'ഇങ്ങനെയൊക്കയെ എനിക്ക് ദിയയെ കിട്ടൂ, പിള്ളേരെല്ലം ഹാപ്പിയായാണ് ജീവിക്കുന്നത്, മക്കൾ ഇത് കണ്ടാൽ മതിയാരുന്നു'

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. തന്റെതായ രീതിയിലൂടെ സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. താരത്തിന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി സിന്ധു കൃഷ്ണ പങ്കുവെയ്ക്കാറുണ്ട്. നടി അഹാന കൃഷ്ണ അട​ക്കം നാല് പെൺമക്കളാണ് സിന്ധുവിനും കൃഷ്ണകുമാറിനുമുള്ളത്. അവർ നാലുപേരും സോഷ്യൽമീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലൂവൻസേഴ്സാണ്.

അഹാനയാണ് സിനിമയിൽ സജീവം. പക്ഷെ മറ്റുള്ള മൂന്ന് പേരും മോഡലിങും ബിസിനസുമെല്ലാമായി സമ്പാദിക്കുന്നുമുണ്ട്. സിന്ധുവിന്റെ യുട്യൂബ് ചാനലിന് മാത്രമല്ല സോഷ്യൽമീഡിയ പേജുകൾക്കും ആരാധകർ ഏറെയാണ്. സമയം ​കിട്ടുമ്പോഴെല്ലാം ആരാധകരുമായി ക്യു ആന്റ് എ സെക്ഷനിലൂടെ സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ക്യു ആന്റ് എയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകി.

Sindhu Krishna Diya Krishna

തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നാമനിർദേശ പത്രിക സമർപ്പിക്കാൻ കൃഷ്ണകുമാർ കൊല്ലത്ത് വന്നിരുന്നു. ഒപ്പം സിന്ധുവും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും ഉണ്ടായിരുന്നു. അഹാനയും മറ്റ് രണ്ട് സഹോദരിമാരും പലവിധ തിരക്കുകളിലായതിനാൽ പങ്കെടുത്തില്ല. ഭർത്താവിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെ സമയം കണ്ടെത്തിയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് സിന്ധു മറുപടി നൽകിയത്.

ദിയയെ സിന്ധുവിനൊപ്പം കാണാൻ ഒരുപാടിഷ്ടമാണെന്നും അതിനാൽ വ്ലോ​ഗുകൾ ചെയ്യാനും ഒരു ആരാധകൻ ആവശ്യപ്പെട്ടപ്പോൾ വല്ലപ്പോഴും മാത്രമാണ് ദിയയെ തനിക്ക് ഇങ്ങനെ കിട്ടാറുള്ളതെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഇങ്ങനെയൊക്കെ വരുമ്പോഴാണ് ഓസിയെ എനിക്ക് ഫുൾ ഡെ കൂടെ കിട്ടുന്നത്. ഓസിക്കൊപ്പം സമയം ചിലവഴിക്കാൻ നല്ല രസമാണ്.

ഓസി ഒത്തിരി തമാശകളൊക്കെ പറയും. അതൊക്കെ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ഓസിയെ ചെറുതായി വട്ടാക്കാനും എനിക്ക് ഇഷ്ടമാണ് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഓസി എന്ന് അറിയപ്പെടുന്ന ദിയ കൃഷ്ണ അടുത്തിടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിൻ ​ഗണേഷുമായി പ്രണയത്തിലാണ് ഇപ്പോൾ ദിയ. ഇരുവരും ഒരുമിച്ചാണ് യാത്രകളും ബിസിനസുമെല്ലാം നടത്തുന്നത്.

സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനേക്കാൾ കൂടുതലായി ദിയ അശ്വിന്റെ കുടുംബത്തോടൊപ്പമാണ് സമയം ചിലവഴിക്കാറ്. അതുപോലെ നാല് മക്കളിൽ ഏറ്റവും കൂടുതൽ ടെൻഷൻ ആരുടെ കാര്യത്തിലാണ് എന്ന ചോദ്യത്തിന് ദിയയുടെ കാര്യത്തിലാണ് ടെൻഷൻ ഉള്ളതെന്ന് അടുത്തിടെ സിന്ധു പറയുകയും ചെയ്തിരുന്നു.

Sindhu Krishna Diya Krishna

എത്ര വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്നാണ് സിന്ധുവിന് ദിയയെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി. രാത്രിയൊക്കെ എവിടെയാണ് എന്നറിയാനാണ് വിളിക്കുക. പക്ഷെ എടുക്കില്ല. ഇതോടെ അവളെ ഓർത്ത് ടെൻഷൻ അടിക്കുമെന്ന് സിന്ധു തുറന്ന് പറഞ്ഞിരുന്നു. അമ്മയായിട്ട് ഏറ്റവും കൂടുതൽ അടിയുണ്ടാകുന്നത് ഫോൺ എടുക്കാത്തതിന്റെ പേരിലാണെന്നും ഡെയ്‌ലി പത്തിരുപത് കോളൊക്കെ തനിക്ക് വന്നുകിടക്കാറുണ്ടെന്നും ദിയയും മുമ്പ് പറഞ്ഞിട്ടുണ്ട്.

സിന്ധുവിനോട് മറ്റൊരു ആരാധകൻ ചോദിച്ചത് ഇനിയുള്ള സ്വപ്നം എന്താണെന്നാണ് അതിന് പിള്ളേരെല്ലം ഹാപ്പിയായാണ് ജീവിക്കുന്നതെന്നും തന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങളും ആരോ​ഗ്യത്തോടെ കഴിയുന്നത് കാണാനാണ് ആ​ഗ്രഹിക്കുന്നതെന്നും സിന്ധു പറഞ്ഞു. സിന്ധുവിനെപ്പോലെ നല്ലൊരു അമ്മയെ കിട്ടിയ നാല് മക്കളും ഭാ​ഗ്യം ചെയ്തവരാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് ഇതൊക്കെ എന്റെ മക്കൾ ഇത് കണ്ടാൽ മതിയാരുന്നു എന്നാണ് സരസമായി സിന്ധു മറുപടി നൽകിയത്.

Read more about: krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X