വൃത്തിയാക്കാൻ ഒരു വീട് കൂടി... സങ്കടം തോന്നുന്നു, മകളെ ഇതിന് പ്രാപ്തയാക്കിക്കൂടെ?; സിന്ധുവിന്റെ വീഡിയോ!

By Desk

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലണ്ടനിൽ ഹണിമൂൺ ആഘോഷിക്കുകയായിരുന്നു ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേഷും. അടുത്തിടെ വിവാ​​ഹിതരായവരിൽ ഏറ്റവും കൂടുതൽ വൈറലായ വിവാഹ​മായിരുന്നു ഇവരുടേത്. സെപ്റ്റംബറിൽ വിവാഹം കഴിഞ്ഞയുടൻ ഭർത്താവിനേയും കൂട്ടി കുടുംബസമേയം ദിയ ബാലിക്ക് ട്രിപ്പ് പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോൾ ബിസിനസുമായി ബന്ധപ്പെട്ടതടക്കം നിരവധി തിരക്കുകൾ വന്നതിനാൽ ഹണിമൂൺ പോകാനായില്ല.

അതിനാലാണ് ഡിസംബർ അവസാന ആഴ്ചയോട് അടുപ്പിച്ച് ഭർത്താവിനൊപ്പം ലണ്ടൻ ട്രിപ്പ് ദിയ പ്ലാൻ ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ കുടുംബസമേതം ദിയ ക്രിസ്മസ് ആഘോഷിച്ചതും ലണ്ടനിലായിരുന്നു. ഹണിമൂൺ കഴിഞ്ഞ് മടങ്ങി എത്തുന്ന മകൾക്കായി അമ്മ സിന്ധു ഒരുക്കിയ സർപ്രൈസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Diya krishna Sindhu Krishna

സിന്ധുവിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇവരുടെ ആരാധകരിലേക്ക് വീഡിയോ എത്തിയത്. ദിവസങ്ങളോളം നീണ്ട ലണ്ടൻ യാത്രയ്ക്കുശേഷം മകളും ഭർത്താവും മടങ്ങി എത്തുമ്പോൾ അവർക്കായി സിന്ധു ഒരുക്കിയ സർപ്രൈസ് വളരെ വ്യത്യസ്തമായിരുന്നു. ദിയയുടേയും അശ്വിന്റെയും പുതിയ ഫ്ലാറ്റ് സിന്ധു തൂത്ത് തുടച്ച് വൃത്തിയാക്കി താമസ യോ​ഗ്യമാക്കി.

ദിവസങ്ങളോളം പൂട്ടിയിട്ട ഫ്ലാറ്റിൽ വൃത്തിയാക്കാതെ യാത്ര കഴിഞ്ഞ് വന്നയുടനുള്ള താമസിക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. യാത്രയുടെ ക്ഷീണം മൂലം ഉടനെ വൃത്തിയാക്കാനും ശരീരം സമ്മതിക്കില്ല. അതിനാലാണ് മകൾക്കും ഭർത്താവിനുമായി സിന്ധു എല്ലാം കണ്ടറിഞ്ഞ് ചെയ്ത് ഫ്ലാറ്റ് വൃത്തിയാക്കിയത്. സ്വന്തം വീടിനോട് ചേർന്ന് തന്നെയാണ് ദിയ പുതിയ ഫ്ലാറ്റ് വാങ്ങിയത്.

വിവാഹം കഴിഞ്ഞയുടൻ തന്നെ പുതിയ ഫ്ലാറ്റിലേക്ക് ദിയ താമസം മാറിയിരുന്നു. വീട് വൃത്തിയാക്കിയശേഷം തുണികളും കഴുകിയിട്ടശേഷമാണ് സിന്ധു മടങ്ങിയത്. സഹായിയായി ഒരാളെയും സിന്ധു ഒപ്പം കൂട്ടിയിരുന്നു. ഓസി വരുന്നതിന് മുമ്പ് ഫ്ലാറ്റ് ഒന്ന് വൃത്തിയാക്കാമെന്ന് കരുതി. ഇപ്പോൾ ഫ്ലാറ്റ് ബാച്ചിലേഴ്സിന്റെ വീടുപോലെ കിടക്കുകയാണ്. സാധനങ്ങളെല്ലാം വലിച്ച് വാരിയിട്ടിരിക്കുകയാണ്.

ഞാന്‍ താമസിക്കാത്തൊരു സ്ഥലം ഞാന്‍ ആദ്യമായാണ് വൃത്തിയാക്കുന്നത്. ഇനി ഓസി വന്ന് അതെവിടെ എന്നെങ്ങാന്‍ ചോദിച്ചാല്‍ പോയി തപ്പെന്ന് ഞാന്‍ പറയും. പുതിയ ഫ്ലാറ്റായതുകൊണ്ട് ക്ലീനിങ് കുറച്ച് എളുപ്പമാണ്. ഒന്നോ രണ്ടോ പ്രാവശ്യം കൂടി വന്ന് ക്ലീന്‍ ചെയ്താല്‍ മാത്രമെ പൂര്‍ണമായും വൃത്തിയാവുകയുള്ളൂ. എന്റെ വീട് പോലും ഞാന്‍ ഇത്രയും കാര്യമായി ക്ലീന്‍ ചെയ്തിട്ടില്ല. ഓസിയുടെ വീടായത് കൊണ്ട് അതെവിടെ വെയ്ക്കണം ഇതെവിടെ വെയ്ക്കണം എന്നറിയില്ലായിരുന്നു.

Diya krishna Sindhu Krishna

ഇവിടെയാവുമ്പോള്‍ ഞാനാണല്ലോ ബോസ് എന്നാണ് സിന്ധു വീഡിയോയിൽ പറഞ്ഞത്. ഒപ്പം വീട്ടിലെ കുറച്ച് വിശേഷങ്ങളും മക്കളായ അഹാനയും ഹൻസികയും തമ്മിലുള്ള ബോണ്ടിങ് വ്യക്തമാക്കുന്ന ചില സുന്ദര നിമിഷങ്ങളും ദിയയും അശ്വിനും ട്രിപ്പ് കഴിഞ്ഞ് തിരിച്ച് എത്തിയതിന്റെ വീഡിയോയുമെല്ലാം പുതിയ വ്ലോ​ഗിൽ സിന്ധു ഉൾ‌പ്പെടുത്തിയിരുന്നു. ഹണിമൂൺ കഴിഞ്ഞെത്തിയ മകൾക്കായി അവളുടെ ഫേവറേറ്റ് ഫ്രൂട്ടായ സ്ട്രോബറിയും സിന്ധു വാങ്ങി കരുതിയിരുന്നു.

വ്ലോ​ഗ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വന്നു. അമ്മയുടെ സ്നേഹമാണ് സിന്ധു ദിയയുടെ വീട് വൃത്തിയാക്കിയതിലൂടെ കാണിച്ചതെന്നാണ് ചിലർ കുറിച്ചത്. ഓസിയെ ഒട്ടും സിന്ധു കെയർ ചെയ്യുന്നില്ലെന്ന് തോന്നിയിരുന്നു. പക്ഷെ ഇത് കണ്ടപ്പോൾ ആ വിഷമം മാറി, മക്കൾക്ക് ഇങ്ങനെയാക്കെ ചെയ്ത് കൊടുക്കുന്നതാണ് അമ്മമാർക്ക് സന്തോഷം എന്നിങ്ങനെ എല്ലാം കമന്റുകളുണ്ടായിരുന്നു.

അതേസമയം വൃത്തിയാക്കാൻ ഒരു വീട് കൂടി... സങ്കടം തോന്നുന്നു. മകളെ ഇതിന് പ്രാപ്തയാക്കിക്കൂടെ? എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. അമ്മയുടെ വീഡിയോയ്ക്ക് മകൾ ദിയയും കമന്റുമായി എത്തി. ഇത്തിരി എപ്പോൾ?. ഒരുപാട് നന്ദി. കുറച്ച് കാത്തിരുന്നിരുന്നെങ്കിൽ ഞങ്ങൾ വരുമായിരുന്നു. നമുക്ക് ഒരുമിച്ച് വൃത്തിയാക്കാമായിരുന്നു എന്നാണ് ദിയ കുറിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X