കിച്ചുവിന് പരാതിയില്ല! വല്ലപ്പോഴുമേ ഞാനത് ചെയ്യാറുള്ളൂ! ഇഷ്ടമില്ലാത്ത കാര്യം വെളിപ്പെടുത്തി സിന്ധു കൃഷ്ണ
കൃഷ്ണകുമാറും മക്കളും മാത്രമല്ല വ്‌ളോഗിലൂടെയായി സിന്ധു കൃഷ്ണയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. തിരക്കിനിടയിലും വീഡിയോ എടുക്കാനും, എഡിറ്റ് ചെയ്യാനും സമയം കണ്ടെത്താറുണ്ട് അവര്‍. ഓമി വന്നതോടെ എല്ലാവരും അവനെ ചുറ്റിപ്പറ്റിയാണ്. കൊച്ചുമകനെക്കുറിച്ച് സിന്ധുവും വാചാലയാവാറുണ്ട്. കൊവിഡ് കാലത്ത് നേരമ്പോക്കിന് വേണ്ടി അഹാനയായിരുന്നു ആദ്യം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വീഡിയോ ചെയ്യാന്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. അഹാനയ്ക്ക് പേയ്‌മെന്റ് വന്ന് തുടങ്ങിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. അതിന് ശേഷമായിരുന്നു മറ്റുള്ളവരും യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. കിച്ചു നിര്‍ബന്ധിച്ചപ്പോഴാണ് താനും ഈ മേഖലയിലേക്ക് എത്തിയതെന്നായിരുന്നു സിന്ധു പറഞ്ഞത്. വീഡിയോ എടുക്കാനൊക്കെ മടിയായിരുന്നു. അമ്മുവാണ് ക്യാമറയും എഡിറ്റിംഗുമൊക്കെ പഠിപ്പിച്ച് തന്നത്. ഇപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ സഹായം വേണ്ടിവന്നാല്‍ അവളുടെ അടുത്തേക്കാണ് പോവുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.
ദിയയും അശ്വിനും ഓമിയും മലേഷ്യയിലേക്ക് പോവുന്നതും, വീട്ടിലെ മറ്റ് വിശേഷങ്ങളുമൊക്കെയായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. ആദ്യ ഇന്റര്‍നാഷണല്‍ ട്രിപ്പിന് പോവുകയാണ് ഓമി, എല്ലാം പോയി കണ്ട് അടിപൊളിച്ച് വരൂയെന്ന് പറയുമ്പോഴും, ഓമിയെ മിസ് ചെയ്യുന്ന സങ്കടമായിരുന്നു എല്ലാവരും പങ്കുവെച്ചത്. കൃഷ്ണകുമാറും വ്‌ളോഗില്‍ സിന്ധുവിനൊപ്പമുണ്ടായിരുന്നു. ചപ്പാത്തിയുണ്ടാക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ നിന്നും മാറി രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ പഠിപ്പിച്ചിരുന്ന കാലത്ത് എനിക്കൊന്നും മനസിലാവില്ലായിരുന്നു. ഉറക്കം വരുമായിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. ഡോക്ടേഴ്‌സിന്റെ മക്കളൊക്കെ എനിക്ക് ഗൈനക്കോളജിസ്റ്റാവണം, പ്രീഡിയാട്രിഷ്യനാവണം എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ആ വ്യത്യാസം മനസിലാവില്ലായിരുന്നു. സ്‌പെഷലൈസേഷനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗംഗോത്രിയില്‍ പോയപ്പോള്‍ വലിയൊരു ചപ്പാത്തിക്കല്ല് വാങ്ങിച്ചിരുന്നു. വര്‍ഷങ്ങളോളം ഞാനത് സൂക്ഷിച്ച് വെച്ചിരുന്നു. അടുക്കള പുതുക്കി പണിതപ്പോള്‍ അത് എവിടെയോ മിസ്സായി. ഏകദേശം അമ്മുവിന്റെ പ്രായം കാണും അതിന്. എന്തായാലും തപ്പിയെടുക്കണം.അതെവിടെ നിന്ന് വാങ്ങിയത് എന്ന് ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല, വെറുതെ എന്തിനാ ഓര്‍ത്ത് കഷ്ടപ്പെടുന്നതെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ഞാനങ്ങനെ പൊതുവെ കഷ്ടപ്പെട്ട് കുക്കിംഗ് ഒന്നും ചെയ്യുന്ന ആളല്ല. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി എല്ലാം ചെയ്യുന്നു എന്ന അവകാശവാദവുമില്ലെന്നും സിന്ധു കൃഷ്ണകുമാറിനോട് പറയുന്നുണ്ടായിരുന്നു.
എന്തെങ്കിലും പണി ചെയ്താല്‍ എല്ലായിടത്തും വൃത്തിയാക്കി തിളങ്ങി നില്‍ക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ബേസിക്കായിട്ടുള്ള സാധനമാണെങ്കിലും എല്ലാവരും നന്നായി കഴിക്കും. എന്നും കുക്കിംഗിന് വേണ്ടി മൂന്നാല് മണിക്കൂര്‍ കളയുന്നതിനോട് താല്‍പര്യമില്ല എനിക്ക്. മറ്റെന്തെങ്കിലും ചെയ്യാനായി ആ സമയം ഉപയോഗിക്കാമല്ലോ. സ്റ്റാഫ് സഹായിക്കാനുണ്ടെങ്കില്‍ ഈ സമയം പ്രൊഡക്ടീവായി ഉപയോഗിക്കാനാണ് ഇഷ്ടം. ഇടയ്ക്ക് കുഞ്ഞുകുഞ്ഞു സര്‍പ്രൈസായി ഞാന്‍ ഫുഡുണ്ടാക്കി കൊടുക്കാറുണ്ട്.വീട്ടിലെ കാര്യങ്ങളെ കൂടാതെ ഓസിയുടെ ഷോപ്പിലേക്ക് പോയതും, ജിമ്മിലേക്ക് പോയതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. ഇടയ്‌ക്കൊന്ന് നിന്ന് പോയതാണ്. ഇനി അത് റീസ്റ്റാര്‍ട്ട് ചെയ്ത് തുടങ്ങണം. വല്ലതും നിര്‍ത്തി പോയാല്‍ വീണ്ടും തുടങ്ങുന്നത് കുറച്ച് പ്രയാസകരമായ കാര്യമാണെന്നും സിന്ധു പറഞ്ഞിരുന്നു.ഇടയ്‌ക്കൊരു ബ്ലാക്കൗട്ട് പോലെ വന്നിരുന്നു. ബിപിയും ഷുഗറും ഒന്നും ഇല്ലായിരുന്നു ഇതുവരെ. ഡോക്ടറെ വിളിച്ചപ്പോള്‍ വന്ന് കാണാനായിരുന്നു പറഞ്ഞത്. ആ വിശേഷങ്ങള്‍ ഇനിയുള്ള വ്‌ളോഗില്‍ പങ്കിടാമെന്നും പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications











