ്ങി. എന്നെപ്പോലെ മീന്‍ തിന്നുമോ, അതേ ഓസിയെപ്പോലെ മീന്‍ തിന്നുമോ എന്നൊക്കെ അറിയാനായി ഇനിയും കാത്തിരിക്കണം. തിന്നാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നും അശ്വിന്‍ പറഞ്ഞിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X