ഓസി സമ്മതിക്കുമോ എന്നറിയില്ല! മകളെക്കുറിച്ച് ആശയക്കുഴപ്പം തന്നെ! ഓമിയെക്കുറിച്ചുള്ള ആഗ്രഹം പങ്കിട്ട് സിന്ധു
വീട്ടിലെ വിശേഷങ്ങളെല്ലാം കാണിച്ച് സംസാരിക്കുന്ന സിന്ധു കൃഷ്ണയുടെ വീഡിയോകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. അങ്ങനെയുള്ള വീഡിയോകളാണ് കാണാന്‍ ആഗ്രഹം എന്ന് എല്ലാവരും പറയാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ കാര്യങ്ങളും, മറ്റ് വിശേഷങ്ങളുമൊക്കെ പങ്കിട്ടെത്തിയിരിക്കുകയാണ് അവര്‍. കുറച്ച് ദിവസമായി വീഡിയോ ഒന്നും ഷൂട്ട് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്തൊക്കെയോ തിരക്കുകളിലായിരുന്നു.
രണ്ട് മാസത്തേക്ക് വീട്ടില്‍ ഒരു ഹെല്‍പര്‍ വന്നിരുന്നു. അവര്‍ തിരിച്ച് പോവുകയാണ്. അതിന് മുന്നെയായി അവരെയും കൊണ്ട് പുറത്ത് ലഞ്ചിന് പോവുകയായിരുന്നു സിന്ധു കൃഷ്ണ. എപ്പോഴും പണി ചെയ്യുന്നത് മാത്രമല്ലല്ലോ, നമ്മളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരുടെ മനസില്‍ നല്ലത് എന്തെങ്കിലും വേണ്ടേ. ഇവിടെ എന്തെങ്കിലും ഫംഗ്ക്ഷനൊക്കെയുണ്ടെങ്കില്‍ അവരെയും എന്റര്‍ടൈന്‍ ചെയ്യാം. ഇക്കഴിഞ്ഞ മാസങ്ങളില്‍ അതും ഇല്ലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്നെ അമ്മുവിന് ഡാഡി കൊണ്ടുകൊടുത്ത ഡ്രസും, അതുവെച്ച് ബാക്കി മക്കള്‍ക്കുമെല്ലാം ഇട്ട് കൊടുത്തതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മുവിന് അന്ന് ഇത് ടൈറ്റായിരുന്നു. ഇനി മക്കളുണ്ടാവുമ്പോള്‍ ഉപയോഗിക്കാമല്ലോ എന്ന് കരുതി എടുത്ത് വെച്ചിരുന്നു. അങ്ങനെയാണ് ഓസിക്ക് ഈ ഡ്രസ് ഇട്ടുകൊടുത്ത് ഫോട്ടോയെടുത്തത്. പിന്നെ ഇഷാനിക്കും, ഹന്‍സുവിനും, തന്‍വിയേയും ഇടീപ്പിച്ചും ഫോട്ടോ എടുത്തിരുന്നു. ഈ വീട്ടിലെ ഐക്കോണിക്ക് ഫോട്ടോയാണ് അത്. ഇനി നിങ്ങള്‍ക്ക് മക്കളായാലും ഈ ഉടുപ്പിട്ട് ഒരു ഫോട്ടോ എടുപ്പിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റുഡിയോയിലെ ഫോട്ടോ തന്നെ വേണം എന്നില്ല. അങ്ങനെ വര്‍ഷങ്ങളോളം ഞാന്‍ സൂക്ഷിച്ച ഉടുപ്പാണ് ഇത്.
അമ്മാ, ആ ഉടുപ്പെവിടെയാണെന്ന് ഇഷാനി ചോദിച്ചിരുന്നു. അന്നെനിക്കറിയില്ലായിരുന്നു. വേസ്റ്റ് തുണി എന്ന് പറഞ്ഞ് കളയുമോയെന്ന പേടിയുണ്ടായിരുന്നു. ഭാഗ്യത്തിന് അങ്ങനെയൊന്നും ഉണ്ടായില്ല. തപ്പിയപ്പോള്‍ ഇത് ഇവിടെ തന്നെയുണ്ട്. ഇനി ഓമിയെ ഈ ഡ്രസ് ഇടീപ്പിച്ച് ഫോട്ടോ എടുപ്പിക്കണം, അവന് ഇത് പാകമാവുമോയെന്നറിയില്ല. ഓസിക്ക് അത് ഇഷ്ടമാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ടെന്നും സിന്ധു പറഞ്ഞിരുന്നു. മക്കളുടെ കൂടെയെല്ലാം ഷൂട്ടി്‌ന് പോവുന്നതിനെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. വീട് വിട്ട് ഇങ്ങനെ പോവുന്നത് സ്ട്രസ്ഡാണ്. പക്ഷേ, വേറെ മാര്‍ഗമില്ലല്ലോ. ആദ്യം അമ്മുവിനൊപ്പമായിരുന്നു പോയിരുന്നത്. പിന്നെ അമ്മു അസിസ്റ്റന്‍സിനൊപ്പം പോയിത്തുടങ്ങി. അത് കഴിഞ്ഞ് തനിച്ചും പോവും. ഇപ്പോഴും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ കൂടെ പോവാറുണ്ട്.
ഓമിയും, ഓസിയും അശ്വിനുമൊക്കെ ഇപ്പോള്‍ അവരുടെ ഫ്‌ളാറ്റിലേക്ക് മാറി. ഇടയ്ക്കിടയ്ക്ക് നമ്മളുടെ അടുത്തേക്ക് വരാറുണ്ട്. ഓമിക്ക് ഫുഡ് കഴിക്കാനൊന്നും വലിയ ഇഷ്ടമല്ല. സ്‌ട്രോബറി ഇഷ്ടമാണ്. കുറുക്കുകളൊക്കെ കഴിക്കാന്‍ മടിയാണ്. എല്ലാദിവസവും ഒരുപോലെ കഴിക്കത്തില്ല. ഏതെങ്കിലും ദിവസം നന്നായി കഴിക്കും. ഓസി എന്തൊക്കെയോ, അവളുടേതായ രീതിയില്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്നപ്പോള്‍ ഞാനും ഓമിയും കളിക്കുകയായിരുന്നു. അതിനിടയില്‍ അമ്മു റൂമിലേക്ക് എന്തോ ആവശ്യത്തിന് വന്നിരുന്നു. പെട്ടെന്ന് പോവുകയും ചെയ്തു. ഓമിയാവട്ടെ, അമ്മുവിനെ കണ്ടപ്പോള്‍ നല്ല ചിരിയായിരുന്നു. അവള്‍ എടുക്കാതെ പോയപ്പോള്‍ കരച്ചിലായിരുന്നു. പിന്നെ അമ്മു വന്ന് എടുത്തപ്പോഴാണ് ഓക്കെയായത്. വീട്ടിലുള്ളവരോടൊക്കെ അവന് അറ്റാച്ച്‌മെന്റൊക്കെ വന്ന് തുടങ്ങി. എന്റെ കൂടെ കളിക്കുമ്പോള്‍ ഓമി എന്റെ വളയൊക്കെ പിടിക്കും. അത് ഊരിക്കൊടുത്താല്‍ പത്ത് പതിനഞ്ച് മിനിറ്റൊക്കെ അത് വെച്ച് തന്നെ കളിക്കും. ഭാവിയില്‍ ഇവനും ജ്വല്ലറിയൊക്കെ തുടങ്ങിയേക്കുമെന്നാണ് തോന്നുന്നത്. ആഭരണങ്ങളോടൊക്കെ താല്‍പര്യം കാണിക്കുന്നുണ്ട്.


Click it and Unblock the Notifications